visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Parvathy Thiruvothu , Justice Hema Commission report Giving to CM Pinarayi Vijayan , Parvathy Thiruvothu Twitter post
Parvathy Thiruvothu , Justice Hema Commission report Giving to CM Pinarayi Vijayan , Parvathy Thiruvothu Twitter postPhoto Credit : Siju Kuriyedam Sreekumar

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാർവതി തിരുവോത് ,ഇതിനായിരുന്നോ സഹതപിച്ചതും കണ്ണീരണിഞ്ഞതും

By - Siju Kuriyedam Sreekumar -- Sunday, January 09, 2022 , 03:23 PM

കടപ്പാട്  പാർവതി  തിരുവോത്തിന്റെ ട്വിറ്റെർ പോസ്റ്റ് 

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതികരണവുമായി നടി പാര്‍വതി. തന്റെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ സഹതപിക്കുകയും കണ്ണീര്‍വാര്‍ക്കുകയും ചെയ്തത് അവഗണിക്കുവാനായിരുന്നുവെന്ന് പാര്‍വതി പറയുന്നു. 

ഡിസംബര്‍ 31, 2019 ല്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കുമെന്നാണ് ജസ്റ്റിസ് ഹേമ പറയുന്നത്. അത് വേട്ടക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയല്ല. പീഡനങ്ങളെക്കുറിച്ച്  തങ്ങളോട് വെളിപ്പെടുത്തലുകള്‍ നടത്തിയ സത്രീകള്‍ പൊതുസമൂഹത്തോട് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാണെങ്കില്‍ അങ്ങനെ ചെയ്യാമെന്നാണ് പറയുന്നത്. ഇങ്ങനെ പറയണമെങ്കില്‍ പ്രത്യേക ഹൃദയമില്ലായ്മയും ക്രൂരതയും വേണം- പാർവതി  തിരുവോത് അഭിപ്രായപ്പെട്ടു . 

  സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗസമിതി ഹേമാ കമ്മീഷന്‍ ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്.  2017ല്‍ നിയോഗിക്കപ്പെട്ട സമിതി ആറുമാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നതായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. രണ്ടുവര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ നടപടികള്‍ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല. തൊഴിലിടങ്ങളിലെ നീതിനിര്‍വഹണത്തിനു വേണ്ടി നടപ്പിലാക്കപ്പെട്ട കമ്മീഷന്റെ കണ്ടെത്തലുകള്‍ എന്തുകൊണ്ടാണ് പുറത്തുവിടാന്‍ ഇത്രത്തോളം വൈകുന്നതെന്നാണ് ചോദ്യം.

Parvathy Thiruvothu criticizes Justice Hema Commission report 

പാർവതി  തിരുവോത്തിന്റെ ട്വിറ്റെർ പോസ്റ്റ് 
""Justice Hema and her fellow committee members were all sympathies and tears when I sat in front of them and recounted my experiences. “Tch.. tch” how horrible how terrible indeed! Only to now tell us to fuck off"".


  Parvathy Thiruvothu
Parvathy ThiruvothuPhoto Credit : Siju Kuriyedam Sreekumar

Parvathy Thiruvothu
Parvathy ThiruvothuPhoto Credit : Siju Kuriyedam Sreekumar

Parvathy ThiruvothuTwitter Post
Parvathy ThiruvothuTwitter PostPhoto Credit : Siju Kuriyedam Sreekumar

Parvathy Thiruvothu
Parvathy ThiruvothuPhoto Credit : Siju Kuriyedam Sreekumar

Justice Hema Commission report Giving to CM Pinarayi Vijayan
Justice Hema Commission report Giving to CM Pinarayi VijayanPhoto Credit : Siju Kuriyedam Sreekumar





LEAVE A REPLY

Security code:

COMMENTS

Be the first to comment