visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
Vijayan Kuriyedath
Vijayan KuriyedathPhoto Credit : Siju Kuriyedam Sreekumar

യുദ്ധവും "സാമദാനവും" വിജയൻ കുറിയേടത്ത് എഴുതുന്നു

By - Vijayan Kuriyedath -- Tuesday, March 01, 2022 , 11:33 AM

ലോകം നിസ്സംഗതയോടെ യുദ്ധക്കാഴ്ചകൾ ആസ്വദിക്കാൻ പഠിച്ചു കൊണ്ടിരിക്കുന്ന കാലം. യുദ്ധത്തിൻറെ പരിണാമം വിജയികൾക്കും സുഖകരമല്ല എന്ന് മഹാഭാരതയുദ്ധകാലം മുതലേ അറിയുന്നത് ആണെങ്കിലും മനുഷ്യന്റെ യുദ്ധവെറി തീരുന്നില്ല

ഭരണകൂടങ്ങൾക്ക് അവരുടേതായ ന്യായങ്ങൾ ഉണ്ട്.നിസ്സഹായരായ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടാൻ ദേശീയതയുടേയും ധീരതയുടേയും ഉദ്ഘോഷണങ്ങളുമുണ്ട്.പരസ്പരം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആളുകൾ പരസ്പരം ശത്രുക്കൾ ആണെന്ന് പ്രഖ്യാപിച്ചു കൊല്ലാൻ തുനിഞ്ഞിറങ്ങുന്നു.ബോംബുകളുടെ സ്ഫോടനശേഷിയിൽ ചിതറിപ്പോയ ശരീരഭാഗങ്ങൾ തിരിച്ചറിയാൻ പോലും കഴിയാത്ത നിലയിൽ ആവുന്നു.തിരിച്ചറിവില്ലാത്തവരുടെ നേരംപോക്ക് ആണ് യുദ്ധം എന്നതിൻറെ നേരറിവിൻറെ പ്രതീകം പോലെ

ലോകം എന്നും ശക്തൻറെ കൂടെ ആയിരിക്കും..സഹായിക്കുന്നവർക്കും ആക്രമിക്കുന്നവർക്കും സ്വന്തമായ കണക്കുകൂട്ടൽ ഉണ്ട്....ഓരോ യുദ്ധത്തിലും തനിക്ക് എന്ത് നേട്ടം എന്ന ചിന്തയിലേക്ക് ലോകമനസ്സാക്ഷിയുടെ വിശാലത ചുരുങ്ങിയിരിക്കുന്നു.

സമാധാനത്തിലേക്ക് ഉള്ള പാത സാമദാനത്തിലൂടെ കണ്ടെത്താൻ ഉള്ള ശ്രമത്തിലാണ് പാശ്ചാത്യ ശാക്തിക ചേരി.ഉപദേശങ്ങളും ഉപരോധങ്ങളും ആ വഴിക്കുള്ള നയമാണ്.വിജയിച്ചാൽ അത് വലിയ നേട്ടം തന്നെ.ചതുരുപായത്തിലെ അടുത്ത ഘട്ടങ്ങളായ ഭേദദണ്ഡങ്ങളിലേക്ക് പാശ്ചാത്യ ചേരി എത്തിയാൽ അതിനെ മൂന്നാം ലോക യുദ്ധം എന്ന് വിളിക്കാൻ മനുഷ്യൻ ഭൂമിയിൽ അവശേഷിക്കും എന്ന് യാതൊരു ഉറപ്പും ഇല്ല... എന്നിട്ടും യുദ്ധത്തിൻറെ അനിവാര്യത വിശദീകരിക്കുന്ന അഭിനവ കൃഷ്ണഗീതകൾ സമൂഹത്തിൽ ചർച്ചയാകുന്നു.

ആണവയുദ്ധം അണിയറയിലെ മിനുക്കു കലകൾ തീർന്നു അരങ്ങേറ്റവേദിക്കായി അവസരം തേടുകയാണ്...... മൂന്നാം ലോകയുദ്ധം വന്നാൽ പത്താം ക്ലാസിലെ ചരിത്രപുസ്തകത്തിൽ അമ്പതോളം പേജുകൾ കൂടും എന്ന് ചരിത്രാദ്ധ്യാപകനോട് വർഷങ്ങൾക്ക് മുൻപ് മറുപടി പറഞ്ഞ സുഹൃത്തിനെ തിരുത്താതെ വയ്യ...ജീവരാശിയില്ലാത്ത ലോകത്ത് എന്ത് ചരിത്രപുസ്തകം .....

നയവും തന്ത്രവും തമ്മിൽ ഉള്ള ഞാണിന്മേൽ കളിയാണ് രാഷ്ട്രതന്ത്രത്തിലെ നയതന്ത്രം ....ഒരു പ്രസ്താവനയോ വാക്കോ പോലും ലോകക്രമത്തെ കീഴ്മേൽ മറിക്കുന്ന വജ്രായുധം ആവുന്ന നില.രാഷ്ട്രതന്ത്രഞ്ജതയുടെ ബധിര കർണ്ണങ്ങളിൽ അലമുറകളും നിലവിളികളും എത്തുന്ന ഒരു കാലം വരുമോ ? സാമദാനത്തിലൂടെ സമാധാനത്തിൽ എത്താൻ എത്രയും വേഗം കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം.....

അല്ലെങ്കിൽ ബേപ്പൂർ സുൽത്താൻ പറഞ്ഞപോലെ ജീവനും ജീവിതവും കൊണ്ട് പന്താടുന്ന നേതാക്കൾക്കെല്ലാം വരട്ട്ചൊറി വരുന്നത് വരെ ലോകസമാധാനത്തിനായി കാത്തിരിക്കാം


വിജയൻ കുറിയേടത്ത് 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 

War   Vijayan Kuriyedath
 



LEAVE A REPLY

Security code:

COMMENTS

Be the first to comment