visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Ukraine

Home / News/ Ukraine
Ukrainian air strikes on Russian territory
Ukrainian air strikes on Russian territoryPhoto Credit : Twitter

റഷ്യയിൽ യുക്രൈൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട് . ആദ്യമായാണ് യുക്രൈൻ റഷ്യയിൽ വ്യോമാക്രമണം നടത്തുന്നത് വീഡിയോ കാണാം

By - Siju Kuriyedam Sreekumar -- Friday, April 01, 2022 , 08:32 PM

റഷ്യൻ പ്രദേശത്തെ എണ്ണ ഡിപ്പോയിൽ യുക്രൈൻ  വ്യോമാക്രമണം നടത്തിയതായി റഷ്യൻ അധികൃതർ ആരോപിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.    യുക്രൈൻ അതിർത്തിക്കടുത്തുള്ള ബെൽഗൊറോഡിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം യുക്രൈൻ ഇതുവരെ ഏറ്റെടുത്തിട്ടില്ല - ഇത് ആദ്യമായിട്ടാണ് യുക്രൈൻ വിമാനങ്ങൾ റഷ്യൻ വ്യോമാതിർത്തിയിലേക്ക് പറന്നുകൊണ്ട് ആക്രമണം നടത്തുന്നത് .


മിലിട്ടറി റഡാർ, എയർ ഡിഫൻസ് സിസ്റ്റങ്ങൾ എന്നിവയാൽ കണ്ടെത്താതിരിക്കാൻ യുക്രൈൻ ഹെലികോപ്റ്റർ പൈലറ്റുമാർക്ക് താഴ്ന്നും വേഗത്തിലും പറക്കുന്ന അനുഭവം ധാരാളം ഉണ്ട്. കിഴക്കൻ യുക്രൈൻലെ ഡോൺബാസ് മേഖലയിൽ വർഷങ്ങളായി അവർ അത് കൃത്യമായി ചെയ്യുന്നുണ്ട് . 
എന്നാൽ ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ - അസാധാരണമായ ധൈര്യവും , രാത്രിയിൽ നല്ല പോലെ പറപ്പിക്കാൻ കഴിവും ഉള്ള പൈലറ്റ് നു മാത്രമേ ഇന്ധന ഡിപ്പോയിൽ ആക്രമണം നടത്തുന്നതിന്  കഴിയു  . ഇതിനർത്ഥം യുക്രൈൻ അതിനു തക്കവണ്ണം പ്രാപ്തമാണ് എന്ന് റഷ്യക്ക് മുന്നറിയിപ്പ് കൊടുത്തതാണ് . 

ആരോപണവിധേയമായ ഈ ആക്രമണം മാത്രം യുദ്ധത്തെ  ഇല്ലാതാക്കില്ല . എന്നാൽ യുക്രൈനിനു  തങ്ങളുടെ വ്യോമസേനയുടെ പ്രവർത്തനം നിലനിർത്താൻ കഴിഞ്ഞുവെന്നും യുക്രൈന്റെ  സൈന്യത്തിന്റെ മനോവീര്യത്തിന് വലിയ ഉത്തേജനം നൽകാനും ഇത് കാണിക്കും എന്നുമാണ് ബിബിസി റിപ്പോർട്ട് ചെയ്തത് . 

യുക്രൈന്റെ  അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ (25 മൈൽ) അകലെയുള്ള ബെൽഗൊറോഡിലെ അപ്പാർട്ട്മെന്റ് ബ്ലോക്കുകൾക്ക് സമീപമുള്ള തീപിടുത്തം ട്വിറ്ററിൽ പങ്കിട്ട ഒരു വീഡിയോ കാണിക്കുന്നു. റോക്കറ്റുകൾ എണ്ണ ഡിപ്പോയിൽ പതിക്കുന്നതായി ചില ക്ലിപ്പുകൾ ദൃശ്യമാകുന്നുണ്ട് . കൂടാതെ ആക്രമണം കഴിഞ്ഞു  യുക്രൈൻ ഹെലികോപ്റ്റർ പറന്നു നീങ്ങുന്നതിന്റെയും വീഡിയോ കാണാം . 

റഷ്യയുടെ ആ പ്രദേശത്തെ  ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് ഒരു ടെലിഗ്രാം സന്ദേശത്തിൽ പറഞ്ഞു, "രണ്ട് യുക്രൈൻ  സൈനിക ഹെലികോപ്റ്ററുകൾ നടത്തിയ വ്യോമാക്രമണം കാരണം എണ്ണ ഡിപ്പോയിൽ തീപിടുത്തമുണ്ടായി, ഹെലികോപ്റ്ററുകൾ  വളരെ  താഴ്ന്ന ഉയരത്തിൽ ആണ്‌  റഷ്യൻ പ്രദേശത്തേക്ക് പ്രവേശിച്ചത് . ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും പറഞ്ഞു 

എന്നാൽ ഗവർണർ ഗ്ലാഡ്‌കോവിന്റെ ആരോപണത്തിനു ഇതുവരെ യുക്രൈന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും  ഇല്ല , വ്യോമാക്രമണത്തിൽ ഉത്തരവാദിത്തം യുക്രൈൻ  ഉദ്യോഗസ്ഥർ  ഇതുവരെ ഏറ്റെടുത്തിട്ടില്ല

Ukrainian air strikes on Russian territory for the first time

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment