visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Budget

Home / Finance/ Budget
Kerala Finance Minister K.N. Balagopal presenting the Budget at the Kerala Assembly in Thiruvananthapuram
Photo Credit : Twitter Post

ലാറ്റിനമേരിക്കയുമായുള്ള കേരളത്തിന്റെ ബന്ധം ശക്തമാക്കാന്‍ ബജറ്റിൽ 2 കോടി രൂപ

By - Siju Kuriyedam Sreekumar -- Friday, March 11, 2022 , 12:48 PM

തിരുവനന്തപുരം ∙ പോര്‍ച്ചുഗീസുകാര്‍ കേരളത്തിലേക്കു വന്ന കാലം മുതല്‍ ലാറ്റിനമേരിക്കന്‍ വിളകള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഭൂമിശാസ്ത്രപരമായ സമാനതകള്‍ ഇരു പ്രദേശങ്ങളിലും ഉള്ളതുകൊണ്ട് ലാറ്റിനമേരിക്കന്‍ വിളകളും കൃഷികളും കേരളത്തിനും അനുയോജ്യമാണ്. കേരളത്തിന്റെയും ലാറ്റിനമേരിക്കയുടെയും സാധ്യതകളെ പരസ്പരം പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, കാര്‍ഷിക മേഖലകളില്‍ ലാറ്റിനമേരിക്കയുടെ സ്വാധീനമുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

കേരള സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ലാറ്റിനമേരിക്കന്‍ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ഇത്തരം താരതമ്യ പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കും. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ലാറ്റിനമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. ലാറ്റിനമേരിക്കന്‍ സെന്ററിന്റെ പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍പദ്ധതികള്‍ക്കുമായി രണ്ടു കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നുവെന്നും ബാലഗോപാല്‍ അറിയിച്ചു.

 Two crores for Latin American Study Center

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു


 



LEAVE A REPLY

Security code:

COMMENTS

Be the first to comment