visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

India

Home / Articles/ India
Atal Bihari Vajpayee
Atal Bihari VajpayeePhoto Credit : Twitter

തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ കോൺഗ്രസ് അല്ലാത്ത ആദ്യ ഇന്ത്യൻ നേതാവായിരുന്ന വാജ്‌പേയിയുടെ ഓർമ്മകൾക്ക് ഇന്ന് നാല് വയസ്

By - Siju Kuriyedam Sreekumar -- Tuesday, August 16, 2022 , 03:32 PM
തിരുവനന്തപുരം: അടൽജിയുടെ ഓർമ്മകൾക്ക് ഇന്ന് നാല് വയസ്. അന്നും ഇന്നും എന്നും ആരാണ് അടൽബിഹാരി വാജ്പേയ് എന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേ ഭാരതീയർക്ക് പറയാൻ സാധിക്കൂ, ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പ്രധാന മന്ത്രി. പച്ചയായ മനുഷ്യൻ.. രാഷ്ട്രീയത്തിൽ പലപ്പോഴായി ശത്രുക്കളും മിത്രങ്ങളും ഒരുപോലെ സൃഷ്ടിക്കപ്പെടും. പിന്നാലെ മിത്രങ്ങളും ശത്രുക്കളും മാറിമാറി വരുകയും ചെയ്യും. ശത്രുക്കളായിരുന്നവര്‍ പിന്നീട് മിത്രങ്ങളായിമാറിയ ചരിത്രവും നമുക്കിടയിലുണ്ട്. എന്നാൽ ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നു അടൽബിഹാരി വാജ്പേയ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമായ നയങ്ങളെ എതിര്‍ത്തിരുന്നവര്‍ പോലും ആത്മാർഥ സുഹൃത്തുക്കളായിരുന്നു എന്നതാണ് വാസ്തവം.

അസാധാരണ കഴിവുള്ള വ്യക്തിയായിരുന്നു എന്നതിനപ്പുറം എതിരാളികളെ പോലും അടുത്ത സൃഹൃത്തുക്കളാക്കി കൂടെ നിർത്താൻ കഴിഞ്ഞിരുന്നു അടൽജിക്ക്. എതിര്‍ രാഷ്ട്രീയക്കാര്‍ അദ്ദേഹത്തെ കുറിച്ച് ‘എ റൈറ്റ് പേഴ്‌സണ്‍ ഇന്‍ എ റോങ് പാര്‍ട്ടി’ എന്ന് പ്രചരിപ്പിച്ചപ്പോൾ എന്റെ പ്രസ്ഥാനത്തില്‍ നിന്ന് വേറിട്ട് ഒരു സ്വഭാവം തനിക്കില്ലെന്നായിരുന്നു അന്ന് അടൽജിയുടെ മറുപടി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അജാതശത്രു എന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെ ഭാരതീയ ജനസംഘത്തിലേയ്‌ക്കും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെ അമരക്കാരനായും മാറിയ അടൽബിഹാരി വാജ്‌പേയി ജനിക്കുന്നത് 1924 ഡിസംബർ 25നായിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറാണ് ജന്മ സ്ഥലം. മൂന്ന് തവണ പ്രധാനമന്ത്രിയായ അടൽജിയിലൂടെ ഇന്ത്യ ലോകത്തിന് മുന്നിൽ ശക്തിയുടേയും സമചിത്തതയുടേയും സമാധാനത്തിന്റേയും സന്ദേശമാണ് നൽകിയത്.

തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ കോൺഗ്രസ് അല്ലാത്ത  ആദ്യ ഇന്ത്യൻ നേതാവായിരുന്നു വാജ്‌പേയി. വാജ്‌പേയുടെ ഭരണത്തിൻ കീഴിൽ ലോകരാഷ്‌ട്രങ്ങൾക്കുമുന്നിൽ ശക്തമായ നയങ്ങളാണ് ഭാരതം മുന്നിൽ വെച്ചത്.വാജ്‌പേയ് രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനായിട്ടാണ് സാമൂഹിക രംഗത്തേക്കിറങ്ങിയത്.1942-ൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെ ദേശീയ പോരാട്ട വേദിയിലെത്തി. 1951-ൽ ഭാരതീയ ജന സംഘത്തിന്റെയും, 1977ൽ ജനതാ പാർട്ടിയുടേയും സ്ഥാപക നേതാക്കളിൽ ഒരാളായി മാറി.

മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രി പദമലങ്കരിച്ച അദ്ദേഹം 1996 ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിനെ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യമായി കയറി. 13 ദിവസം മാത്രം നീണ്ട ഭരണകാലയളവായിരുന്നുവെങ്കിലും ജനങ്ങൾ 1998 ൽ വീണ്ടും അധികാരത്തിലേറ്റി. കൂട്ടുകക്ഷി ഭരണത്തിന്റെ പോരായ്മകൾ ഏറ്റുവാങ്ങിയ 13 മാസത്തെ ഭരണത്തിൽ പക്ഷേ ഭാരതം ലോകത്തിന് മുന്നിൽ ശക്തമായ രാഷ്‌ട്രമാണെന്ന് തെളിയിച്ചു.പൊഖ്റാനിലെ ആണവ പരീക്ഷണവും, കാർഗിൽ യുദ്ധത്തിലെ വിജയവും ചരിത്രം കുറിച്ചു. സമ്പന്ന രാഷ്‌ട്രങ്ങളുടെ ഉപരോധങ്ങളെ നയചാതുര്യം കൊണ്ട് അതിജീവിക്കാൻ അദ്ദേഹത്തിനായി.

1999 ൽ 303 സീറ്റുകളിൽ വിജയിച്ച് എൻഡിഎ വീണ്ടും അധികാര ത്തിലെത്തിയപ്പോഴും സർക്കാരിനെ നയിക്കാൻ ലോകരാഷ്‌ട്രങ്ങളുടെ മുഴുവൻ കുതന്ത്രങ്ങളും തിരിച്ചറിയാവുന്ന വാജ്‌പേയി തന്നെ പ്രധാനമന്ത്രിയാകാൻ രാജ്യം തന്നെ ഒറ്റക്കെട്ടായി നിന്നുവെന്നതും ചരിത്രം. രാജ്യത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകിയ എ ബി വാജ്‌പേയിയെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം നൽകിയാണ് രാജ്യം ആദരിച്ചത്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് 2018 ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.05ന് അന്തരിച്ചു.



Atalji's memories are four years old today .  Vajpayee was the first non-Congress Indian leader to serve two consecutive terms as Prime Minister

 



LEAVE A REPLY

Security code:

COMMENTS

Be the first to comment