visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Uttar Pradesh

Home / News/ Uttar Pradesh
Terrorist Waliullah Khan Sentenced to Death
Terrorist Waliullah Khan Sentenced to DeathPhoto Credit : SMP

ഭീകരൻ വലിയുള്ളാ ഖാന് ( Waliullah Khan ) 2006 വാരണാസി സ്‌ഫോടന പരമ്പരയുമായി ബന്ധപെട്ടു വധശിക്ഷ വിധിച്ചു

By - Siju Kuriyedam Sreekumar -- Monday, June 06, 2022 , 09:45 PM
Input from PTI

2006ലെ വാരാണസി സ്‌ഫോടന പരമ്പര കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ  ഭീകരൻ വലിയുള്ളാ ഖാനെ ഗാസിയാബാദ് കോടതി തിങ്കളാഴ്ച  രണ്ടു കേസുകളിലായി വധശിക്ഷക്കും  ജീവപര്യന്തവും വിധിച്ചു .  രണ്ട് കേസുകളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു . 2006 ൽ  വാരാണസിയിലെ സങ്കട് മോചൻ ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലും ഉണ്ടായ സ്ഫോടനങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .

കൊലപാതകം, കൊലപാതകശ്രമം, അംഗഭംഗം വരുത്തൽ തുടങ്ങിയ ഐപിസി വകുപ്പുകൾ പ്രകാരവും സ്‌ഫോടകവസ്തു നിയമപ്രകാരവും ജില്ലാ സെഷൻസ് ജഡ്ജി ജിതേന്ദ്ര കുമാർ സിൻഹ ചുമത്തിയ രണ്ട് കേസുകളിലാണ് വലിയുള്ളയെ ശിക്ഷിച്ചത്. മതിയായ തെളിവുകളില്ലാത്തതിനാൽ ഒരു കേസിൽ പ്രതിയെ വെറുതെ വിട്ടതായി രാജേഷ് ശർമ്മ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

2006 മാർച്ച് 7 ന്, ലങ്കാ പോലീസ് സ്റ്റേഷനിലെ സങ്കട് മോചക് ക്ഷേത്രത്തിനുള്ളിൽ വൈകുന്നേരം 6.15 നാണ് ആദ്യത്തെ സ്ഫോടനം നടന്നത്. 15 മിനിറ്റിനുശേഷം, വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് റിട്ടയറിങ് റൂമിന് പുറത്ത് ഒരു ബോംബ് പൊട്ടിത്തെറിച്ചു.അതേ ദിവസം ദശാശ്വമേധ് പോലീസ് സ്‌റ്റേഷനിലെ റെയിൽവേ ക്രോസിന്റെ റെയിലിംഗുകൾക്ക് സമീപം ഒരു കുക്കർ ബോംബും കണ്ടെത്തി.

വാരാണസിയിലെ അഭിഭാഷകർ കേസ് വാദിക്കാൻ വിസമ്മതിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയാണ് കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്. മൂന്ന് കേസുകളിലുമായി 121 സാക്ഷികളെ കോടതിയിൽ ഹാജരാക്കി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയാണ് വലിയുള്ള.

2006 ഏപ്രിലിൽ, സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക ദൗത്യസേന ( special task force  ), ബംഗ്ലാദേശിലെ ഹർകത്ത്-ഉൽ-ജിഹാദ് അൽ ഇസ്‌ലാമി എന്ന ഭീകര സംഘടനയുമായി ബന്ധമുള്ളയാളാണ്   സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ എന്നും  വലിയുള്ള  ഖാൻന് അവരുമായി ബന്ധം ഉണ്ട് എന്നും   അവകാശപ്പെട്ടിരുന്നു.

 Terrorist Waliullah Khan Sentenced to Death for 2006 Varanasi Serial Bomb Blasts

 



LEAVE A REPLY

Security code:

COMMENTS

Be the first to comment