visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Economic Recession Or Mess

Home / Finance/ Economic Recession Or Mess
Economic recession in America
Economic recession in AmericaPhoto Credit : Siju Kuriyedam Sreekumar

അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം; ഇന്ത്യയിലെ ടെക്കികളുടെ ശമ്പളം കുറക്കാൻ സാധ്യത; സ്റ്റാർട്ടപ്പുകളെയും സാരമായി ബാധിക്കും

By - Siju Kuriyedam Sreekumar -- Wednesday, July 27, 2022 , 09:12 PM
കൊച്ചി: അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം ആരംഭിച്ചതോടെ ഇന്ത്യൻ ഐടി കമ്പനികൾ കരുതൽ തുടങ്ങിയിരിക്കുന്നു. രാജ്യത്തിൻറെ 40 മുതൽ 78 % ത്തോളം ഐടി ഇടപാടുകൾ അമേരിക്കയുമായിട്ടായതുകൊണ്ടു തന്നെ ഒട്ടുമിക്ക കമ്പനികളും ചെലവ് ചുരുക്കാൻ തുടങ്ങിയിട്ടുണ്ട്. അമേരിക്കൻ കമ്പനികൾ എല്ലാം തന്നെ സാമ്പത്തിക മാന്ദ്യം മറികടക്കാനാകുമായി ചെയ്യുന്ന ആദ്യ ശ്രമമാണ് ഐ ടി പദ്ധതികളിലെ ചെലവ് ചുരുക്കുന്നത്. ഇത് ഐ ടി മേഖലയെ സാരമായി ബാധിക്കുന്ന ഒരു കാരണമാണ്. ഇതിന്റെ പരിണിത ഫലമായി ചെലവ് കൂടിയവരെ ഒഴിവാക്കുകയോ ശമ്പളം കുറയ്ക്കുകയോ ചെയ്തേക്കാം. തുടക്കക്കാരുടെ റിക്രൂട്ടിട്മെന്റും കുറയാൻ സാധ്യത ഉണ്ട്.

അമേരിക്കയിൽ മാത്രമല്ല യൂറോപ്യൻ രാജ്യങ്ങളിലും മാന്ദ്യം വന്നേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യൻ ഐ ടി കമ്പനികളുടെ ഓഹരി മൂല്യത്തിൽ നേരത്തെതന്നെ ഇടിവ് നേരിട്ടിരുന്നു. മൂന്ന് വർഷം 10.4 % വളർച്ച നിരക്ക് നേടിയിരുന്ന ഇന്ത്യൻ ഐ ടി മേഖല ഇത്തവണ 7 % ത്തോടടുത്തു മാത്രേ ഉയരാൻ സാധിക്കു എന്നാണ് കണക്കാക്കൽ.

എല്ലാ കമ്പനികളും കരുതൽ ധനം  വർധിപ്പിക്കാനുള്ള തത്രപ്പാടിലാണ്. ഐ ടി മേഖലയിലെ ചെലവ് കൂടുതലും ജീവനക്കാരുടെ ചെലവാണ്. അതുകൊണ്ടു തന്നെ അത് കുറയ്ക്കാനാണ് കമ്പനികളുടെ ശ്രമം. നിക്ഷേപകർ ഇതിന്റെ ഫലമായി സ്റ്റോക്കുകൾ പിൻവലിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് ഐടി മേഖലയ്ക്ക് ആഘാതം കൂട്ടും. സ്റ്റാർട്ടപ്പുകളെയും സാരമായി ബാധിക്കാൻ സാധ്യത ഉണ്ട്

Economic recession in America



LEAVE A REPLY

Security code:

COMMENTS

Be the first to comment