visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan ,  K N Balagopal
Pinarayi Vijayan , K N BalagopalPhoto Credit : Siju Kuriyedam Sreekumar

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയോ? ഓണത്തിന് പൊടിച്ചത് 15000 കോടി; കടത്തിന് മുകളിൽ കടത്തിൽ മുങ്ങി കേരളം ,റിപ്പോർട്ടുകൾ ഇങ്ങനെ. ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ധനവകുപ്പ്

By - Siju Kuriyedam Sreekumar -- Sunday, September 11, 2022 , 06:26 PM
തിരുവനന്തപുരം: ഓണം കെങ്കേമമായി ആഘോഷിച്ചതിന് പിന്നാലെ ഖജനാവ് കാലിയായതായി റിപ്പോർട്ടുകൾ. ഇതോടെ വരും ദിവസങ്ങളിൽ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ധനവകുപ്പ്. കൃത്യമായ തീരുമാനം നാളെയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

കടത്തിനുമുകളിൽ കടമായാലും അനാവശ്യ ചെലവുകൾക്ക്  ഒരു കുറവും ഇല്ല .റിപോർട്ടുകൾ   പറയുന്നു  ലോട്ടറിയും , മദ്യവും തകൃതിയായി വിറ്റിട്ടും ഖജനാവ് കാലി ആണ് എന്നാണ്  . അടുത്ത മാസം ശമ്പളം കൊടുക്കാൻ വീണ്ടും കടമെടുക്കുക തന്നെ വേണ്ടി വരും . കെടുകാര്യസ്ഥത കാരണം KSRTC യും നഷ്ട്ടത്തിൽ ആണ് .   

ഓണക്കാലത്ത് ചെലവ് 15000 കോടി രൂപയായി. ഖജനാവ് കാലിയായ അവസ്ഥയാണ്. ചെലവ് ചുരുക്കി പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. വിവിധ പദ്ധതികൾക്കായി ബജറ്റിൽ അനുവദിച്ചിരിക്കുന്ന പണം ചെലവഴിക്കുന്നതിൽ നിയന്ത്രണം വരുത്തുകയാണ് പ്രധാന മാർഗം. എത്ര തുക വരെയുള്ള ചെലവിടലിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ധനവകുപ്പ് ഉടൻ തീരുമാനിക്കും.

പ്രതിസന്ധിയിൽ ആകെയുള്ള പരിഹാരം കേന്ദ്രത്തിൽ നിന്നുള്ള ധനക്കമ്മി നികത്തൽ ഗ്രാൻഡ്, ജിഎസ്ടി വിഹിതം എന്നിവ കിട്ടലാണ്. നാളെ ഇത് കിട്ടിയില്ലെങ്കിൽ ഓവർ ഡ്രാഫ്റ്റ് എടുക്കേണ്ടി വരും. നിത്യച്ചെലവിനായി റിസർവ് ബാങ്കിൽ നിന്ന് 1680 കോടി വരെയും എടുക്കാൻ കഴിയും. ചില വകുപ്പുകൾ പദ്ധതികൾക്കായി വാങ്ങിയ തുക ചെലവഴിക്കാതെ അക്കൗണ്ടുകളിലുണ്ട്. അതും തിരിച്ച് പിടിക്കാൻ ധനവകുപ്പ് ആലോചിക്കുന്നു.


Big Financial crisis in kerala
Financial crisis in kerala , Kerala in big trouble , Piarayi Vijayan ,  K N Balagopal ,  Kerala in big Financial crisis , Financial crisis
 



LEAVE A REPLY

Security code:

COMMENTS

Be the first to comment