visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Video

Home / Travel/ Video

അഷ്ടമുടികായലിന്റെ തീരത്ത് രണ്ട് ദിവസം ചിലവഴിച്ചാലോ,  All season back water resort ashtamudi lake kollam

By - Vijeesh Kumar -- Wednesday, September 14, 2022 , 12:52 PM
ഓൾ സീസൺ ബാക്ക് വാട്ടർറിസോർട്സ്

കേരളത്തിൽ  തെക്കുഭാഗത്തുള്ള ജില്ലയാണ് കൊല്ലം. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ (Quilon) എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവു പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം  എന്ന് തന്നെ വിളിയ്ക്കുന്നു. തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട ജില്ല യും ആലപ്പുഴയും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലും ആണ്‌ കൊല്ലത്തിന്റെ അതിരുകൾ. കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ.

കൊല്ലത്തിന്റെ ഏകദേശം 30 ശതമാനം ഭാഗം അഷ്ടമുടി കായൽ ആണ്. വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ്‌ കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെ തൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ്,ബഹുശാഖകളുള്ള ഒരു കായൽ. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു.

അഷ്ടമുടി കായലിന്റെ തീരത്തു നിരവധി റിസോർട്കളും ഉണ്ട്.അതിൽ ഒരു കിടിലൻ റിസോർട് ആയ all season back water റിസോർട് നെ കുറിച്ചാണ് ഇന്നത്തെ വിവരണം. നമ്മൾ എപ്പോൾ എവിടെ യാത്ര ചെയ്യമ്പോളും ആദ്യം തിരഞ്ഞെടുക്കേണ്ടതു താമസിക്കാനുള്ള സൗകര്യം ആണ്. അതിനു
അനുയോജ്യമായ ഒരു റിസോർട് ആണ് ഓൾ സീസൺ.4 സ്റ്റാർ ഫെസിലിറ്റി ഉള്ള ഒരു ബാർ അറ്റാച്ഡ് റിസോർട് ആണ്. അഷ്‌ടീമുടി കായലിനു അഭിമുഖം ആയിട്ടാണ് എല്ലാ റൂമുകളും. 

റാസോർട്ടിലേക്കു പ്രവേശിക്കുമ്പോൾ തന്നെ ചൂട് ഒക്കെ കുറഞ്ഞു ഒരു തണുത്ത ഫീലിംഗ് ആണ് കിട്ടുന്നത്.കൊല്ലം ജില്ലയിൽ മതിലിൽ എന്ന സ്ഥലത്തു അഷ്ടമുടി കായലിന്റെ തീരത്താണ് മനോഹരമായ ഈ റിസോർട്.കൊല്ലം റെയിൽവേ സ്റ്റേഷൻ നിന്ന് 4 km. കൊല്ലം ksrtc യിൽ നിന്ന് 2.7 km ദൂരം മാത്രമേ ഉള്ളൂ m

രണ്ടു ദിവസത്തെ താമസത്തിനയാണ് ഞാൻ ഇവിടെ എത്തിയത്. ഇവിടെ ഹൌസ് ബോട്ട് ലഭ്യമാണ്. അധികവും ഡേ ട്രിപ്പ്‌ ആണ്.നാലു തരത്തിലുള്ള റൂമുകൾ ഇവിടെ ഉണ്ട്,Standard Room 4,Deluxe Room 6,Premium Room 8, Suite 3.എല്ലാം നല്ല കിടിലൻ റൂമികളും വൃത്തിയുള്ളതും ആണ്.ഫിസിക്കൽ ഫിറ്റ്നസ് നു ജിം, നീന്തിക്കുളിയ്ക്കാൻ പൂൾ ഉം ലഭ്യമാണ്.

 മികച്ച അന്തരീക്ഷം.  സുഗമമായ ചെക്ക്-ഇൻ, ചെക്ക്-ഔട്ട്.  മികച്ച ആതിഥ്യമര്യാദയും പ്രശംസനീയമായ സേവനവും.  ഇടനാഴിയിൽ നിന്നുള്ള കാഴ്ച അസാധാരണമായിരുന്നു.  മുറികൾ വൃത്തിയുള്ളതും മതിയായ ഇടം നൽകി നന്നായി പരിപാലിക്കുന്നവയും ആയിരുന്നു.  ശുചിമുറികൾ കൃത്യമായി പരിപാലിക്കപ്പെട്ടു.  തടാകത്തിന് സമീപം അവർ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്.  അവർക്ക് ഹൗസ് ബോട്ട് സർവീസും ഉണ്ട്. .അഷ്ടമുടിക്കായലിന്റെ അവിശ്വസനീയമായ കാഴ്ചയുള്ള ശാന്തവും മനോഹരവുമായ അന്തരീക്ഷം ശരിക്കും നല്ലൊരു താമസമായിരുന്നു. 

എന്റെ യാത്രകൾ എന്റെ ജീവിതത്തിന്റെ സന്ദേശമാണ്.കാടും മലയും കയറണം ജീവിതം ഒന്നേയുള്ളു. ഒരു പാട് യാത്ര ചെയ്യണം, ഇഷ്ടമുള്ളത് കഴിക്കണം, ചിരിക്കണം, മതിയാവോളം മറ്റുള്ളവരെ ചിരിപ്പിക്കണം . അങ്ങനെ വിദൂര താരങ്ങളെ തേടി യാത്ര പൊക്കൊണ്ടേയിരിക്കണം. പ്രകൃതിയെ സ്നേഹിച്ചും അതിനൊടിണങ്ങി ജീവിച്ചും, മറ്റു ജീവജാലങ്ങളോടൊപ്പം കൂട്ട് കൂടിയും ഉള്ള യാത്ര എത്ര മനോഹരമാണ് വാക്കുകൾക്കും വർണ്ണനാതീതമാണ്.

Video Link https://youtu.be/WwbDXCuDa7c



All season back water resort  ashtamudi lake kollam

സഞ്ചാരം യാത്ര വിവരണം തയ്യാറാക്കിയത്:വി കെ

Vijeesh Kumar PK
9633783600
vijeeshkumar6@gmail.com

All season resort ashtamudi lake kollam
All season resort ashtamudi lake kollam
All season resort ashtamudi lake kollamPhoto Credit : Vijeesh Kumar P K

All season resort ashtamudi lake kollam
All season resort ashtamudi lake kollamPhoto Credit : Vijeesh Kumar P K

All season resort ashtamudi lake kollam
All season resort ashtamudi lake kollamPhoto Credit : Vijeesh Kumar P K

All season resort ashtamudi lake kollam
All season resort ashtamudi lake kollamPhoto Credit : Vijeesh Kumar P K

All season resort ashtamudi lake kollam
All season resort ashtamudi lake kollamPhoto Credit : Vijeesh Kumar P K

All season resort ashtamudi lake kollam
All season resort ashtamudi lake kollamPhoto Credit : Vijeesh Kumar P K



 



LEAVE A REPLY

Security code:

COMMENTS

Be the first to comment