visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Epidemic And Pandemic

Home / Health/ Epidemic And Pandemic
Covid  19 Test
Covid 19 TestPhoto Credit : Siju Kuriyedam Sreekumar

ഡല്‍ഹിയില്‍ കോവിഡ് ബാധ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ഓഫീസുകള്‍ പൂട്ടുന്നു, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

By - Siju Kuriyedam Sreekumar -- Tuesday, January 11, 2022 , 07:49 PM


ന്യൂഡല്‍ഹി: ഒമിക്രോണിന്റെ വരവോടെ സംസ്ഥാനത്തെ കോവിഡ് ബാധ രൂക്ഷമായിരിക്കുകയാണ്. തിങ്കളാഴ്ച 19,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 25 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. കോവിഡ് രൂക്ഷമായതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി അവശ്യ സേവനങ്ങള്‍ക്ക് ഒഴികെയുള്ള സ്വകാര്യ ഓഫീസുകളെല്ലാം അടച്ചിടാന്‍  നിര്‍ദേശം. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടേതാണ് ഈ തീരുമാനം. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ ഓഫീസുകള്‍ പകുതി ഹാജരിലാണ് പ്രവര്‍ത്തിക്കുന്നത്.

സ്വകാര്യ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫാര്‍മസി കമ്പനികള്‍, മൈക്രോഫിനാന്‍സ് ഓഫീസുകള്‍, അഭിഭാഷകരുടെ ഓഫീസുകള്‍, അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന മറ്റ് ഓഫീസുകള്‍ എന്നിവയെ മാത്രമാണ് നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഹോട്ടലുകള്‍ ബാറുകള്‍ എന്നിവയെല്ലാം നേരത്തെ തന്നെ അടച്ചിരുന്നു. ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിട്ടുള്ളത്.



Private offices in Delhi ordered to switch to WFH amid Covid surge



LEAVE A REPLY

Security code:

COMMENTS

Be the first to comment