visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Budget

Home / Finance/ Budget
Kerala Finance Minister K.N. Balagopal presenting the Budget at the Kerala Assembly in Thiruvananthapuram
Kerala Finance Minister K.N. Balagopal presenting the Budget at the Kerala Assembly in ThiruvananthapuramPhoto Credit : Twitter Post

കേരള ബജറ്റ് ഒറ്റ നോട്ടത്തില്‍

By - Siju Kuriyedam Sreekumar -- Friday, March 11, 2022 , 01:27 PM

തിരുവനന്തപുരം: ഇന്ന് ധനമന്ത്രി കെ ൻ ബാലഗോപാൽ നിയമസഭയിൽ പതിവിൽ നിന്ന് വ്യത്യസ്തമായി  ഡിജിറ്റൽ ബജറ്റ് ആണ് അവതരിപ്പിച്ചത് . കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ഇത്തവണ അവതരിപ്പിച്ച ഡിജിറ്റൽ ബജറ്റ്നെ പിന്തുടർന്നാണ് ഇതും എന്ന് വിലയിരുത്തുന്നു .കഴിഞ്ഞ ബഡ്ജറ്റിൽ  വകയിരുത്തിയ  തുക പോലും ഇത്‌ വരെ കൊടുക്കാനാകാതെ വെറും പൊള്ളയായ വാക്കുകൾ  മാത്രമാണ് ബഡ്ജറ്റ് എന്ന് വിമർശനം ഉണ്ട് . 

രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് ഒറ്റ നോട്ടത്തില്‍ 

1. സര്‍വകലാശാലകളില്‍ രാജ്യാന്തര ഹോസ്റ്റലുകള്‍ 
2. തിരുവനതപുരത്ത് മെഡിക്കല്‍ ടെക് ഇന്നൊവേഷന്‍ പാര്‍ക്ക് - 150 കോടി 
3. കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാര്‍ക്ക് - 1000 കോടി
4 . ലോക സമാധാനത്തിനായി ആഗോള ഓണ്‍ലൈന്‍ സെമിനാര്‍ - 2 കോടി
5. മൈക്രോ ബയോ കേന്ദ്രങ്ങള്‍ - 5 കോടി
6. ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികള്‍
7. ഫെറി ബോട്ടുകള്‍ സോളാറാക്കും
8. സര്‍വകലാശാലകളില്‍ സ്റ്റാര്‍ട്ട് അപ് ഇന്‍കുബേഷന്‍ യൂണിറ്റ് - 200 കോടി
9. വിലക്കയറ്റം നേരിടാന്‍ - 2000 കോടി .
10. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് പ്രോത്സാഹനം
11. ഭക്ഷ്യ സുരക്ഷക്ക് - 2000 കോടി
12. 140 മണ്ഡലത്തിലും സ്കില്‍ പാര്‍ക്കുകള്‍ - 350 കോടി
13. ഗ്രാഫീന് ഗവേഷണത്തിന് - ആദ്യ ഗഡു 15 കോടി
14. ഐടി ഇടനാഴികളില്‍ 5 G ലീഡര്‍ഷിപ്പ് പാക്കേജ്
15. ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാന്‍ - 33 കോടി
16. മരിച്ചീനിയില്‍ നിന്ന് സ്പിരിറ്റ് - ഗവേഷണത്തിന് 2 കോടി
17. എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാന്‍ - 10 കോടി
18. ഇലക്‌ട്രോണിക് ഹാര്‍ഡ് വെയര്‍ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
19. യുക്രൈനില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം - 10 കോടി
20. ടൈറ്റാനിയം മാലിന്യത്തില്‍ നിന്നും മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍
21. ഓപ്പണ്‍ സര്‍വ്വകലാശാല കെട്ടിട നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങും
22. ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തിന് - 2 കോടി
23. ആരോഗ്യമേഖലയ്ക്ക് 2629.33 കോടി
24. പൊതുജനാരോഗ്യത്തിന് - 288 കോടി
25. ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്‍ററായി വികസിപ്പിക്കും
26. കൊച്ചി ക്യാന്‍സര്‍ സെന്ററിനെ അപെക്സ് സെന്ററാക്കും
27. മെഡിക്കല്‍ കോളേജുകള്‍ക്ക് - 250 കോടി
28. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് - 12913 കോടി
29. ദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാന്‍ - 100 കോടി
30. ലൈഫ് വഴി 106000 വീടുകള്‍
31. തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് - 1000 കോടി
32. പ്രളയത്തില്‍ തകര്‍ന്ന പാലങ്ങള്‍ക്ക് - 92 കോടി അനുവദിച്ചു
33. പുതിയ 6 ബൈപ്പാസുകള്‍ക്ക് - 200 കോടി
34. കെഎസ്‌ആര്‍ടിസിക്ക് 1000 കോടി രൂപ
35. കെഎസ്‌ആര്‍ടിസിക്ക് 50 പെട്രോള്‍ പമ്ബ്
36. സില്‍വര്‍ ലൈന്‍ പദ്ധതി - ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി
37 ശബരിമല എയര്‍പോര്‍ട്ട് - 2 കോടി
38. ടൂറിസം മാര്‍ക്കറ്റിംഗിന് - 81 കോടി
39. കാരവന്‍ പാര്‍ക്കുകള്‍ക്ക് - 5 കോടി
40. ചാമ്ബ്യന്‍സ് ബോട്ട് റേസ് 12 സ്ഥലങ്ങളില്‍
41. സമുദ്ര വിനോദ സഞ്ചാരത്തിന് - 5 കോടി
42. സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങള്‍
43. ഡിജിറ്റല്‍ സര്‍വ്വകലാശാലക്ക് - 23 കോടി
44. കെ ഫോണ്‍ ആദ്യ ഘട്ടം ജൂണ്‍ 30 നു തീര്‍ക്കും
45. സഞ്ചരിക്കുന്ന റേഷന്‍ കട തുടങ്ങും
46. പൊതു വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം - 70 കോടി
47. ഭിന്ന ശേഷി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് - 15 കോടി
48. വര്‍ക്ക് നിയര്‍ ഹോം പദ്ധതി - 50 കോടി
49. നാല് സയന്‍സ് പാര്‍ക്കുകള്‍ - 1000 കോടി
50. ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് - 4 കോടി
51. അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ - 175 കോടി
52. പത്ത് മിനി ഫുഡ് പാര്‍ക്ക് -100 കോടി
53. റബ്ബര്‍ സബ്സിഡി - 500 കോടി
54. 2050 ഓടെ കാര്‍ ബന്‍ ബഹിര്‍ഗമനം ഇല്ലാതാക്കും
55. വീടുകളില്‍ സോളാര്‍ സ്ഥാപിക്കാന്‍ വായ്പയ്ക്ക് പലിശ ഇളവ്
56. ഡാമിലെ മണല്‍ വാരം യന്ത്രങ്ങള്‍ വാങ്ങാന്‍ - 10 കോടി
57. ശുചിത്വ സാഗരം പദ്ധതി - 10 കോടി
58. പരിസ്ഥിതി ബജറ്റ് 2023 മുതല്‍
59. പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ അലവന്‍സ് വര്‍ധിച്ചു
60. ട്രാന്‍സ്ജെന്റര്‍മാരുടെ മഴവില്ല് പദ്ധതിക്ക് - അഞ്ച് കോടി
61. വയോമിത്രം പദ്ധതിക്ക് - 27 കോടി
62. നെല്‍കൃഷി വികസനം - 76 കോടി
63. നെല്ലിന്റെ താങ്ങു വില - 28 രൂപ 20 പൈസ
64. തിര സംരക്ഷണം - 100 കോടി
65. മനുഷ്യവന്യ ജീവി സംഘര്‍ഷം തടയാന്‍ - 25 കോടി
66. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാന്‍ - 140 കോടി
67. ശബരിമല മാസ്റ്റര്‍ പ്ലാന്‍ - 30 കോടി
68. ഒരു കുടുംബം ഒരു സംരംഭം പദ്ധതി - 7 കോടി


Kerala budget at a glance



Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment