visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Vijayan Latha
Vijayan LathaPhoto Credit : Siju Kuriyedam Sreekumar

ശബ്ദമുദ്ര പതിപ്പിച്ച്‌ പ്രവാസ ജീവിതം. ഡബ്ബിംഗ് രംഗത്ത് നിറസാന്നിധ്യമായ ദമ്പതികള്‍ ഇന്ദ്രപ്രസ്ഥത്തില്‍ അരങ്ങ് തകര്‍ക്കുന്നു

By - ആർ വി ( R V ) rvcreations1983@gmail.com -- Saturday, February 26, 2022 , 12:05 PM

നമ്മുക്കിടയിലേക്ക് പലപ്പോഴും ഒഴുകിയെത്തുന്ന ശബ്ദങ്ങള്‍ നമ്മുടെ ഹൃദയത്തിലേക്ക് പതിക്കുന്നത് നമ്മള്‍ പോലും അറിയാതെ ആയിരിക്കും.പലപ്പോഴും നമുക്ക് ആ ശബ്ദങ്ങളോട് നീരസമോ സ്നേഹമോ തോന്നിയിട്ടുണ്ടാവാം.ആ ശബ്ദങ്ങളുടെ ഉടമകളെ ചിലപ്പോള്‍ അന്വോഷിച്ചിട്ടും ഉണ്ടാവാം.അത്തരം പല ശബ്ദങ്ങള്‍ക്കു പിറകിലുള്ള കലാകാരന്‍മാര്‍ പലപ്പോഴും ലോകം അറിയപെടാതെ പോകുന്നവരാണ്. 

ടിവിയിലും സിനിമയിലുമൊക്കെ നമ്മള്‍ ഇഷ്ടപെടുന്ന പല ശബ്ദങ്ങളും സ്ക്രീനില്‍ തെളിയുന്ന താരങ്ങളുടെ ആകണമെന്നില്ല.എന്നിട്ടും നാം ആ ശബ്ദശകലങ്ങളെ ഇഷ്ടപെടുന്നു.അതിന്റെ ഉടമ ആരാണെന്ന് അറിയാതെ തന്നെ.അതാണ് ഡബ്ബിംഗ് ആര്‍ട്ട്‌സ്ടുകളുടെ വിജയവും.ഇത്തരത്തില്‍ നമുക്ക് പ്രിയപ്പെട്ട ശബ്ദമായി മാറുകയാണ്‌ ഈ മലയാളി ദമ്പതികള്‍ .മലയാളത്തിലെ പ്രമുഖ പരസ്യ ചിത്രങ്ങള്‍ക്കും ഹിന്ദി സീരിയലുകള്‍ക്കും ശബ്ദം നല്‍കിയ വിജയനും ,ലതയുമാണ് ഈ രംഗത്ത് ശബ്ദമുദ്ര പതിപ്പിച്ചു മുന്നേറുന്നത് .വെറും ഡബ്ബിംഗ് രംഗത്ത് മാത്രം ഒതുങ്ങുന്നതല്ല ഇവരുടെ കലാജീവിതം .നാടകം അടക്കമുള്ള മേഘലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞവരാണ് ഇവര്‍ .

എറണാംകുളം ജില്ലയിലെ കോതമംഗലതിനടുത്തു ഇരമനെല്ലൂര്‍ സ്വദേശിയായ വിജയനും ,മുവാറ്റുപുഴ വാഴപ്പിള്ളി സ്വദേശിയായ ലതയും കഴിഞ്ഞ നാല്‍പതു വര്‍ഷത്തോളമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആണ് താമസം.ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയ വിജയന്‍ ഒരു കയറ്റുമതി കമ്പനിയില്‍ അസിസ്റ്റന്റ്‌ അക്കൌണ്ടന്റ് ആയിരുന്നു തന്റെ ജീവിതം തുടങ്ങിയത്.പിന്നീട് പല പ്രമുഖ സ്ഥാപനങ്ങളിലും ജോലി ചെയ്ത് ഒടുവില്‍ 2000 മുതല്‍ മുഴുവന്‍ സമയ ഡബ്ബിംഗ് മേഖലയിലേക്ക് തിരിഞ്ഞു.1982 ല്‍ ആണ് വിജയന്‍ ലതയെ വിവാഹം കഴിക്കുന്നത്‌.തലസ്ഥാന നഗരിയിലെ പ്രമുഖ കലാപരിപാടികളിലും തന്നെ പങ്കെടുത്തു കലാജീവിതം ആരംഭിച്ച ലത 1994 മുതലാണ് ഡബ്ബിംഗ് മേഖലയിലേക്ക് തിരിഞ്ഞത് .ഇന്ന് നാം കാണുന്ന പല പ്രമുഖ പരസ്യ ചിത്രങ്ങളുടെയും  ശബ്ദം വിജയന്റെതാണ് .മുന്‍ഷിയിലെ ഗോധാന്‍ ,പതഞ്‌ജലി ,ഹോര്‍ലിക്ക്സ് ,ഡാബ്ബര്‍ ,കിസാന്‍ കാള്‍ സെന്റെര്‍ ,തുടങ്ങി ഒട്ടനേകം പരസ്യങ്ങളുടെയും മലയാള പരിഭാഷ നമ്മുടെ കാതുകളില്‍ എത്തുന്നത്‌ അദ്ദേഹത്തിന്റെയും ശബ്ദത്തിലൂടെയാണ് .സീരിയലുകള്‍ ,ഡോകുമെന്ററികള്‍ ,തുടങ്ങി ഇതുവരെ അയ്യായിരത്തിലേറെ പരിപാടികള്‍ക്കും വിജയന്‍ ശബ്ദം നല്‍കിയിട്ടുണ്ട് .

റേഡിയോ പരിപാടികളിലൂടെയാണ്‌ ലത തന്റെ കലായാത്ര ആരംഭിച്ചത് .ഇന്ന് രാജ്യത്തെ പല പ്രമുഖ ടെലിഫോണ്‍ കമ്പനികളുടെയും കസ്റ്റമര്‍ കേയര്‍ കാള്ളിലെ അവതരണ ശബ്ദം ലതയുടെതാണ് .എയര്‍ടെല്‍ ,ഐഡിയ ,ബി എസ് എന്‍ എല്‍ ,ഡിഷ്‌ ടി വി തുടങ്ങിയ കമ്പനികളുടെ കസ്ടമര്‍ കേയരുകള്‍ക്കായി ശബ്ദം നല്‍കി .ഇന്ത്യന്‍ റയില്‍വേയിലെ യാത്ര വിവരണ സംവിധാനത്തിലെ മലയാളി ശബ്ദവും ,എയര്‍ ഇന്ത്യയുടെ സ്വാഗത ശബ്ദവും ഈ കലാകരിയുടെതാണ് .ഹോര്‍ലിക്ക്സ് ,ഡെറ്റോള്‍ ,പതഞ്‌ജലി ,സെന്സോടെറ്റ് ടൂത്ത് പേസ്റ്റ് ,തുടങ്ങിയവയുടെ പരസ്യ ചിത്രങ്ങളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കസ്ടമര്‍ കെയര്‍ സര്‍വീസിലും ലതയുടെ ശബ്ദമാണ് .കൃഷ്ണ കലി എന്ന സീരിയലിലെ പ്രധാന നടിക്കും ലത ശബ്ദം നല്‍കിയിട്ടുണ്ട് .

ഒട്ടേറെ നാടകങ്ങളിലും ,സീരിയലുകളിലും ഈ ദമ്പതിമാര്‍ വേഷമിട്ടിണ്ട്.കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടക മത്സരം,ഡല്‍ഹി യിലെ സഫ്ദര്‍ ഹാഷ്മി നാടകോത്സവം തുടങ്ങിയവയില്‍ സ്ഥിര സാന്നിധ്യമാണ് ഈ ദമ്പതിമാര്‍ .40 നാടകങ്ങളില്‍ അഭിനയിക്കുകയും ,പത്ത് നാടകങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് വിജയന്‍ ഇതുവരെ.2014 ലെ കേരള സംഗീത നാടക അക്കാദമി ആദ്യമായി സംഘടിപ്പിച്ച പ്രവാസി നാടകോത്സവത്തില്‍ മികച്ച നടനുള്ള പുരസ്കാരവും അദ്ധേഹത്തെ തേടിയെത്തി.അനില്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ഗുല്‍മക്കായി എന്ന നാടകത്തിലെ അഫ്ഗാന്‍ വിഘടനവാദിയുടെ കഥാപാത്രമാണു വിജയനെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.2009 ലെ സഫ്ദര്‍ ഹാഷ്മി നാടകോത്സവത്തില്‍ മ്രിത്യുന്ജയ് എന്ന നാടകത്തിലെ വൃദ്ധനെ അവതരിപ്പിച്ച വിജയന് ആ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.ഒട്ടേറെ ഹിന്ദി സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ലൈഫ് ok യിലെ സാവധാന്‍ ഇന്ത്യ ദി റിയല്‍ സ്റ്റോറി,ദൂരധാര്‍ശനിലെ ഗ്രാമം വികസതിലേക്ക് എന്നിവ അതില്‍ പ്രധാനപെട്ടതാണ് .

ഭര്‍ത്താവിനെ പോലെ തന്നെ ലതയും കലാ രംഗത്ത് സജീവ സാനിധ്യമാണ്.1983 ഇല സുര്യഖാതം എന്ന നാടകത്തിലൂടെ അഭിനയ രംഗത്ത് വന്ന ലത മുപ്പതിലേറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1984 ല്‍ ഡല്‍ഹി മലയാളീ അസോസിയേഷന്‍ സംഘടിപ്പിച്ച  നാടക മത്സരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.സീമ എന്ന നാടകത്തില്‍ ടൈറ്റില്‍ കഥാപാത്രതെ അവതരിപ്പിച്ചാണ് പുരസ്‌കാരം നേടിയത്.സഫ്ദര്‍ ഹാഷ്മി നാടകോത്സവത്തില്‍ ജനസംസ്ക്രിതി നോര്‍ത്ത് അവന്യു അവതരിപ്പിച്ച വൈയിടിംഗ് ഷെഡ്‌ എന്ന നാടകത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം 2015 ഇല്‍ അവരെ തേടിയെത്തി .ഡോക്ടര്‍ ഇ എന്‍ ബജിതിന്റെ കീഴില്‍ അഞ്ചു വര്ഷം സംഗീതം പഠിച്ചിട്ടുണ്ട് ലത.

സഫ്ദര്‍ ഹാഷ്മി നാടകോത്സവത്തില്‍ ജനസംസ്ക്രിതി നോര്‍ത്ത് അവന്യു അവതരിപ്പിച്ച വെയിറ്റിംഗ് ഷെഡ്‌ എന്ന നാടകത്തില്‍ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം 2015 ല്‍ ലതയെ തേടിയെത്തി.ക്ലാസിക്കല്‍ സംഗീതത്തിലും ,ചെണ്ടയിലും ലത പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് .റേഡിയോ വാര്‍ത്ത‍ അവതാരകനായിരുന്ന ഗോപന്‍ ആണ് ഈ ദമ്പതികളെ ഡബ്ബിംഗ് രംഗത്തേയ്ക്ക് കൈപിടിചെതിച്ചത്.കഴിഞ്ഞ നാല്‍പതു വര്‍ഷമായി ഡല്‍ഹിയിലെ ഷാലിമാര്‍ ഗര്ടനില്‍ ആണ് ഇവര്‍ താമസിക്കുന്നത്.എങ്കിലും പിറന്ന നാടും ,മണ്ണും എന്നും ഇവര്‍ക്ക് പ്രിയപെട്ടതാണ് .തിരികെ മുവാറ്റുപുഴയില്‍ എത്തി ജീവിതകാലം കഴിയണമെന്നാണ് ഇവരുടെ ആഗ്രഹം.ഏക മകള്‍ അനുശ്രീ വിവാഹിതയാണ്.
.കൂടുതല്‍ മാധുര്യമുള്ള ശബ്ദങ്ങള്‍ നല്‍കി ആകര്‍ഷകമായ പരസ്യങ്ങളിലൂടെയും ഇനിയും ഇവര്‍ നമ്മുടെ കാതുകളെ കുളിര്‍മ അനിയിക്കട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം .ഒപ്പം കലാ രംഗത്ത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഇവര്‍ക്ക് കഴിയട്ടെ എന്നും .

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 

Vijayan & Latha at Studio
Vijayan & Latha at StudioPhoto Credit : Siju Kuriyedam Sreekumar

Latha In Drama named seema
Latha In Drama named seemaPhoto Credit : Siju Kuriyedam Sreekumar

Latha
LathaPhoto Credit : Siju Kuriyedam Sreekumar

Vijayan  in Gulmakkayi Drama
Vijayan in Gulmakkayi DramaPhoto Credit : Siju Kuriyedam Sreekumar

​​​​​​​​​​​​​​Drama Gulmakkayi
Drama GulmakkayiPhoto Credit : Siju Kuriyedam Sreekumar

Expatriate life with soundtrack. The couple, who are present in the dubbing scene Indraprastha.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment