visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan , Kerala , K Rail
Pinarayi Vijayan , Kerala , K RailPhoto Credit : Siju Kuriyedam Sreekumar

എതിർക്കുന്നവരെയും അനുകൂലിക്കുന്നവരെയും ഉൾപ്പെടുത്തി കെ റെയിലില്‍ പരസ്യ സംവാദവുമായി സര്‍ക്കാര്‍; സമരക്കാരെ അടിപ്പിക്കില്ല ,വിദഗ്ധര്‍ക്ക് മാത്രം ക്ഷണം

By - Siju Kuriyedam Sreekumar -- Friday, April 22, 2022 , 10:09 AM

തിരുവനന്തപുരം:സർക്കാരിന്റെ സ്വപ്ന പദ്ധതി ആയ കെ റെയിലിനെതിരെ   പ്രതിഷേധം ശക്തമായതോടെ സർക്കാർ കളം മാറ്റി ചവിട്ടാൻ തീരുമാനിച്ചു . പദ്ധതിയെ അനുകൂലിക്കുന്നവരെയും എതിർക്കുന്നവരെയും ഉൾപ്പെടുത്തി കേരള റെയില്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍ഡിസി)ന്റെ നേതൃത്വത്തിൽ  പരസ്യ സംവാദത്തിനൊരുങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ   .  രണ്ടു കൂട്ടരെയും  ഒരേ വേദിയില്‍ അണിനിരത്തി പ്രശ്ന പരിഹാരമാണ് ലക്ഷ്യം . പദ്ധതിയുടെ പ്രാഥമിക പഠനം നടത്തിയ റിട്ടയര്‍ഡ് റെയില്‍വേ ചീഫ് എഞ്ചിനീയര്‍ അലോക് വര്‍മ്മയും പരിപാടിയില്‍ പങ്കെടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത് . കെ റെയില്‍ പ്രയോഗികമല്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും കൂടികാഴ്ച്ച അദ്ദേഹമോ, സര്‍ക്കാരിന്റെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥരോ തയ്യാറായില്ലെന്ന് അലോക് വര്‍മ്മ പരാതി ഉയര്‍ത്തിയിരുന്നു. 

അതിനാലാണ് ഈ സംവാദത്തിനു അലോക് വര്‍മ്മയെ ക്ഷണിക്കാൻ തീരുമാനിച്ചത് . ഇതിന് പുറമേ സാങ്കേതിക വിദഗ്ധര്‍ക്കും മാധ്യമങ്ങള്‍ക്കും സംവാദത്തിലേക്ക് ക്ഷണമുണ്ടാവും. ഏപ്രില്‍ 28 ന് തിരുവനന്തപുരത്ത് വെച്ചാണ് സംവാദം. കെ റെയിലിനെ എതിര്‍ക്കുന്നതും അനുകൂലിക്കുന്നതുമായ മൂന്ന് പേര്‍ വീതമുള്ള രണ്ട് പാനലുകളായിരിക്കും ഉണ്ടാവുക. അലോക് വര്‍മ്മക്ക് പുറമേ ആര്‍ വി ജി മേനോന്‍, ജോസഫ് സി മാത്യൂ എന്നിവരാണ് എതിര്‍ക്കുന്നവരുടെ പാനലില്‍ ഉണ്ടാവുക. അനുകൂലിക്കുന്ന വിദ്ധരായ കേരള ഡിജിറ്റല്‍ യൂണിവേഴ്സ്റ്റിയുടെ വൈസ് ചാന്‍സലര്‍ സജീവ് ഗോപിനാഥ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറി സുധീരിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച എന്നാണ് അറിയാൻ കഴിഞ്ഞത് . 

ഏതു വെറും പ്രഹസനം ആണ് എന്നും ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ വേണ്ടപ്പെട്ട 6  ആളെ വിളിച്ചു നടത്തുന്ന ഒരു നാടകം മാത്രമാണ് എന്ന് ആരോപണം ഉണ്ട് . ധൈര്യം ഉണ്ടെങ്കിൽ ഇതിനെതിരെ സമരം നയിക്കുന്ന ജനങ്ങളെയും , പ്രതിപക്ഷ കക്ഷികളെയും പൗരപ്രമുഖരേയും കൂടി ഇതിൽ ഉൾപ്പെടുത്തണം എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത് .  

Open Debate on K rail project 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment