visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Guideline

Home / Health/ Guideline
Delhi Market
Delhi MarketPhoto Credit : Siju Kuriyedam Sreekumar

കോവിഡ് നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി, സ്‌കൂളും കോളേജും അടച്ചു; നൈറ്റ് കര്‍ഫ്യൂ , എല്ലാ നിയന്ത്രണങ്ങളും കാറ്റിൽപറത്തി ജനങ്ങൾ , സർക്കാരിന്റെ മൗനാനുവാദവും

By - Siju Kuriyedam Sreekumar -- Tuesday, December 28, 2021 , 08:22 PM

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടയ്ക്കും. സിനിമാ തീയേറ്ററുകള്‍, മള്‍ട്ടിപ്ലെക്‌സുകള്‍, ജിമ്മുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. രാത്രി പത്തു മുതല്‍ രാവിലെ അഞ്ചുവരെ രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നകാര്യം വ്യക്തമാക്കിയത്. 

രണ്ടുദിവസത്തിലധികമായി 0.5 ശതമാനത്തില്‍ കൂടുതലാണ് ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക്. ഇതിനു പിന്നാലെയാണ് ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജി.ആര്‍.എ.പി.) ഒന്നാം ഘട്ടമായ യെല്ലോ അലര്‍ട്ട് നടപ്പാക്കുന്നതെന്ന് ഉന്നതതല യോഗത്തിനുശേഷം കെജ്‌രിവാള്‍ വിശദീകരിച്ചു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതോടെ നിലവില്‍ വരുന്ന പ്രധാന നിയന്ത്രണങ്ങള്‍
  • സ്‌കൂളുകളും കോളേജുകളും അടയ്ക്കും 
  • മാളുകളും കടകളും ഒന്നിടവിട്ട ദിവസങ്ങളിലേ തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂ. രാവിലെ പത്തു മുതല്‍ രാത്രി എട്ടുമണി വരെയാണ് പ്രവര്‍ത്തനസമയം. 
  • അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവയല്ലാത്ത സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്കേ ഓഫീസില്‍ വരാന്‍ അനുമതിയുള്ളൂ.
  • രജിസ്റ്റര്‍ ഓഫീസിലായാലും വീട്ടിലായാലും വിവാഹത്തില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.
  • സിനിമാ തീയേറ്ററുകള്‍, മള്‍ട്ടിപ്ലെക്‌സുകള്‍, ജിമ്മുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല.
  • റെസ്റ്റോറന്റുകളും ബാറുകളും രാത്രി പത്തുമണിക്ക് അടയ്ക്കണം. അന്‍പതു ശതമാനം ആളുകള്‍ക്കേ പ്രവേശന അനുമതി നല്‍കാവൂ.
  • നൈറ്റ് കര്‍ഫ്യൂ- രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ.
  • രാഷ്ട്രീയ- മത- ആഘോഷങ്ങളുമായി ബന്ധപ്പെട്ട കൂടിച്ചേരലുകള്‍ അനുവദിക്കില്ല. 
 
കോവിഡ് കേസുകള്‍ ഉയരുന്നതിനെ നേരിടാന്‍ മുന്‍പത്തെക്കാള്‍ പത്തിരട്ടി കൂടുതല്‍ സജ്ജമാണ് ഡല്‍ഹിയിയെന്നും കെജ്‌രിവാള്‍ പറഞ്ഞു. കോവിഡ് കേസുകള്‍ കുറവാണ് രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഓക്സിജന്‍ ഉപഭോഗം, വെന്റിലേറ്റര്‍ ഉപയോഗം എന്നിവയില്‍ വര്‍ധനയില്ല. കോവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കലും മാസ്‌ക് ഉപയോഗവും ഉറപ്പാക്കാന്‍ ഡല്‍ഹിയിലെ ജനങ്ങളോട് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചു.

തുടര്‍ച്ചയായി രണ്ടുദിവസം പോസിറ്റിവിറ്റി 0.5 ശതമാനത്തില്‍ കൂടുതലാകുമ്പോളാണ് ജി.ആര്‍.എ.പി. ഘട്ടം ഒന്ന് അഥവാ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക്, പുതിയ കോവിഡ് കേസുകള്‍, ഓക്സിജന്‍ കിടക്കകളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ജി.ആര്‍.എ.പി. ഇതിന് യെല്ലോ, ആംബര്‍, ഓറഞ്ച്, റെഡ് എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് ഇതിനുള്ളത്.  കഴിഞ്ഞ ആറുമാസത്തിനിടെ തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 331 കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

എത്രയൊക്കെ ആണെങ്കിലും നടപ്പാക്കുന്ന രീതിയിൽ അന്നും ഇന്നും പാളിച്ചകൾ മാത്രം . മാർക്കറ്റിലും റോഡിലും നടക്കുന്നവർക്ക് മാസ്ക് ഇല്ല എങ്കിലും ഒരു പ്രശനവും ഇല്ലാ എന്നാൽ കാറിൽ സഞ്ചരിക്കുന്നതും ഒരാൾ ആണെങ്കിൽ പോലും  മാസ്ക് നിർബന്ധം . മാസ്ക് ഇല്ലാതെ വണ്ടി  ഓടിക്കുന്നവരിൽ നിന്ന് 2000 രൂപയാണ്  ഫൈൻ . കാറിൽ അധികവും ഒരേ  വീട്ടിലെ ആളുകളാണ് യാത്ര എന്നതിനാൽ സമ്പർക്കം മൂലം കോവിഡ് പകരാനോ   കിട്ടാനോ ഉള്ള സാധ്യത കുറവായിട്ടും ഫൈൻ ഈടാക്കുന്നത് പൈസ ഉണ്ടാക്കാനുള്ള ഒരു തന്ത്രം മാത്രം എന്ന് ആരോപണം ഉണ്ട് . കാറിൽ ഒരാൾ ആണെങ്കിൽ പോലും മാസ്ക് നിർബന്ധമാക്കിയ സർക്കാർ നടക്കുന്നവർക്കോ മാർക്കറ്റിൽ കൂട്ടം കൂടുന്നവർക്കോ മാസ്ക് നിർബന്ധമോ നിയത്രണമോ ഇല്ല . 



 Yellow Alert in Delhi; More restrictions in Delhi as Covid cases is rising



LEAVE A REPLY

Security code:

COMMENTS

Be the first to comment