visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Blog

Home / Travel/ Blog
Nandhi Hills
Nandhi HillsPhoto Credit : Vijeesh Kumar

സഞ്ചാരം യാത്ര വിവരണം നന്ദി ഹിൽസ്

By - Vijeesh Kumar -- Wednesday, October 12, 2022 , 05:23 PM
Read in English click here / ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

കർണാടക  തലസ്ഥാനമായ ബാംഗ്ലൂരിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌ നന്ദി ഹിൽസ്. ടിപ്പുസുൽത്താൻ തന്റെ വേനൽക്കാല വസതിയായി നന്ദി ഹിൽസിലെ കൊട്ടാരം ഉപയോഗിച്ചിരുന്നു. അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദി ഹിൽസ് ഏറെ ആകർഷിക്കുന്നു. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെ എൻ എച്ച് ഏഴിൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറി സമുദ്രനിരപ്പിൽനിന്ന് 1479 മീറ്റർ ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം അടുത്തുതന്നെ സ്ഥിതിചെയ്യുന്നു. മലയടിവാരത്തിൽ നിന്നും മൂന്നുകിലോമീറ്ററോളം യാത്രചെയ്താൽ പ്രധാനപ്രവേശനകവാടത്തിൽ എത്തിച്ചേരാം. കാൽനടയായും ഇതു കയറാവുന്നതാണ്.
നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദി ഹിൽസ്. കബ്ബൻ ഹൌസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടത്തെ മറ്റു ആകർഷണങ്ങളാണ്. കിഴക്കാംതൂക്കായി കിടക്കുന്ന വൻപാറകെട്ടുകളും അവയ്‌ക്കിടയിലായി വലിയൊരു നന്ദി പ്രതിഷ്ഠയും ഉണ്ട്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് നന്ദി ഹിൽസിൽ പെയ്‌തിറങ്ങുന്ന കോടമഞ്ഞുതന്നെയാണ്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദി ഹിൽസിൽ അനവധി ഫോട്ടോഗ്രാഫർമാർ വന്നുപോകുന്നു. ചൂടുകാലത്ത് 25 മുതൽ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതൽ 10 ഡിഗ്രി വരെയുമാണ് ഇവിടെ താപനില.
ബാംഗ്ലൂരിലെ പ്രധാന ബസ്‌സ്റ്റേഷനായ മജസ്റ്റിക് കെമ്പഗൗഡ സ്റ്റാൻഡിൽ നിന്നും രാവിലെ ആറുമണിമുതൽ തന്നെ ഇടവിട്ട് ബസ്‌ സൗകര്യം ഉണ്ട്. കെ.എസ്.ആർ.ടി.സി. ബസ്സുകളാണ് യാത്രാസൗകര്യമൊരുക്കിയിരിക്കുന്നത്. നന്ദി ഹിൽസിലെ പ്രധാനകവാടം വരെയും വാഹനത്തിൽ പോകാവുന്നതാണ്. ബസ്സ് യാത്രയാണു തെരഞ്ഞെടുക്കുന്നതെങ്കിൽ, ഇവിടെ എത്തിച്ചേരാൻ മറ്റൊരു മാർഗ്ഗം കൂടിയുണ്ട്. ബാംഗ്ലൂർ സിറ്റിക്കുപുറത്തു സ്ഥിതിചെയ്യുന്ന ദൊഡ്ഡബെല്ലാപ്പൂർ എന്ന സിറ്റിയിൽ ചെന്നും നന്ദി ഹിൽസിലേക്ക് എത്താവുന്നതാണ്. ദൊഡ്ഡബെല്ലാപ്പൂർ വഴിമാത്രമേ ഉച്ചകഴിഞ്ഞുള്ള യാത്ര നടക്കുകയുള്ളൂ. പ്രൈവറ്റ് വാഹനങ്ങളിലാണ് യാത്രയെങ്കിൽ നന്ദി ഹിൽസിൽ അവ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
രാവിലെ 6 നോടടുത്ത് സഞ്ചാരത്തിനു തുറന്നു തരുന്ന നന്ദി ഹിൽസ് ഒരു അദ്ഭുതം തന്നെയാണ്..നന്ദി ഹിൽസിന്റെ അടിവാരത്തിൽ നിന്നും 3 കിലോമീറ്റർ യാത്ര ചെയ്താൽ മുകളിലെ പ്രവേശന കവാടത്തിൽ എത്താം. ബൈക്കുകൾ ആണെങ്കിൽ അവിടെ പാർക്ക് ചെയ്യണം, മറ്റു സ്വകാര്യ വാഹനങ്ങൾ ഏറ്റവും മുകളിൽ പാർക്ക് ചെയ്യാം. ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന നന്ദിഹിൽസ് ചിക്കബെല്ലാപ്പൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് അതിരാവിലെ തന്നെ നന്ദിഹിൽസിൽ എത്തിച്ചേരുന്നതാണ് നല്ലത്.
പലയിടത്തായി യാത്ര ചെയ്തെങ്കിലും അതിലൊക്കെ മറക്കാൻ പറ്റാത്ത ഒരു തരം അനുഭവമാണ് നന്ദി ഹിൽസ്.ഒരു വ്യാഴാഴ്ച അതിരാവിലെ 1.20 ഞാനും എന്റെ സുഹൃത്തുക്കൾ ഷിജുവും,താജുവും ബാംഗ്ലൂർ എയർപോർട്ടിൽ എത്തി.കൊച്ചിയിൽ നിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ ആയിരുന്നു ഞങ്ങളുടെ യാത്ര.കുറച്ചു സമയം എയർപോർട്ട്ടിൽ സമയം ചിലവഴിച്ചു 4 മണിക്ക് ആണ് നന്തി ഹിൽസിലേക്കു ഉള്ള യാത്ര തുടങ്ങിയത്. ഈ സ്ഥലത്തെ കുറിച്ച് വായിച്ചറിഞ്ഞ അറിവേ ഉണ്ടായിരുന്നുള്ളു. യൂബർ ബുക്ക്‌ ചെയ്തായിരുന്നു യാത്ര.മലയുടെ മുകളിൽ നിന്നുള്ള സൂര്യോദയം കാണുക ആയിരുന്നു ഉദ്ദേശം.അങ്ങിനെ നന്ദിഹിൽസിലേക്കുള്ള ജംഗ്ഷനലിൽ എത്തി. യാത്രയിൽ റോഡിനു ഇരു വശത്തും മുന്തിരിതോപ്പുകൾ ആണ്.തിരിച്ചു വരുമ്പോൾ ഇവിടെ നിന്നും നല്ല മുന്തിരി മേടിക്കാൻ കിട്ടും. ജംഗ്ഷനയിൽ നിന്നും മുകളിലേക്ക് കുറച്ചു ദൂരം പോയപ്പോൾ ചെക്ക് പോസ്റ്റ് എത്തി. ഞങ്ങൾക്കു മുന്നേ വന്നവരെല്ലാം അവിടെ ക്യൂ നിൽക്കുകയാണ്. 5:30 am ആയപ്പോൾ പോലീസ് വന്നു ചെക്പോസ്റ് തുറന്നു. പിന്നെ മുകളിലേക്ക് ഹെയർപിൻ കയറ്റമാണ്. സൂര്യോദയത്തിനു മുന്നേ മുകളിൽ എത്തണം . കുറച്ചു അടുത്തെത്തിയപ്പോൾ തന്നെ പാറകൾക്കു ഇടയിലൂടെ താഴെ മേഘങ്ങൾ കണ്ടു തുടങ്ങി. അത്ഭുതപ്പെടുത്തുന്ന കാഴ്ച തന്നെ ആയിരുന്നു അത്. ഇത്ര്യക്കും പ്രതീക്ഷിച്ചില്ല. പിന്നെ അങ്ങോട്ട് ഓട്ടമായിരുന്നു വ്യൂപോയിന്റ് വരെ. അവിടെ നിന്ന് മേഘങ്ങൾക്കു മുകളിലൂടെ ആദ്യമായി സൂര്യോദയം കണ്ടു. അത്യാവശ്യം കുറച്ചു ചിത്രങ്ങൾ ക്യാമറയിൽ പകർത്തി.ഉദയം കഴിഞ്ഞു പതിയെ മേഘങ്ങൾ മാറിത്തുടങ്ങി. പിന്നെ പാറയിടുക്കുകളിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചു നന്തികേശന്റെ അമ്പലത്തിൽ എത്തി തൊഴുതു. ഇവിടെ ഒരു ടൂറിസ്റ്റ് സ്പോട്ട് ആയതുകൊണ്ട് നടന്നു കാണാൻ ധാരാളം കാഴ്ചകൾ ഉണ്ട്. ഒരുപാടു കുരങ്ങന്മാരും ഉണ്ട്.
ഒരു സഞ്ചാരിയുടെ മനസ് നിറയുന്നത് യാത്രയുടെ അനുഭവവും പ്രകൃതിയുടെ സൗന്ദര്യവും ആസ്വദിക്കുമ്പോൾ ആണല്ലോ.മനസിലെന്നും സൂക്ഷിച്ചു വെക്കാൻ പറ്റിയ ഒരു സൂര്യോദയത്തിന്റെ ഓർമ്മയുമായി ഞങ്ങൾ 8.30 ആയപ്പോൾ മലയിറങ്ങി
യാത്രകളും ഓർമകളും മാത്രം മതി തനിച്ചാണ് എന്നുള്ള ചിന്ത അകലാൻ. യാത്രകളെ സ്നേഹിച്ചിട്ടും എവിടെയും പോകാൻ കഴിയാത്തവളെ കണ്ടെത്തണം. എന്നിട്ട് ലോകം ചുറ്റാൻ പോകുമ്പോൾ അവളെയും കൂടെ കൂട്ടണം....

Vijeesh Kumar P K
9633783600
vijeeshkumar6@gmail.com




Nandhi Hills
Nandhi HillsPhoto Credit : Vijeesh Kumar

Nandhi Hills
Nandhi HillsPhoto Credit : Vijeesh Kumar

Nandhi Hills
Nandhi HillsPhoto Credit : Vijeesh Kumar

Nandhi Hills
Nandhi HillsPhoto Credit : Vijeesh Kumar


Read in English click here / ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Itinerary Description about Nandi Hills

 



LEAVE A REPLY

Security code:

COMMENTS

Be the first to comment