visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

India

Home / News/ India
The history of that legendary struggle
The history of that legendary strugglePhoto Credit : The Story of the Freedom Struggle

നൂറ്റാണ്ടുകളുടെ പോരാട്ട കഥയാണ് നമ്മുടെ സ്വാതന്ത്ര്യസമരം..; ഐതിഹാസികമായ ആ സമര ചരിത്രം ഒറ്റനോട്ടത്തിൽ

By - Siju Kuriyedam Sreekumar -- Wednesday, August 03, 2022 , 03:31 PM
ബ്രിട്ടിഷാധിപത്യത്തിൽനിന്നും മോചനം നേടുന്നതിനുവേണ്ടി ഇന്ത്യയിൽ നടന്ന വിവിധ സമരസംരംഭങ്ങളെ മൊത്തത്തിൽ ഇന്ത്യന്‍സ്വാതന്ത്രസമരം എന്നു വിശേഷിപ്പിക്കാം.ബ്രിട്ടീഷ് കോളനിവാഴ്ചയുടെ കറുത്ത അദ്ധ്യായങ്ങള്‍ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്ര്യയായതോടെ അവസാനിച്ചു. ഈ സ്വാതന്ത്ര്യപോരാട്ടത്തിനു പിന്നില്‍ ഒരു ജനതയുടെ മുഴുവന്‍ പോരാട്ടവീര്യവും ആയിരക്കണക്കിനു പേരുടെ രക്തസാക്ഷിത്വവുമുണ്ട്. നൂറ്റാണ്ടുകളുടെ പോരാട്ട കഥയാണ് നമ്മുടെ
സ്വാതന്ത്ര്യസമരം…. ഐതിഹാസികമായ ആ സമര ചരിത്രം ഒറ്റനോട്ടത്തിൽ

1600 കാര്യക്കാരായ കച്ചവടക്കാർ

ഇന്ത്യയുമായി വ്യാപാരം നടത്താൻ ബ്രിട്ടിഷുകാർ 1600 ഡിസംബർ 31ന് ഈസ്‌റ്റ് ഇന്ത്യാ കമ്പനി സ്‌ഥാപിച്ചു. കൽക്കട്ടയും മദ്രാസും ബോംബെയുമടക്കം ഒട്ടേറെ സ്‌ഥലങ്ങളിൽ ഫാക്‌ടറികൾ തുറന്നു. കമ്പനി സ്വത്തുക്കൾ സംരക്ഷിക്കാനും വ്യാപാരതാൽപര്യങ്ങൾ പരിരക്ഷിക്കാനും സൈന്യത്തെ ആവശ്യമായിവന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി സൈനികവും രാഷ്‌ട്രീയവുമായി കരുത്തരായി.

1757 പ്ലാസി യുദ്ധം

കച്ചവടത്തിന്റെ മറവിൽ ബ്രിട്ടിഷുകാർ കൽക്കട്ടയിൽ കോട്ട പണിയാൻ തുടങ്ങി. ഇന്ത്യൻ ചരക്കുകൾക്കു നികുതിയും ചുമത്തി. ഇതിനെ എതിർത്ത ബംഗാൾ നവാബ് സിറാജ് ഉദ് ദൗള 1756ൽ കാസിംബസാറിലെ ഇംഗ്ലിഷ് ഫാക്‌ടറി പിടിച്ചെടുത്തു. വില്യം കോട്ടയും കീഴടക്കി. 1757ൽ പ്ലാസിയിൽ നവാബിന്റെയും റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിൽ സൈന്യങ്ങൾ ഏറ്റുമുട്ടി. രാജസദസ്സിൽ അംഗമായിരുന്ന മിർ ജാഫറിന്റെ വഞ്ചനയിൽ ദൗള കൊല്ലപ്പെട്ടു. ബ്രിട്ടിഷുകാർ മിർ ജാഫറിനെ ഭരണാധികാരിയാക്കി.

1859 ഇൻഡിഗോ പ്രക്ഷോഭം

അമരിച്ചെടിയിൽ നിന്ന് ഉൽപാദിപ്പിച്ചിരുന്ന നീലം ബംഗാളി കർഷകരുടെ ജീവിതമാർഗമായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി അമരി കൃഷി തുടങ്ങുകയും കർഷകരെക്കൊണ്ട് കഠിനമായി പണിയെടുപ്പിക്കുകയും ചെയ്തു. ഇതിനെതിരെ പ്രക്ഷോഭം തുടങ്ങിയ കർഷകർ ഫാക്‌ടറികൾ തകർത്തു. സർക്കാർ നിയമിച്ച കമ്മിഷൻ, നിർബന്ധിച്ചു ജോലിയെടുപ്പിക്കരുതെന്നു നിർദേശിച്ചതോടെയാണ് പ്രക്ഷോഭം കെട്ടടങ്ങിയത്.

1857 ഒന്നാം സ്വാതന്ത്ര്യ സമരം

ഉത്തർപ്രദേശിലെ മീററ്റിൽ 1857 മേയ് 10നാണ് ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത്. ബ്രിട്ടിഷുകാർ ഇതിനെ ‘ശിപായി ലഹള’ എന്നു വിളിച്ചു. തിരകൾ പൊതിയാനുപയോഗിച്ച കടലാസ് പശുവിന്റെയും പന്നിയുടെയും കൊഴുപ്പു പുരട്ടിയതാണെന്നു വാർത്ത പരന്നു. ഈ കടലാസ് കടിച്ചുകീറിയ ശേഷം വേണമായിരുന്നു തിര തോക്കിൽ നിറയ്‌ക്കാൻ. ഇത് ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളിൽപ്പെട്ട പട്ടാളക്കാരെ ഒരുപോലെ പ്രകോപിപ്പിച്ചു. മംഗൾപാണ്ഡെയുടെ നേതൃത്വത്തിൽ പട്ടാളക്കാർ പ്രതിഷേധിച്ചു. പാണ്ഡെ
ഒരു ബ്രിട്ടിഷുകാരനെ വെടിവച്ചു വീഴ്‌ത്തി. 1857 ഏപ്രിൽ എട്ടിനു പാണ്ഡെയെ തൂക്കിക്കൊന്നു.

1885 ഇന്ത്യൻ നാഷനൽ കോൺഗ്രസ്

ഇംഗ്ലിഷുകാരനായ എ.ഒ.ഹ്യൂം മുൻകയ്യെടുത്തു രൂപീകരിച്ച പ്രസ്‌ഥാനം. ഡബ്ല്യു.സി. ബാനർജി ആദ്യ അധ്യക്ഷൻ. മുംബൈയിലെ ഗോകുൽദാസ് തേജ്‌പാൽ സംസ്‌കൃത കോളജിൽ 1885 ഡിസംബർ 28ന് കോൺഗ്രസിന്റെ ആദ്യ യോഗം.

1905 ബംഗാൾ വിഭജനം

1905ൽ കഴ്‌സൺ പ്രഭു ബംഗാളിനെ വിഭജിച്ചു. ‌ഹിന്ദു– മുസ്‌ലിം ഒരുമ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. വൻ പ്രതിഷേധത്തിനൊടുവിൽ 1911ൽ ഹാർഡിങ് പ്രഭു വിഭജനം റദ്ദാക്കി.

1905 സ്വദേശിപ്രസ്‌ഥാനം

ബംഗാൾ വിഭജനത്തെ തുടർന്നു വിദേശ വസ്‌തുക്കൾ ബഹിഷ്‌ക്കരിക്കാൻ രവീന്ദ്ര നാഥ ടഗോറും സുരേന്ദ്രനാഥ ബാനർജിയടക്കമുള്ളവർ ആഹ്വാനം ചെയ്‌തതു രാജ്യം ഏറ്റെടുത്തു. സ്വദേശി ഉൽപന്നങ്ങൾ പ്രചരിപ്പിച്ചും പ്രതിഷേധം പടർന്നു.

മിതവാദികൾ, തീവ്രവാദികൾ

ബ്രിട്ടന്റെ നയങ്ങളോട് എതിർപ്പു പുലർത്തുമ്പോഴും അനുരഞ്‌ജനത്തിന്റെ പാത സ്വീകരിച്ചവരാണ് മിതവാദികൾ. ദാദാബായി നവറോജി മിതവാദ നയത്തിന്റെ വക്‌താവായിരുന്നു.ആയുധമെടുത്തായാലും ബ്രിട്ടിഷുകാരെ ഇന്ത്യയിൽ നിന്നു കെട്ടുകെട്ടിക്കണമെന്ന നിലപാടുകാർ തീവ്രവാദികൾ എന്നറിയപ്പെട്ടു. ലാൽ–പാൽ–ബാൽ എന്നറിയപ്പെടുന്ന ലാലാ ലജ്‌പത് റായി, ബിപിൻ ചന്ദ്രപാൽ, ബാലഗംഗാധര തിലകൻ എന്നിവരായിരുന്നു നേതൃനിരയിൽ.

1913 ഗദർ പാർട്ടി

ലാലാ ഹർദയാലിന്റെ നേതൃത്വത്തിൽ 1913ൽ നിലവിൽ വന്ന പാർട്ടി. ഒന്നാംലോക യുദ്ധത്തിനിടെ ഇന്ത്യയിൽ ബ്രിട്ടിഷുകാർക്കെതിരെ ജനകീയ വിപ്ലവത്തിനു പാർട്ടി ശ്രമിച്ചു. 1915 ഫെബ്രുവരിയിൽ പഞ്ചാബിൽ കലാപം നടത്താനായിരുന്നു പദ്ധതി. വിവരമറിഞ്ഞ ബ്രിട്ടിഷുകാർ പാർട്ടിയെ വേട്ടയാടി.

1916 ഹോംറൂൾ

ബാലഗംഗാധര തിലകിന്റെയും ആനി ബസന്റിന്റെയും നേതൃത്വത്തിൽ പ്രവർത്തിച്ച പ്രസ്‌ഥാനം. നാട്ടുരാജ്യങ്ങളിൽ സ്വയംഭരണമെന്ന ആവശ്യമുയർത്തിയായിരുന്നു പ്രവർത്തനം. പിന്നീടു കോൺഗ്രസിൽ ലയിച്ചു.

1917 ചമ്പാരൻ സമരം

ബിഹാറിലെ ചമ്പാരനിൽ നടന്ന സമരം കർഷകരുടെ അവകാശങ്ങൾ നേടിയെടുക്കാനായിരുന്നു. തുടർന്നു ഗാന്ധിജിയടക്കം അംഗമായി കമ്മിഷൻ നിലവിൽ വന്നു. കർഷകർക്ക് അനുകൂലമായി നിയമത്തിൽ മാറ്റം വരുത്തിയതോടെ സമരം വൻ വിജയമായി.

1919 റൗലറ്റ് നിയമം

തീവ്രവാദിയെന്നു സംശയിക്കപ്പെടുന്ന ഒരാളെ വിചാരണയില്ലാതെ രണ്ടുവർഷം വരെ തുറുങ്കിലടയ്‌ക്കാൻ അനുമതി നൽകുന്ന നിയമം ഉണ്ടാക്കിയത് സർ സിഡ്നി റൗലറ്റ് അധ്യക്ഷനായ കമ്മിറ്റി. ഏപ്രിൽ ആറിന് ഇതിന് എതിരായി ഇന്ത്യയിലെമ്പാടും ഹർത്താൽ നടന്നു. 1922 വരെ ഈ നിയമം തുടർന്നു.

1919 ജാലിയൻ വാലാബാഗ് കൂട്ടക്കൊല

1919ഏപ്രിൽ 13ന് അമൃത്‌സറിനടുത്തുള്ള ജാലിയൻ വാലാബാഗിൽ യോഗം നടക്കവേ, ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഇ.എച്ച്. ഡയറിന്റെ നേതൃത്വത്തിൽ സൈനികർ മൈതാനം വളഞ്ഞു വെടിയുതിർക്കാൻ തുടങ്ങി. 1800ലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 379 പേർ കൊല്ലപ്പെട്ടെന്നു ബ്രിട്ടൻ സമ്മതിച്ചു.

1920 നിസ്സഹകരണ പ്രസ്‌ഥാനം

1920 ഡിസംബറിൽ നാഗ്‌പുരിൽ ചേർന്ന കോൺഗ്രസ് സമ്മേളനം നിസ്സഹകരണ പ്രമേയം പാസാക്കി. വിദേശ വസ്‌ത്ര ബഹിഷ്‌കരണം, ബ്രിട്ടൻ നൽകിയ ബഹുമതികളും സ്‌ഥാനങ്ങളും ഉപേക്ഷിക്കൽ, നികുതി അടയ്‌ക്കാതിരിക്കൽ തുടങ്ങിയവയായിരുന്നു സമരമാർഗങ്ങൾ. 1922 വരെ തുടർന്നു.

1922 ചൗരി ചൗരാ സംഭവം

ഉത്തർപ്രദേശിലെ ചൗരിചൗരാ ഗ്രാമത്തിൽ നിസ്സഹകരണപ്രസ്‌ഥാനത്തിന്റെ ഭാഗമായി ഫെബ്രുവരി 5ന് ജാഥ നടത്തിയവർക്കു നേരെ പൊലീസ് വെടിയുതിർത്തു. കുപിതരായ ജനക്കൂട്ടം പൊലീസ് സ്‌റ്റേഷനു തീയിട്ടു. 22 പൊലീസുകാർ വെന്തു മരിച്ചു. ദുഃഖിതനായ ഗാന്ധിജി നിസ്സഹകരണ പ്രസ്‌ഥാനം നിർത്തിവച്ചു.

1929 ലഹോർ ഗൂഢാലോചനക്കേസ്

പൗരൻമാരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന ബില്ലിൽ പ്രതിഷേധിച്ച് ഭഗത് സിങ്ങും ബി.കെ.ദത്തും നിയമസഭയിലേക്കു ബോംബെറിഞ്ഞു. 1929 ഏപ്രിൽ എട്ടിനായിരുന്നു അത്. അവിടെ നിന്നു രക്ഷപ്പെടാൻ അവർ ശ്രമിച്ചില്ല. കോടതിയിൽ ഹാജരാക്കുമ്പോൾ നിലപാട് അവിടെ വ്യക്‌തമാക്കാമെന്നും ഇതു ജനങ്ങളിലേക്ക് വേഗം എത്തുമെന്നും അവർ കണക്കുകൂട്ടി. കോടതി ഇരുവർക്കും വധശിക്ഷയാണു വിധിച്ചത്. 1931 മാർച്ച് 23ന് ശിക്ഷ നടപ്പാക്കി.

1929 ലഹോർ സമ്മേളനം

നെഹ്‌റുവിന്റെ അധ്യക്ഷതയിൽ കൂടിയ ലഹോർ സമ്മേളനത്തിലാണ് പൂർണസ്വരാജിനായുള്ള പ്രമേയം അവതരിപ്പിച്ചത്. 1930 ജനുവരി 26 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടതും ഈ സമ്മേളനത്തിലാണ്.

1930 ദണ്ഡിയാത്ര (മാർച്ച് 12–ഏപ്രിൽ 6)

സബർമതി ആശ്രമത്തിൽ നിന്ന് അനുയായികൾക്കൊപ്പം ദണ്ഡി കടപ്പുറത്തേക്ക് ഗാന്ധിജി നടത്തിയ സമരയാത്ര. ഏപ്രിൽ ആറിന് നിയമം മറികടന്നു ദണ്ഡിയിൽ അവർ ഉപ്പു കുറുക്കി. ഇതാണ് ഉപ്പുസത്യഗ്രഹം.

1942 ക്രിപ്‌സ് ദൗത്യം

രണ്ടാംലോകയുദ്ധത്തിൽ ഇന്ത്യക്കാരുടെ പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടിഷ് സർക്കാർ നടത്തിയ നീക്കം. ഇന്ത്യൻ ദേശീയ പ്രസ്‌ഥാനത്തെ പിന്തുണച്ചിരുന്ന, ബ്രിട്ടനിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന സർ സ്‌റ്റഫോഡ് ക്രിപ്‌സിനെ ഉപയോഗിച്ച്
കോൺഗ്രസ് നേതാക്കളെ വശത്താക്കാനായിരുന്നു പദ്ധതി. എന്നാൽ ഇതു പരാജയപ്പെട്ടു.

1942 ക്വിറ്റ് ഇന്ത്യ

1942 ഓഗസ്‌റ്റ് എട്ടിന് അഖിലേന്ത്യാ കോൺസ്ര് കമ്മിറ്റിയുടെ ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടുപോകുക എന്ന മുദ്രാവാക്യം രാജ്യത്ത് ഉടനീളം മുഴങ്ങി.

1942 ഇന്ത്യൻ നാഷനൽ ആർമി

റാഷ് ബിഹാരി ബോസിന്റെയും മോഹൻസിങ്ങിന്റെയും നേതൃത്വത്തിൽ 1942ൽ ഐഎൻഎ രൂപീകരിച്ചു. പിന്നീടു സുഭാഷ് ചന്ദ്രബോസ് നേതൃത്വത്തിൽ എത്തി. ജപ്പാന്റെ സഹായത്തോടെ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടാമെന്നായിരുന്നു പദ്ധതി. ഐഎൻഎ ഇന്ത്യയിൽ പ്രവേശിച്ചെങ്കിലും രണ്ടാംലോക യുദ്ധത്തിൽ ജർമനിക്കും ജപ്പാനുമേറ്റ പരാജയം തിരിച്ചടിയായി.

1947 ഇന്ത്യാ വിഭജനം

സ്വതന്ത്ര പാക്കിസ്‌ഥാനു വേണ്ടിയുള്ള മുഹമ്മദലി ജിന്നയുടെ കടുംപിടിത്തമാണ് വിഭജനത്തിലേക്കു നയിച്ചത്. വിഭജനം വർഗീയ കലാപങ്ങൾക്കു വഴിവച്ചു. സ്വരുക്കൂട്ടിയതെല്ലാം ഇട്ടെറിഞ്ഞ് ജനങ്ങൾ അതിർത്തിക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കും പ്രവഹിച്ചു.

ഇന്ത്യൻ യൂണിയൻ

ഹൈദരാബാദ്, ജുനഗഡ്, കശ്‌മീർ, തിരുവിതാംകൂർ നാട്ടുരാജ്യങ്ങൾ ഇന്ത്യയിൽ ചേരാൻ വിസമ്മതിച്ചു.ഇന്ത്യൻ സൈന്യത്തിന്റെ ഇടപെടലിൽ ഹൈദരാബാദ് ഇന്ത്യയിൽ ചേർന്നു. പാക്കിസ്‌ഥാൻ സൈന്യം അക്രമിച്ചതോടെ, ജമ്മു കശ്മീർ രാജാവ് ഇന്ത്യയോടു ചേരുന്ന പ്രമാണത്തിൽ ഒപ്പുവച്ചു. ജനകീയ പ്രക്ഷോഭത്തെ തുടർന്നു ദിവാൻ സർ സി.പി.രാമസ്വാമി അയ്യർ നാടുവിട്ടതോടെ തിരുവിതാംകൂർ രാജാവ് ഇന്ത്യയിൽ ചേരാൻ സമ്മതം മൂളി.

സ്വാതന്ത്ര്യപ്പുലരി

ബ്രിട്ടിഷ് പാർലമെന്റ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്‌ട് 1947 ജൂലൈയിൽ പാസാക്കി. 1947 ഓഗസ്‌റ്റ് 14ന് ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയുടെ സമ്മേളനം ന്യൂഡൽഹിയിൽ ചേർന്നു. മൗണ്ട് ബാറ്റൺ പ്രഭു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലായി ചുമതലയേറ്റു. ജവാഹർലാൽ നെഹ്‌റു ആദ്യ പ്രധാനമന്ത്രി. ഓഗസ്‌റ്റ് 15 ന് ചെങ്കോട്ടയിൽ മൂവർണക്കൊടി പാറി.


Our freedom struggle is a struggle story of centuries ; The history of that legendary struggle at a glance
 



LEAVE A REPLY

Security code:

COMMENTS

Be the first to comment