visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Public Opinion

Home / Articles/ Public Opinion
Voice of K Rail
Voice of K RailPhoto Credit : Siju Kuriyedam Sreekumar

കെ റെയിൽ "ശങ്കാപത്രം" വിജയൻ കുറിയേടത്ത്

By - Vijayan Kuriyedath -- Saturday, April 23, 2022 , 09:32 AM

കെ റെയിൽ ചർച്ചകൾ ഇപ്പോഴും തൃശങ്കയിലാണ് ( തൃശങ്കു അല്ല) .. ആദ്യത്തെ ശങ്ക ഈ പദ്ധതി വേണമോയെന്ന്.... രണ്ടാമത്തെ ശങ്ക വേണമെങ്കിൽ ആർക്കൊക്കെ എന്ന്.... മൂന്നാമത്തെ ശങ്ക കേരളത്തിൻറെ പരിസ്ഥിതിയും സാമ്പത്തിക പരിതാപസ്ഥിതിയും ഇതൊക്കെ താങ്ങുമോ എന്നത്.....ശങ്കാശേഷമാണ് ഈ വിശകലന കുറിപ്പ്.ആർക്കെങ്കിലും വ്യക്തമാക്കി തരുവാൻ കഴിഞ്ഞാൽ അത്രയും നല്ലത്.....

ആശങ്കകൾ പ്രകടിപ്പിക്കാൻ പ്രതിപക്ഷവും ആവശ്യകത വിശദീകരിച്ചു പ്രചാരണം നടത്താൻ ഭരണപക്ഷവും ജനങ്ങളുടെ സമക്ഷത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്നതായി വാർത്ത കണ്ടു.അത്തരം സാഹചര്യത്തിൽ താഴെ പറയുന്ന ചോദ്യങ്ങൾക്ക് വളച്ചുകെട്ടില്ലാത്ത നേർക്ക് നേരെ വ്യക്തത ലഭിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു

1.ഏതൊരു വികസന പദ്ധതിയും സാമ്പത്തിക സാമൂഹിക പുരോഗതിക്ക് ഉതകുന്നതാവണം....ആ നിലക്ക് സാമ്പത്തികമായ സന്തുലനം അനിവാര്യമാണ്.DPR അബദ്ധ പഞ്ചാംഗം ആണെന്ന് ആക്ഷേപം വന്ന നിലക്ക് തുടർ നടപടികൾ സ്വീകരിക്കും മുമ്പ് DPR പരിഷ്കരണം അത്യാവശ്യം അല്ലേ?

2 പദ്ധതിയിൽ ബഫർസോൺ ഉണ്ടോ? ഉണ്ടെങ്കിൽ അതിന് നഷ്ടപരിഹാരം ഉണ്ടോ? നിർമ്മാണ നിയന്ത്രണം ഉള്ള മേഖലക്കും നഷ്ടപരിഹാരം നൽകണം എന്നത് ന്യായമായ ആവശ്യമല്ലേ? അതിന് ആവശ്യമായ തുക കൂടി പദ്ധതി ചിലവിൽ ഉൾപ്പെടുത്തേണ്ടതല്ലേ?

3.ഇന്ത്യൻ റെയിൽവേ യുടെ കേരളത്തിലെ പ്രതിദിന യാത്രക്കാർ കേവലം  ഒരു ലക്ഷത്തോളം പേരാണ് എന്നിരിക്കെ വിരലിലെണ്ണാവുന്ന സ്ററോപ്പുകളും ഒറ്റ റൂട്ടും മാത്രം ഉള്ള ഈ പദ്ധതിയിലെ ഉയർന്ന നിരക്ക് കൊടുത്തു 70000 പേർ ദിവസവും യാത്ര ചെയ്യും എന്ന അനുമാനം യാഥാർത്ഥ്യ ബോധത്തിന്റെ അടിസ്ഥാനത്തിൽ ആണോ? 

4 പദ്ധതി ചിലവ് ഇപ്പോൾ പറയുന്നതിൻറെ ഇരട്ടിയിലധികം വരും എന്ന് കേന്ദ്രം പറയുന്നു.... ചിലവ് ഇരട്ടിയും വരവ് പകുതിയും എന്ന നിലയിൽ പദ്ധതിക്ക് സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാവുമോ? ഇല്ലെങ്കിൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ?

5 കേന്ദ്രം കടബാധ്യത ഏറ്റെടുക്കില്ല എന്ന് വ്യക്തമായി പറഞ്ഞ സാഹചര്യത്തിൽ സാമ്പത്തിക സ്വാശ്രയ മല്ലാത്ത പദ്ധതിയുടെ കടബാധ്യത ഏറ്റെടുക്കാൻ എലിപെറ്റുകിടക്കുന്ന നമ്മുടെ ഖജനാവിന് ശേഷി ഉണ്ടോ ? 

7 ഇരുപതിനായിരം കുടുംബങ്ങൾ കുടിയൊഴിയേണ്ടി വരും എന്ന പ്രാഥമിക കണക്ക് അനുസരിച്ച് ഏതാണ്ട് ഒരു ലക്ഷം പേർക്ക് എങ്കിലും കിടപ്പാടം നഷ്ടമാവും... പുനരധിവാസം എന്നതിന് പണം മാത്രം പോരല്ലോ...പകരം സ്ഥലവും ഭവനനിർമാണ ത്തിന് തുകയും നൽകി പുനരധിവാസം ഉറപ്പാക്കും വരെ കുടിയൊഴിപ്പിക്കൽ നടത്തില്ല എന്ന് കോടതിയിൽ സത്യവാങ്മൂലം നൽകാൻ സാധിക്കുമോ ? 

8 മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ പദ്ധതി വർഷങ്ങൾ നീണ്ടു പോയാൽ വരുന്ന അധികച്ചെലവും വരവില്ലായ്മയും പലിശച്ചിലവും കണക്കുകൂട്ടൽ നടത്തേണ്ടതല്ലേ 

9 DPR സംബന്ധിച്ച അവ്യക്തതകൾ തിരുത്തി വ്യക്തതയുള്ള ഒരു റിപ്പോർട്ട് തയ്യാറാക്കേണ്ടത് നേരത്തെ റിപ്പോർട്ട് തയ്യാറാക്കിയ ഏജൻസിയുടെ ഉത്തരവാദിത്വം അല്ലേ ? അധികതുക നൽകാതെ തന്നെ ഒരു തിരുത്തൽ രേഖ അവരെക്കൊണ്ട് തയ്യാറാക്കാൻ ഉള്ള ആർജ്ജവം ഭരണകൂടം കാണിക്കണ്ടേ? 

10 നിർദിഷ്ട പാത ബ്രോഡ് ഗേജ് അല്ലാത്തത് മൂലം സംസ്ഥാനത്തിന് പുറത്തേക്കോ മറ്റു റൂട്ടുകളിലേക്കോ ബന്ധിപ്പിക്കാൻ കഴിയില്ല എന്നത് ഒരു ന്യൂനത അല്ലേ? കന്യാകുമാരി കാശ്മീർ അതിവേഗ പാത വന്നാൽ ബ്രോഡ് ഗ്രേജ് അല്ലാത്തത് ഈ പദ്ധതി യെ ഒറ്റപ്പെടുത്തില്ലേ?

11 പദ്ധതി യുടെ പാതയുടെ ഉയരം എത്ര അടിയാണ്... അങ്ങനെ ഒരു പാത സംസ്ഥാന ത്തെ രണ്ടായി വിഭജിക്കുമോ ? 

12 നിലവിലെ തീവണ്ടി പാതയിൽ കൂടി തീവണ്ടി ഇല്ലാത്ത സമയത്ത് നടന്ന് പോകാൻ കഴിയും.എന്നാൽ അതിവേഗ പാതയിലൂടെ കടത്തിവിടുന്ന വൈദ്യുതി മൂലം പാത മുറിച്ചു കടക്കാൻ കഴിയുമോ? ഇല്ലെങ്കിൽ കേരളത്തിലെ ഇരുവശത്തും ആയി പോകുന്ന ജനങ്ങൾക്ക് മറുഭാഗത്ത് എത്താൻ എത്ര സമയം യാത്ര ചെയ്യേണ്ടി വരും ?

13 . പതിനായിരത്തോളം ഏക്കർ സ്ഥലവും അതിലെ നിർമ്മിതി കളും ജൈവ വൈവിധ്യ വും ഏറ്റെടുക്കാൻ DPR ൽ പറഞ്ഞ നഷ്ടപരിഹാരം മതിയാകുമോ? 

14 പരിമിതമായ ചിലവിൽ നിലവിലെ പാതയിൽ കൂടി 150 കി മീ വേഗതയിൽ തീവണ്ടി ഓടിക്കാം എന്ന നിർദ്ദേശം പരിഗണിച്ച് പഠനം നടത്തിയിട്ടുണ്ടോ? 

15 കോവിഡ് മൂലം നമ്മുടെ തൊഴിൽ മേഖലയിൽ വന്ന ഡിജിറ്റൽ വിപ്ലവം ദീർഘദൂര യാത്രകൾ കുറക്കാൻ സാദ്ധ്യത ഇല്ലേ? അത്തരം സാഹചര്യത്തിൽ വരുമാനം വീണ്ടും കുറയില്ലേ? 

16 തലസ്ഥാനകേന്ദ്രീകൃത  ഭരണസംവിധാനം വികേന്ദ്രീകരണത്തിലേക്കും ഇ സേവന രൂപത്തിലേക്കും മാറിയാൽ എല്ലാ ആളുകൾക്കും ഗുണം ലഭിക്കില്ലേ ? 

17 കേരളം മുഴുവൻ നീണ്ടു കന്യാകുമാരി വരെ പോകുന്ന ആറുവരി പാത യാഥാർത്ഥ്യം ആവുന്നതോടെ ഈ പാതയുടെ പ്രസക്തി കുറയില്ലേ ? 

18 നാലുവിമാനത്താവളങ്ങളെ പൂർണമായി വിനിയോഗിക്കാൻ കഴിഞ്ഞാൽ ഇതിലും വേഗത്തിൽ ആവശ്യക്കാർക്ക് എത്താൻ കഴിയില്ലേ 

19 ഭൂമി ഏറ്റെടുക്കൽ കഴിഞ്ഞു പാതയ്ക്കിരുവശവും  ആയി വിഭജിച്ച് പോകുന്ന ചെറിയ ഉപയോഗ ശൂന്യമായ സ്ഥലങ്ങൾ ഉടമകൾ ക്ക് ഫലത്തിൽ നഷ്ടം തന്നെ അല്ലേ? 


20 വികസനം വികേന്ദ്രീകൃതമാക്കി, അടിസ്ഥാന സൗകര്യങ്ങൾ എല്ലാ ജില്ലകളിലും ഏർപ്പെടുത്തിയാൽ ,ഇ സേവനങ്ങൾ വിപുലപ്പെടുത്തിയാൽ, ജനങ്ങളുടെ ദീർഘ യാത്ര ആവശ്യകത കുറയില്ലേ? 

21 .2018 പോലെ ഒരു പ്രളയം ആവർത്തിച്ചാൽ അതിന്റെ ആഘാതം എത്രത്തോളം വളരാൻ ഈ പദ്ധതി കാരണം ആകും എന്ന് വിശകലനം നടത്തിയിട്ടുണ്ടോ?

22 നിർമ്മാണത്തിന് ആവശ്യമായ ഭീമമായ അളവിൽ ഉള്ള മണ്ണ്,പാറ, മറ്റു വസ്തുക്കൾ എന്നിവയുടെ ചൂഷണം സൃഷ്ടിക്കുന്ന വിഭവപരിമിതി കേരളത്തിലെ മറ്റു നിർമ്മാണ മേഖലയിൽ വരുത്താൻ ഇടയുള്ള വിലക്കയറ്റവും ലഭ്യതക്കുറവും പ്രതിസന്ധി യും കണക്കാക്കിയിട്ടുണ്ടോ? 

ചോദ്യങ്ങൾ ഇനിയും ഉണ്ടാകും..
ഉണ്ടാവണം
ഉണ്ടാവട്ടെ...
ഓരോരുത്തരും അവരവരുടെ ചോദ്യങ്ങൾ ഉയർത്തട്ടെ. 
എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങളും ഉണ്ടാവുമെന്ന പ്രത്യാശയോടെ 
വിജയൻ കുറിയേടത്ത്

K Rail Suspicion by Vijayan Kuriyedath

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment