visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Article

Home / Travel/ Article
Harihar fort / Harshagad near  Nashik
Harihar fort / Harshagad near NashikPhoto Credit : Twitter and FB post

സാഹസികത ഇഷ്ട്ടപെടുന്നവർ തീർച്ചയായും പോയിരിക്കേണ്ട സ്ഥലം; സാഹസികതയും പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യവും കൂടിച്ചേർന്ന ഹരിഹർ ഫോർട്ടിലേക്ക് ഒരു യാത്ര

By - Siju Kuriyedam Sreekumar -- Monday, June 27, 2022 , 06:53 PM

Input from Wikipedia , Google and  Vloging video 
യാത്രകൾ ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല . ഓരോ യാത്രയും ഓരോ പുതിയ അറിവുകളും അനുഭവങ്ങളും തരുന്നതോടൊപ്പം ശരീരത്തെയും മനസിനെയും  റീചാർജ് ചെയുകയും ചെയുന്നു .  യാത്രകൾ നൽകുന്ന ഹരത്തോളം മറ്റൊന്നില്ല എന്നാണ് എല്ലാ സഞ്ചാരപ്രിയരുടെയും അഭിപ്രായം . അതുകൊണ്ടാണ് ഓരോ യാത്ര അവസാനിക്കുമ്പോഴും മറ്റൊരു യാത്രയെ പറ്റി ചിന്തിച്ചു തുടങ്ങുന്നത് . സാഹസികതയുടെ ഹിമവാൻ എന്ന് തന്നെ വേണമെങ്കിൽ പറയുവുന്ന എന്നാൽ സാധാരണക്കാർക്ക് പോലും  സാധ്യമായ ഒരു  സ്ഥലം ആണ്  മഹാരാഷ്ട്രയിലെ നാസിക്കിന് സമീപമുള്ള ഹരിഹർ ഫോർട്ട് .പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യത്തിനൊപ്പം , സാഹസികതയുടെ ഉത്തുംഗശൃംഗ കൂടിയാണ് ഹരിഹർ ഫോർട്ട് .ഏതൊരു യാത്രികനും ഒരിക്കലെങ്കിലും  എത്താൻ ആഗ്രഹിക്കുന്ന ഇടം .അതുകൊണ്ടു തന്നെയാണ് ഏവരുടെയും മനസ്സിൽ യാത്രകളുടെ ഹിമാവാനായി  ഹരിഹർ ഫോർട്ട് സ്ഥിതിചെയ്യുന്നത് . നാസിക്കിന് സമീപം ത്രയമ്പകേശ്വറിന് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന ഭീകരമായ കോട്ടയെന്ന് വിശേഷിപ്പിക്കുന്നതാകും കൂടുതൽ ശരി.  .ഇത് കാണുമ്പോൾ  ചൈനയിലെയോ ജപ്പാനിലെയോ ഏതെങ്കിലും ട്രെക്കിങ് റൂട്ട് ആണ് ഓർമ വരുക  .ഇതുവരെ കണ്ട ട്രെക്കിങ്ങുകളൊക്കെ ചെറുതാണ് എന്ന് തോന്നി പോകും അവിടം ഒന്ന് സന്ദർശിച്ചാൽ . ചങ്കുറപ്പുള്ളവർ മാത്രം പോകുന്നതാണ് നല്ലത് എന്ന് പറയുമെങ്കിലും അവിടെ എത്തുന്നവരിൽ കൂടുതലും 40 നും 70 നും ഇടയിൽ ഉള്ളവരാണ് എന്നത് ഒരു അതിശയം തന്നെ ആണ് . 

വളരെയധികം  തിരക്കൊന്നുമുള്ള വിനോദ സഞ്ചാര കേന്ദ്രമല്ലെങ്കിലും സാഹസിക യാത്രികരുടെ ഇഷ്ടസ്ഥലമാണ്. മല കയറ്റത്തിൽ പ്രാവീണ്യമുള്ളവർക്ക് മികച്ച അനുഭവമായിരിക്കും ഇവിടെ നിന്ന് ലഭിക്കുക. ലളിതമായി പറഞ്ഞാൽ എൺപതു ഡിഗ്രി ചെരിവുള്ള മല കയറുക എന്നതാണ് ദൗത്യം. മലയിൽ തൂങ്ങി കയറേണ്ട അവസ്ഥ പല സാഹചര്യങ്ങളിലും ഉണ്ടാകും. നല്ല കായികബലമില്ലെങ്കിൽ ഇതിന് ഇറങ്ങി തിരിക്കാതിരിക്കുന്നതാണ്  നല്ലത്.  68 വയസുകാരി കയറിയ വിഡിയോയും .  ഇംഗ്ലീഷ് , ഹിന്ദി , മലയാളം തുടങ്ങി മൂന്നു ഭാഷകളിലും ഉള്ള ഫുൾ വിഡിയോയും ഈ ആർട്ടിക്കിളിനു താഴെ കൊടുത്തിട്ടുണ്ട് 

എന്താണ് ഇത്ര പ്രത്യേകത 

കോട്ടയിലേക്കുള്ള  വഴി തന്നെ ഏറെ ദുർഘടം പിടിച്ചതാണ് അതാണ് ഹരിഹർ കോട്ടയെ ഇത്ര പ്രത്യേകത ഉള്ളതാക്കുന്നതു . വിജനമായ ഗ്രാമ വഴികളിലൂടെ നടന്നു വേണം ഇവിടെയെത്താൻ. നാസിക്കിൽ നിന്ന് ത്രയംബകേശ്വറിലേക്കുള്ള റൂട്ടാണ് പിടിക്കേണ്ടത്. ത്രയംബകേശ്വറിൽ നിന്ന് വീണ്ടും 36 കിലോമീറ്റർ സഞ്ചരിച്ചാൽ ലക്ഷ്യത്തിലെത്താം. പ്രശസ്തമായ ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ പേരിലാണ് ത്രയംബകേശ്വർ അറിയപ്പെടുന്നത്.

പരമശിവന്റെ ജ്യോതിർലിംഗ പ്രതിഷ്ഠയാണ് പ്രസിദ്ധം. ഇവിടെ നിന്ന് 13 കിലോമീറ്റർ അകലെയുള്ള ഹർഷെവാടി എന്ന ഗ്രാമത്തിലാണ് ആദ്യം എത്തിച്ചേരേണ്ടത്. ഗോത്രവിഭാഗക്കാർ വസിക്കുന്ന ഒരു വിജനമായ ഗ്രാമമാണിത്. അങ്ങിങ്ങ് ചെറിയ കുടിലുകൾ കാണാമെന്നല്ലാതെ ഒരു ചെറിയ തട്ടുകട പോലും കാണാൻ സാധിക്കില്ല. വഴിയിൽ വല്ലപ്പോഴുമൊക്കെ ആൾക്കാരെ കണ്ടാലായി. വഴി ചോദിക്കാൻ പോലും ആരുമുണ്ടാവില്ല. 

ത്രയംബകേശ്വറിൽ നിന്ന് ഇങ്ങോട്ടേക്ക് റിക്ഷ കിട്ടും അതിൽ പോകുന്നതായിരിക്കും നല്ലത്. പൊട്ടിപ്പൊളിഞ്ഞ പഴയ ഗ്രാമീണ റോഡുകളാണ് അങ്ങോട്ടേക്കുള്ളത്. കയറ്റവും ഇറക്കവുമൊക്കെ ധാരാളമുണ്ട്. ഹരിഹർ ഫോർട്ടിലേക്ക് പോകുന്ന വഴിവരെയെ റിക്ഷ എത്തുകയുള്ളു. അവിടെ നിന്ന് പിന്നീടങ്ങട്ട് നടക്കണം.അതും വിജനമായ വഴിയാണ്. ഗോത്രവർഗ്ഗക്കാർ വസിക്കുന്ന ഗ്രാമത്തിലൂടെ ഹരിഹർ കോട്ട ലക്ഷ്യമാക്കി നടക്കണം. നടക്കുന്ന വഴിയിൽ  കുടിക്കാനോ കഴിക്കാനോ എന്തെങ്കിലും ലഭിക്കും. കുടിലുകൾക്ക് മുന്നിൽ തന്നെ സാധനങ്ങൾ വിൽക്കുന്നവരെ കാണാനാകും. നാരങ്ങാ വെള്ളവും മാഗിയും  ബിസ്‌ക്കറ്റുമൊക്കെ ഇവിടെ നിന്ന് വാങ്ങാം. ചില സമയത്തു നാടൻ പലഹാരങ്ങളും കിട്ടും . ഗ്രാമീണരുടെ ഒരു വരുമാനമാർഗം കൂടിയാണിത്.പൈസ കൊടുക്കാൻ  പേ ടി എം , ഗൂഗിൾ പേ പോലുള്ള പയ്മെന്റ്റ് പറ്റും എന്നതും ഒരു അത്ഭുതം ആണ് . 

കയറ്റം കടിനം 

കുറെ ദൂരം പാടത്തുകൂടി നടന്നാൽ ഹരിഹർ കോട്ടയിലേക്കുള്ള പ്രധാന പാതയിൽ എത്തും . അത് കഴിഞ്ഞാണ് കയറ്റം തുടങ്ങുന്നത് . കോട്ടയിലേക്ക് കയറി തുടങ്ങുമ്പോൾ ആദ്യം വലിയ അത്ഭുതം തോന്നില്ല. സാധാരണ ഒരു മലകയറ്റം മാത്രമാണിതെന്ന് തെറ്റിദ്ധരിക്കും. പിന്നീട് കയറ്റം കുത്തനെയുള്ളതാകും. ഒപ്പം പടിക്കെട്ടുകളുടെ വീതിയും കുറയുന്നു. പടികൾ കയറി ചെല്ലുമ്പോൾ കോട്ടയുടെ കവാടത്തിലെത്തും. മിനാരത്തിന്റെ ആകൃതിയിലാണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത്. ഇനിയാണ് ശരിക്കുള്ള ത്രിൽ.

പാറ തുരന്ന് നിർമ്മിച്ച ഒരു തുരങ്കത്തിനുള്ളിലൂടെ വേണം ഇനി നടക്കാൻ. ശരിക്കും നമ്മൾ യുറോപ്പിലെയോ മറ്റോ ഏതെങ്കിലും ട്രാക്കിങ് റൂട്ടിൽ എത്തിയ പോലെ തോന്നും . നിവർന്ന് നടക്കാൻ കഴിയില്ല  നടുവളച്ചു വേണം ഇതിലൂടെ നടന്നു പോകാൻ. ഇവിടെ നിന്ന് മുകളിലേക്ക് ഇനി കുത്തനെയുള്ള ഗോവണിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പടിക്കെട്ടുകൾ കാണാം. വളഞ്ഞു പുളഞ്ഞു കിടക്കുന്ന പടിക്കെട്ടുകൾ ചവിട്ടി വീണ്ടും മുകളിലേക്ക്.

നല്ല ചെരിവുള്ളതിനാൽ സൂക്ഷിച്ച് കയറണം. പടികൾ കയറി ചെല്ലുന്നത് കോട്ടയുടെ സമതലമായ പ്രദേശത്താണ്. അവിടെ ചതുരാകൃതിയിലുള്ള ഒരു ജലസംഭരണി കാണാം. ശുദ്ധജലം സംഭരിക്കാൻ നിർമ്മിച്ചതാണ് ഇത്. ശരിക്കുള്ള സാഹസികത ഇനിയാണ്.

കോട്ടയുടെ ഏറ്റവും ഉയരമുള്ള പാറയിലേക്കുള്ള കയറ്റമാണിനി. ചങ്കുറപ്പ് കുറഞ്ഞവർക്ക് യാത്ര ഇവിടെ നിർത്തി താഴ്‌വാരകളുടെ സൗന്ദര്യമൊക്കെ ആസ്വദിച്ച് മടങ്ങി പോകാം. സാഹസികത രക്തത്തിൽ അലിഞ്ഞ് ചേർന്നിട്ടുള്ളവർക്ക് മുന്നോട്ട്, അല്ല മുകളിലേക്ക് കയറാം. ഇത്രയും നേരം മല കയറാൻ നല്ല പടവുകൾ ഉണ്ടായിരുന്നെങ്കിൽ ഇനി അതില്ല.

പാറയിൽ പിടിച്ച് വേണം മുകളിലേക്ക് കയറാൻ. കായികബലം കുറഞ്ഞവർക്ക് ഇത് കഴിഞ്ഞെന്നു വരില്ല. കൈയ്ക്ക് നല്ല ബലം വേണം. പലരും ഈ ഘട്ടത്തിലെത്തി പിന്മാറാറുണ്ട്. ശ്വാസമടക്കിപ്പിടിച്ച് പാറയിൽ പിടിച്ച് മുകളിലേക്ക് കയറണം. തിരിഞ്ഞ് നോക്കിയാൽ അഗാതമായ താഴ്‌വാര കാണാം. മുകളിലെത്തിയാൽ അവിടത്തെ കാഴ്ച്ച മനംമയക്കുന്നതാണ്.

സമീപത്തെ ആൽവാന്ദ് അണക്കെട്ടും ഏക്കർകണക്കിന് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കൃഷിയിടങ്ങളും അവിടെ നിന്ന് കാണാനാകും. മല കയറി മുകളിലെത്തിയാൽ തിര്ച്ചിറങ്ങുന്നത് നിസാരമാണെന്ന് കരുതരുത്. കുത്തനെയുള്ള ഇറക്കം കയറുന്നതിലും പ്രയാസമായി തോന്നും.

മതിയായ സുരക്ഷാ സജ്ജീകരണങ്ങളൊന്നുമില്ലാത്തതിനാൽ മലകയറ്റം ശീലമില്ലാത്തവർ അല്ലെങ്കിൽ മനസിന് നല്ല ധൈര്യം ഇല്ലാത്തവർ  ഇതിന് മുതിരാതിരിക്കുന്നതാണ് നല്ലത്. അതേസമയം ഹരിഹർ കോട്ടയിൽ വരാതിരിക്കരുത്. തകർച്ച നേരിട്ട ഈ കോട്ടയും ഇവിടേക്കുള്ള ഗ്രാമീണ വഴികളുമൊക്കെ ഒരു പ്രത്യേക അനുഭവം സമ്മാനിക്കും. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നല്ല അനുഭവമായിരിക്കുമത്.

ചരിത്രം

പശ്ചിമഘട്ടത്തിലെ ത്രയംബകേശ്വർ പർവതനിരയിലാണ് ഹരിഹർ കോട്ട സ്ഥിതി ചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ സേവുന രാജവംശത്തിന്റെ ഭരണകാലത്താണ് ഹരിഹർ കോട്ടയുടെ നിർമ്മാണം നടക്കുന്നത്. ഗോണ്ട ഘട്ടിലൂടെ കടന്നുപോകുന്ന കപ്പൽപ്പാതയെ സംരക്ഷിക്കാൻ വേണ്ടി ആണ്  ഈ കോട്ട ഉണ്ടാക്കിയത് .സമുദ്രനിരപ്പിൽ നിന്ന് 3676 അടി ഉയരത്തിലാണ് കോട്ട. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ശത്രു സൈന്യത്തിന് പെട്ടെന്ന് അതിക്രമിച്ച് കടക്കാൻ കഴിയാത്ത രീതിയിലുള്ള രൂപകൽപ്പനയാണ് നൽകിയത്.ഇവിടത്തെ വീതി കുറഞ്ഞ കുത്തനെയുള്ള പടിക്കെട്ടുകളൊക്കെ കാണുമ്പോൾ അത് മനസിലാകും. 1636ൽ ഖാൻ സമാം എന്ന മുഗൾ  ജനറലിന്  ഈ കോട്ട അടിയറവ് വയ്‌ക്കേണ്ടി വന്നു. ഇതോടൊപ്പം ത്രയമ്പക് കോട്ടയും പൂനെ കോട്ടകളും കൂടി കൊടുക്കേണ്ടു വന്നു. പിന്നീട് 1818 ൽ ക്യാപ്റ്റൻ ബ്രിഗ്‌സ് മറ്റ് 17 കോട്ടകൾ പിടിച്ചെടുക്കന്നതോടൊപ്പം ഹരിഹർ കോട്ടയും പിടിച്ചെടുത്തു. ഇന്ന് കോട്ടയുടെ ചെറിയ ഒരു ഭാഗം മാത്രമെ നിലനിൽക്കുന്നുള്ളു. ബാക്കി ഭാഗം മുൻപ് വന്ന ബ്രിട്ടീഷുകാർ ആക്രമണം ഉണ്ടാകാതിരിക്കാൻ തകർത്തു എന്നും . കോട്ടയിലേക്ക് ഉള്ള വഴിയുടെ സൗന്ദര്യം കണ്ട് അത് നില നിർത്തി എന്നും പറയുന്നു . 

ഹരിഹർ കോട്ടയിൽ എങ്ങനെ എത്തിച്ചേരാം?

ഹരിഹർ ഫോർട്ട് ട്രെക്കിന് രണ്ട് വഴികളുണ്ട്. പൊതുഗതാഗതത്തിലും നിങ്ങളുടെ സ്വന്തം വാഹനത്തിലും എത്തിച്ചേരാൻ അടുത്തുള്ള  ഗ്രാമങ്ങളിൽ നിന്നാണ് ഈ രണ്ട് റൂട്ടുകളും ആരംഭിക്കുന്നത്. 

അടുത്തുള്ള  ഗ്രാമങ്ങൾ ഇവയാണ്:
1 .  നിർഗുഡ് പാട (കോട്ടംവാടി) , Nirgudpada(Kotamwadi)
2 .  ഹർഷെവാടി , Harshewadi

സ്വന്തം വാഹനം 

സ്വന്തം  വാഹനത്തിൽ സ്റ്റാർട്ടിംഗ് പോയിന്റിൽ വരെ വരാൻ സാധിക്കും  മുകളിൽ സൂചിപ്പിച്ച രണ്ട് ഗ്രാമങ്ങളിലും റോഡുകളും കാറുകൾക്ക് മതിയായതുമാണ് . 

നിർഗുഡ് പാട വഴി വരുമ്പോൾ : മുംബൈയിൽ നിന്നും നാസിക്കിൽ നിന്നും ഇത് അനുയോജ്യമാണ്.

ഹർഷെവാടി വഴി വരുമ്പോൾ : നാസിക്കിൽ നിന്ന് വളരെ അടുത്താണ് ഹർഷെവാടി ഗ്രാമം. നാസിക്കിൽ നിന്ന് വരുന്ന ആളുകൾ ഇവിടെ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. നിങ്ങളുടെ വാഹനങ്ങൾ കമ്മ്യൂണിറ്റിയിൽ പാർക്ക് ചെയ്‌ത് ട്രെക്ക് ആരംഭിക്കാം.

പബ്ലിക് ട്രാൻസ്‌പോർട് 

പബ്ലിക് ട്രാൻസ്‌പോർട്  സംവിധാനത്തിലൂടെ സ്റ്റാർട്ടിംഗ് പോയിന്റിലേക്കു നിർഗുഡ് പാട(കോട്ടംവാടി) വഴി 

നിങ്ങൾ മുംബൈയിൽ നിന്നാണ് വരുന്നതെങ്കിൽ കസറയിൽ ( Kasara ) എത്തുക. മുംബൈ CSTയിൽ നിന്ന് ഓരോ 15 മിനിറ്റിലും ലോക്കൽ ട്രെയിൻ ലഭിക്കും. നിങ്ങൾ കസറയിൽ എത്തിക്കഴിഞ്ഞാൽ, ഖോഡലയിലേക്ക് ( Khodala ) ഒരു ക്യാബ് എടുക്കുക. ഖോഡാലയിൽ നിന്ന് നിർഗുഡ് പാടയിലേക്ക് നിങ്ങൾക്ക് ഒരു സാധാരണ ടാക്സി ലഭിക്കും. മുഴുവൻ ടൂറിനും നിങ്ങൾക്ക് ഏകദേശം 100 മുതൽ 120 രൂപ വരെ ചിലവാകും

ഹർഷെവാടി വഴി 

നിങ്ങൾ മുംബൈയിൽ നിന്നാണ് യാത്ര ചെയ്യുന്നതെങ്കിൽ, നിങ്ങൾക്ക് മുംബൈ CSTയിൽ നിന്ന് ലോക്കൽ ട്രെയിനിൽ കയറി നാസിക് റോഡിൽ എത്താം. അതിനുശേഷം നിങ്ങൾ ഹർഷെവാടിയിലേക്ക് പോകുന്ന ഒരു ക്യാബ് എടുക്കുക. 
ഹർഷെവാടിലേക്ക്  നാസിക്കിൽ നിന്നുള്ള മറ്റൊരു ബദൽ മാർഗം ബസിൽ ത്രയംബക  പോകുക അവിടെ നിന്ന്  നിങ്ങൾക്ക് ഹർഷെവാടിയിലേക്ക് പോകുന്ന ഒരു ക്യാബ് എടുക്കാം. 

തിരിച്ചുള്ള യാത്ര 

 നിങ്ങൾ പൊതുഗതാഗതത്തെ ആശ്രയിക്കുന്നുണ്ടെങ്കിൽ അത് ഒരു പ്രശ്‌നമാണ്. ഉച്ചകഴിഞ്ഞ് 3 മണിക്ക് നിങ്ങൾ ട്രെക്കിംഗ് പൂർത്തിയാക്കണം, നിങ്ങൾ താഴ്വരയിൽ  എത്തുമ്പോൾ അതേ വഴി പിന്തുടരാൻ ശ്രമിക്കുക. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാൽ  രണ്ട് ഗ്രാമങ്ങളിൽ നിന്നും  ബസുകൾ വളരെ കുറവാണ്.

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ
കാസറ റെയിൽവേ സ്റ്റേഷൻ - 60 കി ( Kasara Railway station )
നാസിക് റെയിൽവേ സ്റ്റേഷൻ - 56 കി ( Nashik Railway station )

ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളം

ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ - 170 കി
Chhatrapati Shivaji International Airport, Mumbai 

താമസത്തിനുള്ള ഓപ്‌ഷനുകൾ
രണ്ട് ഗ്രാമങ്ങളിലും   ഹോംസ്റ്റേകൾ  ഗ്രാമീണർ  നടത്തുന്നുണ്ട് 

ഹരിഹർ ഫോർട്ട് ട്രെക്കിന് എന്തൊക്കെ ആണ് കരുതേണ്ടത് 

First Aid kit Basic
Your Identity Card
Scarf/ Cap/ Bandana & Sunglasses
Water at least two litres
 Electrolyte Powder/Drink or Lemon and salt
Some high calorie snacks  like dry fruits and nuts.
Rubber bands, Safety Pins & Whistle (Useful in emergencies.)
Poncho, only during monsoons
Some plastic sheets to wrap your electronic devices, during monsoons
Sunscreen (SPF 50+)

68-year-old woman climbs Maharashtra's Harihar Fort


Full Videos 

English and Hindi 



Hindi


Malayalam 
 



Harihar fort / Harshagad near  Nashik
Harihar fort / Harshagad near NashikPhoto Credit : Twitter and FB post

Harihar fort / Harshagad near  Nashik
Harihar fort / Harshagad near NashikPhoto Credit : Twitter and FB post

Harihar fort / Harshagad near  Nashik
Harihar fort / Harshagad near NashikPhoto Credit : Twitter and FB post

Harihar fort / Harshagad near  Nashik
Harihar fort / Harshagad near NashikPhoto Credit : Twitter and FB post

Harihar fort / Harshagad near  Nashik
Harihar fort / Harshagad near NashikPhoto Credit : Twitter and FB post

Harihar fort / Harshagad near  Nashik
Harihar fort / Harshagad near NashikPhoto Credit : Twitter and FB post

Harihar fort / Harshagad near  Nashik
Harihar fort / Harshagad near NashikPhoto Credit : Twitter and FB post

Harihar fort / Harshagad near  Nashik
Harihar fort / Harshagad near NashikPhoto Credit : Twitter and FB post






​​​​​​​

​​​​​​​​​​​​​​



LEAVE A REPLY

Security code:

COMMENTS

Be the first to comment