visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
NarendraModi and  Naftali Bennett
NarendraModi and Naftali BennettPhoto Credit : Photo From israeli media

ഇസ്രായേലില്‍ താങ്കള്‍ക്ക് വന്‍ ജനപ്രീതി, എന്റെ പാര്‍ട്ടിയില്‍ ചേരൂ;മോദിയോട് ഇസ്രായേല്‍ പ്രധാനമന്ത്രി , പൊട്ടിച്ചിരിച്ച് മോദി- വിഡിയോ

By - Siju Kuriyedam Sreekumar -- Wednesday, November 03, 2021 , 08:03 PM


ഗ്ലാസ്‌ഗോ: തന്റെ പാര്‍ട്ടിയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ലോക കാലവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെയായിരുന്നു ക്ഷണം.

ഇസ്രായേലി മാധ്യമങ്ങള്‍ പങ്കുവെച്ച വീഡിയോയില്‍ ഇസ്രായേലി പ്രധാനമന്ത്രി മോദിയോട് പറയുന്നത് കേള്‍ക്കാം.' നിങ്ങള്‍ ഇസ്രായേലിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ്. വരൂ, എന്റെ പാര്‍ട്ടിയില്‍ ചേരൂ'. പൊട്ടിച്ചിരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇതിന് മറുപടി നല്‍കിയത്.

ബെഞ്ചമിന്‍ നെതന്യാഹു സ്ഥാനം ഒഴിഞ്ഞ് നെഫ്താലി ബെന്നറ്റ് ഇസ്രായേല്‍ പ്രധാനമന്ത്രി ആയ ശേഷം മോദിയുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ഹൈ-ടെക്‌നോളജി, നവീകരണം മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രിയും ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതില്‍ നെഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ചതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.



LEAVE A REPLY

Security code:

COMMENTS

Be the first to comment