visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Meta Logo
Meta LogoPhoto Credit : From Social Media

നഗ്നചിത്രങ്ങളും വീഡിയോകളും പുറത്താകുമെന്ന് ഭീഷണിയുണ്ടോ? നേരിടാന്‍ വഴിയൊരുക്കി ഫെയ്‌സ്ബുക്ക്

By - Siju Kuriyedam Sreekumar -- Saturday, December 11, 2021 , 07:23 PM


റിവഞ്ച് പോണ്‍ അഥവാ അനുവാദമില്ലാതെ ഒരാളുടെ നഗ്ന/അര്‍ധനഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടുന്നത് നിരവധി ആളുകള്‍ നേരിടേണ്ടി വന്നതും നേരിട്ടുകൊണ്ടിരിക്കുന്നതുമായൊരു പ്രശ്‌നമാണ്. ബന്ധത്തില്‍ നിന്ന് പിന്‍മാറുന്നതും ശത്രുതയും പ്രതികാരവും ദേഷ്യവുമെല്ലാം കാരണമാണ് പലപ്പോഴും ആളുകള്‍ പണ്ട് ഒന്നിച്ചുകഴിഞ്ഞപ്പോള്‍ പകര്‍ത്തിയ സ്വകാര്യ നിമിഷങ്ങളിലെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ച് പകപോക്കുന്നത്. 

ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇന്ത്യയില്‍ ഒരു പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റാ. StopNCII.org എന്നാണ് ഇതിന് പേര്. 

യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'റിവഞ്ച് പോണ്‍ ഹെല്‍പ് ലൈനുമായി' സഹകരിച്ചുള്ള ഈ സംവിധാനത്തിലൂടെ റിവഞ്ച് പോണ്‍ ഭീഷണി നേരിടുന്ന തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലും, ഫെയ്‌സ്ബുക്കിലും പങ്കുവെക്കാനിടയുണ്ടെന്ന് ആശങ്കയുള്ള സ്ത്രീകള്‍ക്ക് സഹായം തേടാം. 

StopNCII.org-ന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്

റിവഞ്ച് പോണ്‍ ഭീഷണി നേരിടുന്നവര്‍ക്ക് തങ്ങളുടെ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയുടെ ഹാഷുകള്‍ ഫെയ്‌സ്ബുക്കില്‍ അപ് ലോഡ് ചെയ്യാം. അല്‍ഗോരിതം ഉപയോഗിച്ചാണ് ചിത്രങ്ങളുടെ ഹാഷ് വാല്യൂ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പകര്‍പ്പുകള്‍ക്കെല്ലാം ഒരേ ഹാഷ് വാല്യൂ ആയിരിക്കും. ഒരു 'ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ്' എന്നും ഇതിനെ വിശദീകരിക്കാം. 

പുറത്തുവരാനിടയുള്ള ചിത്രങ്ങളുടെയും വീഡിയോകളുടെയും ഹാഷ് വാല്യൂ ആണ് StopNCII.org-ല്‍ അപ്ലോഡ് ചെയ്യുക. പിന്നീട് ആരെങ്കിലും ആ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ അപ് ലോഡ് ചെയ്യുമ്പോള്‍ ഹാഷ് വാല്യൂ ഉപയോഗിച്ച് അവയെ തിരിച്ചറിയുകയും കമ്പനിയുടെ കണ്ടന്റ് പോളിസി ചൂണ്ടിക്കാട്ടി അവ അപ് ലോഡ് ചെയ്യുന്നത് തടയുകയും ചെയ്യും. 

ചിത്രങ്ങളും വീഡിയോകളും StopNCII.org-ല്‍ അപ് ലോഡ് ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ ഉപകരണത്തിലുള്ള യഥാര്‍ത്ഥ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യപ്പെടില്ല. പകരം അവയുടെ ഹാഷ് ആയിരിക്കും അപ്ലോഡ് ചെയ്യുക.

ഈ ചിത്രങ്ങള്‍ സ്വകാര്യനിമിഷത്തിലെ ചിത്രങ്ങള്‍ ആയിരിക്കണം എന്ന് StopNCII.org  വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. അതായത് അവ ഇര നഗ്‌നയായിരിക്കുന്നതോ അവരുടെ ജനനേന്ദ്രിയങ്ങള്‍ കാണിക്കുന്നതോ ലൈംഗിക പ്രവര്‍ത്തനത്തിലോ പോസുകളിലോ ഏര്‍പ്പെടുന്നതോ അടിവസ്ത്രം ധരിക്കുന്നതോ ആയ ചിത്രങ്ങളും വീഡിയോകളുമായിരിക്കാം.

സേവനം പ്രായപൂർത്തിയായ സ്ത്രീകൾക്ക് മാത്രം 

18 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് മാത്രമേ ഈ സേവനം പ്രയോജനപ്പെടുത്താനാവൂ. ചൈല്‍ഡ് പോണോഗ്രഫി ഇരകള്‍ ഈ പ്ലാറ്റ് ഫോം ഉപയോഗിക്കരുത്. ചൈല്‍ഡ് ഫോണോഗ്രഫി ഇരകള്‍ അംഗീകൃത എന്‍ജിഒ കളുടെ സഹായത്തോടെയാണ് അതിന് വേണ്ടി ശ്രമിക്കേണ്ടത്. 

അതേസമയം, സമാനമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനായി സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു സാങ്കേതിക വിദ്യയാണ് ഹാഷ്. ചിത്രങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഹാഷ് ഉപയോഗിച്ച് ചിത്രങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് ഇരയായ വ്യക്തി ഈ വിഷയത്തില്‍ നിരന്തര പരിശോധന നടത്തുകയും മാറ്റങ്ങള്‍ വരുത്തിയ ചിത്രങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവ ഉടന്‍ തന്നെ ഹാഷ് ആയി അപ്ലോഡ് ചെയ്യണമെന്നും മെറ്റ ഗ്ലോബല്‍ സേഫ്റ്റി പോളിസി ഡയറക്ടര്‍ കരുണ നയന്‍ പറഞ്ഞു. 

ഫേയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വരുന്ന ഉള്ളടക്കങ്ങള്‍ മാത്രമേ ഈ രീതിയില്‍ പരിശോധിക്കാന്‍ സാധിക്കുകയുള്ളൂ. ഹാഷുമായി സമാനതയുള്ള ഉള്ളടക്കങ്ങള്‍ കമ്പനിയുടെ റിവ്യൂ ടീം പരിശോധിച്ച് നടപടിയെടുക്കും. ഹാഷ് അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രങ്ങള്‍ ഫേയ്‌സ്ബുക്കില്‍ പങ്കുവെക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ നീക്കം ചെയ്യപ്പെടും. 

നിലവില്‍ StopNCII.org ഫേയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മാത്രമാണ് ലഭ്യമാവുക എങ്കിലും മറ്റ് സേവനങ്ങളും ഈപ്ലാറ്റ്‌ഫോമിന്റെ ഭാഗമാകുമെന്നാണ് മെറ്റായുടെ പ്രതീക്ഷ. കാരണം എല്ലാ റിവഞ്ച് പോണ്‍ ഉള്ളടക്കവും മെറ്റാ പ്ലാറ്റ്‌ഫോമുകളില്‍ മാത്രമേ പങ്കുവെക്കപ്പെടുകയുള്ളൂ എന്ന് പറയാനാവില്ല. 

 Meta launches platform to tackle revenge porn



LEAVE A REPLY

Security code:

COMMENTS

Be the first to comment