visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Ukraine

Home / News/ Ukraine
Narendra Modi , Ukraine foreign minister  Dmytro Ivanovych Kuleba , vladimir putin
Narendra Modi , Ukraine foreign minister Dmytro Ivanovych Kuleba , vladimir putinPhoto Credit : Twitter

റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം; മോദിക്ക് സമ്മതമെങ്കിൽ സ്വാഗതം ചെയ്യും യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ

By - Siju Kuriyedam Sreekumar -- Thursday, March 31, 2022 , 05:59 PM
കീവ് ∙ റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥന്റെ റോൾ വഹിക്കാൻ പ്രധാനമന്ത്രി തയ്യാറാണെങ്കിൽ മോദിയെ സ്വാഗതം ചെയ്യുന്നതായി യുക്രൈൻ മന്ത്രി പറഞ്ഞു   . റഷ്യയുമായി ഇന്ത്യ പുലർത്തിവരുന്ന മികച്ച ബന്ധം ഉപയോഗിച്ചു യുദ്ധം അവസാനിപ്പിക്കാനും ജനങ്ങളെ രക്ഷിക്കാനും അഭ്യർഥിച്ച്  യുക്രെയ്ൻ . റഷ്യയും യുക്രെയ്‌നുമായുള്ള മധ്യസ്ഥ ചർച്ചകൾക്ക് ഇന്ത്യയെ ഉൾപ്പെടുത്തുന്നതിനെപ്പറ്റി യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയോട് ആരാഞ്ഞപ്പോൾ മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു - ‘ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മതമെങ്കിൽ ഞങ്ങൾ അദ്ദേഹത്തിന്റെ ശ്രമങ്ങൾ സ്വാഗതം ചെയ്യും’- മന്ത്രി പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌രോവ് രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിൽ വെള്ളിയാഴ്‌ച എത്താനിരിക്കവെയാണ് യുക്രെയ്ൻ വിദേശകാര്യ മന്ത്രിയുടെ അഭ്യർഥന. 


‘ഇന്ത്യയ്ക്ക് റഷ്യയുടെ മേലെയുള്ള സ്വാധീനം ഉപയോഗിച്ചു യുദ്ധം തടയാൻ മുൻകൈയെടുക്കണം. റഷ്യയുടെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും പുട്ടിൻ ആണു കൈക്കൊള്ളുന്നത്. അദ്ദേഹവുമായി നേരിട്ടു സംസാരിക്കാൻ സാധിക്കണം. അദ്ദേഹത്തിനു മാത്രമാണു യുദ്ധം വേണമെന്ന ആഗ്രഹമുള്ളത്’- കുലേബ കൂട്ടിച്ചേർത്തു.  

‘ഇന്ത്യ യുക്രെയ്നെ പിന്തുണയ്ക്കും എന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. റഷ്യക്കാർ ടാങ്കറുകളും വിമാനവുമായി എത്തുന്ന നാൾ വരെ ഇന്ത്യൻ വിദ്യാർഥികൾക്ക് യുക്രെയ്ൻ ഒരു അഭയ സ്ഥാനമായിരുന്നു. വിദ്യാർഥികൾ തിരികെ എത്തണമെന്നാണു ഞങ്ങളുടെ ആഗ്രഹം’- മന്ത്രി കൂട്ടിച്ചേർത്തു. യുക്രെയ്‌നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിയെ മന്ത്രി അനുസ്മരിച്ചു.

കഴിഞ്ഞ ദിവസം ഇസ്‌താംബൂളിൽ യുക്രെയ്ൻ റഷ്യയുമായി സമാധാന ചർച്ചകൾ നടത്തിയിരുന്നു. ‘സമാധാന കരാറുകൾ എഴുതാവുന്ന  നിമിഷത്തിൽ നിന്ന് ഒരുപാട് അകലെയാണ്. ഇരു രാജ്യങ്ങളും ഇരുവരുടെയും ആശയങ്ങൾ കൈമാറ്റം ചെയ്യുന്ന ഘട്ടത്തിലാണ് എത്തി നിൽക്കുന്നത്’- കുലേബ വ്യക്തമാക്കി.       

Ukraine Minister said they welcoming modi If PM Modi Willing To Play Role Of Mediator

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു



LEAVE A REPLY

Security code:

COMMENTS

Be the first to comment