visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Sabarimala  Maligaipuram New Melshanthi Selection
Sabarimala Maligaipuram New Melshanthi SelectionPhoto Credit : Siju Kuriyedam Sreekumar

പരമേശ്വരൻ നമ്പൂതിരി ശബരിമലയിലെയും ശംഭു നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു

By - Siju Kuriyedam Sreekumar -- Sunday, October 17, 2021 , 10:55 AM


മാവേലിക്കര കളീയ്ക്കൽ മഠം എൻ. പരമേശ്വരൻ നമ്പൂതിരി ശബരിമലയിലെ ഈ വർഷത്തെ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് പന്നിയങ്കര, കല്ലായി കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരി ഈ വർഷത്തെ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു

  തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ അഭിമുഖങ്ങൾക്ക് ശേഷം ഷോർട്ട്‌ലിസ്റ്റ് ചെയ്ത പുരോഹിതരുടെ പാനലിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

പരേതനായ നാരായണന്‍ നമ്പൂതിരിയുടെയും സുഭദ്ര അന്തര്‍ജനത്തിന്റെയും മകനാണ് നിയുക്ത ശബരിമല മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായിരുന്നിട്ടുണ്ട്. നിലവില്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ഭാര്യ: പൈവള്ളിക്കല്‍ ഇല്ലം ഉമാദേവി അന്തര്‍ജനം (അധ്യാപിക, മാവേലിക്കര ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍). മക്കള്‍: നാരായണന്‍ നമ്പൂതിരി (ഐഐടി വിദ്യാര്‍ഥി കര്‍ണാടക), വിഷ്ണു നമ്പൂതിരി (ഡിഗ്രി വിദ്യാര്‍ഥി മാവേലിക്കര ബിഷപ് മൂര്‍ കോളേജ്). സഹോദരങ്ങള്‍: ശങ്കരന്‍നമ്പൂതിരി, എന്‍.ഗോവിന്ദന്‍നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി, സുവര്‍ണനി അന്തര്‍ജനം, ഗീത അന്തര്‍ജനം.
രാവിലെ ഉഷഃപൂജയ്ക്കുശേഷമാണ് പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പു നടന്നത്. അന്തിമപട്ടികയിലുള്‍പ്പെട്ട ഒമ്പത് ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലില്‍ പൂജിച്ച ശേഷം നറുക്കെടുപ്പിന് അവകാശികളായ പന്തളം കൊട്ടാരത്തിലെ കുട്ടികള്‍ സന്നിധാനത്തെത്തി നറുക്കെടുക്കുന്നതാണ് രീതി. പന്തളം കൊട്ടാരത്തിലെ ഗോവിന്ദ് വര്‍മയാണ് ഇത്തവണ നറുക്കെടുത്തത്. 
വൃശ്ചികം ഒന്നിന് മണ്ഡല മഹോത്സവത്തിന് നട തുറക്കുമ്പോള്‍ പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും. 21-ന് രാത്രി 10-ന് നട അടയ്ക്കും.

Sabarimala New Melshanthi Sri N. Parameswaran Namboothiri, Thattarambalam, Mavelikkara
Sabarimala New Melshanthi Sri N. Parameswaran Namboothiri, Thattarambalam, MavelikkaraPhoto Credit : Siju Kuriyedam Sreekumar

Maligaipuram New Melsanthi  Kuruvakkad Illathu Sri. Shambu Namboodiri
Maligaipuram New Melsanthi Kuruvakkad Illathu Sri. Shambu Namboodiri

N. Parameswaran Namboothiri and  Sri. Shambu Namboodiri
N. Parameswaran Namboothiri and Sri. Shambu NamboodiriPhoto Credit : Siju Kuriyedam Sreekumar

 



LEAVE A REPLY

Security code:

COMMENTS

Be the first to comment