visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Asia

Home / News/ Asia
BJP Spokesperson Nupur Sharma ,  Spokesperson Taliban  Zabihullah Mujahid
BJP Spokesperson Nupur Sharma , Spokesperson Taliban Zabihullah MujahidPhoto Credit : SMP

വിശുദ്ധ മതമായ ഇസ്ലാമിനെ അപമാനിക്കാൻ മതഭ്രാന്തന്മാരെ അനുവദിക്കരുത്; പ്രതികരിച്ച് താലിബാൻ

By - Siju Kuriyedam Sreekumar -- Tuesday, June 07, 2022 , 03:23 PM
ന്യൂഡൽഹി: ചാനൽ ചർച്ചയിൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബി ജെ പി ദേശീയ വക്താവായിരുന്ന നൂപുർ ശർമ്മ നടത്തിയ വിവാദ പരാമർശത്തെ അപലപിച്ച് ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാനും രംഗത്ത്. വിവാദം ഇസ്ളാമിക രാജ്യങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയത് നയതന്ത്ര തലത്തിൽ പരിഹരിക്കാൻ ഇന്ത്യ പരിശ്രമിക്കുന്നതിനിടെയാണ് താലിബാന്റെ പ്രതികരണം വന്നിരിക്കുന്നത്.

വിശുദ്ധ മതമായ ഇസ്ലാമിനെ അപമാനിക്കാനും മുസ്ലീങ്ങളുടെ വികാരത്തെ പ്രകോപിപ്പിക്കാനും മതഭ്രാന്തന്മാരായ വ്യക്തികളെ അനുവദിക്കരുതെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. ഇന്ത്യയിലെ ഭരണകക്ഷിയുടെ ഭാഗമായ ഒരു വ്യക്തി ഇസ്‌ലാമിന്റെ പ്രവാചകനെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചതിനെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ശക്തമായി അപലപിക്കുന്നുവെന്നും സബിഹുല്ല ട്വിറ്ററിൽ കുറിച്ചു.

പ്രവാചകനെക്കുറിച്ചുള്ള പരാമർശങ്ങളിൽ ഇതുവരെ 14ഓളം രാജ്യങ്ങളാണ് അതൃപ്തി അറിയിച്ചിരിക്കുന്നത്. ഇറാൻ, ഇറാഖ്, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യുഎഇ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, ലിബിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കെതിരെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചത്.

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്ന് അവകാശപ്പെട്ട് വിവിധ രാജ്യങ്ങളിലെ രോഷം ശമിപ്പിക്കാൻ സർക്കാർ ശ്രമിക്കുമ്പോഴും ബി.ജെ.പി നേതാക്കളായ നൂപുർ ശർമയുടെയും നവീൻ കുമാർ ജിൻഡാലിന്റെയും പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരായ നയതന്ത്ര രോഷം തുടരുകയാണ്. ആക്ഷേപകരമായ ട്വീറ്റുകളും അഭിപ്രായങ്ങളും ഒരു തരത്തിലും സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു.സർക്കാരിനോട് മാപ്പ് പറയണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയരുന്നുണ്ട്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (ഒഐസി) പ്രസ്താനവനയെ അപലപിക്കുകയും ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം രാജ്യത്തിനകത്ത് വിവിധ രാഷ്ട്രീയ പാർട്ടികൾ വിവാദ പരാമർശം നടത്തിയ രണ്ട് ബിജെപി നേതാക്കൾക്കെതിരെയും നിയമനടപടി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ബി ജെ പി രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുകയാണെന്നും ആരോപണം ഉയർന്നു. വിവാദ പരാമർശങ്ങളുടെ പേരിൽ ബിജെപി വക്താവ് നൂപൂർ ശർമയെ സസ്‌പെൻഡ് ചെയ്യുകയും നവീൻ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു. ‘ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്നതായ ഏതൊരു പ്രത്യയശാസ്ത്രത്തിനും എതിരാണെന്നും അത്തരക്കാരെയോ തത്ത്വചിന്തയെയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പാർട്ടി ഞായറാഴ്ച പ്രസ്താവന ഇറക്കി.

പ്രതിഷേധം അറിയിച്ച പതിനഞ്ച് രാജ്യങ്ങളിൽ ഖത്തർ, ഇറാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ ഞായറാഴ്ച ഇന്ത്യൻ അംബാസഡർമാരെ വിളിച്ചുവരുത്തി തങ്ങളുടെ ശക്തമായ പ്രതിഷേധം നേരിട്ട് അറിയിച്ചിരുന്നു. ഇതേ തുടർന്ന് നിന്ദ്യമായ ട്വീറ്റുകൾ ‘ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ്’ എംബസികൾ പിന്നീട് പ്രസ്താവനകൾ പുറപ്പെടുവിച്ചു. അതേസമയം വിവാദ പരാമർശം രാജ്യത്തെ സാമ്പത്തികമായും ബാധിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ഉയരുന്നുണ്ട്.

ചർച്ചയിലെ സംഭവം ഇങ്ങനെ 

ഗ്യാൻവാപി വിഷയത്തിൽ ഒരു ചാനൽ ചർച്ചയിൽ ബിജെപി വക്താവ് നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ വൻ വിവാദമായി കഴിഞ്ഞു. പ്രവാചക നിന്ദ ആണെന്ന തരത്തിൽ വ്യാഖ്യാനിക്കപെട്ടതോടെ ഇന്ത്യയും ഗൾഫ് രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നമായി പോലും വിവാദം വളർന്നുകഴിഞ്ഞു. സംഭവത്തിന് പിന്നാലെ പാർട്ടി വക്താവ് സ്ഥാനത്ത് നിന്ന് അവരെ മാറ്റുകയും ചെയ്തിരുന്നു. എന്നാൽ  ടീവിയിൽ നടന്ന ചർച്ചയുടെ പൂർണ്ണരൂപം കണ്ടവർക്ക് അവർ പറഞ്ഞത് പൂർണമായും തെറ്റാണെന്ന് പറയാനാവില്ല.

പ്രവാചകനെ നേരിട്ട് അധിക്ഷേപിക്കണം എന്ന ഉദ്ദേശമായിരുന്നില്ല അവർക്ക് എന്നതാണ് യാഥാർഥ്യം. ഗ്യാൻവ്യാപി വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത മുസ്ലിം പ്രതിനിധി നിരന്തരമായി ശിവലിംഗത്തെയും ഹിന്ദുമതത്തെയും അധിക്ഷേപിച്ച് സംസാരിച്ചപ്പോഴാണ് നൂപുർ ആ വിവാദമായി മാറിയ മറുപടി നൽകിയത്.

ചർച്ചയിൽ മുസ്ലിം പക്ഷത്തിന്റെ പ്രതിനിധി ആയി പങ്കെടുത്ത ആൾ കാശി വിശ്വേശ്വരനെയും ജ്യോതിർ ലിംഗത്തെയും കഠിനമായി അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് നടത്തിയത്. ‘നിങ്ങൾ ശിവലിംഗം എന്ന് പറയുന്നത് ഞങ്ങൾ കാലും മുഖവും കഴുകാൻ ഉപയോഗിക്കുന്ന വാട്ടർ ഫൗണ്ടൻ ആണെന്ന് പറയുകയും, ശിവലിംഗത്തെ റോഡ് സൈഡിലെ പോളുകളോടും പാർക്കിങ് ബൊള്ളാർഡുകളോടും ഒക്കെ ഉപമിക്കുകയും, സിലിണ്ടർ ഷേപ്പിലുള്ള എന്ത് കിട്ടിയാലും നിങ്ങൾ ശിവലിംഗമാണെന്ന് പറഞ്ഞു കൊണ്ട് പോയി ആരാധിക്കുമോ’ എന്നൊക്കെ ചോദിച്ച് കടുത്ത വിമർശനമാണ് ഇയാൾ അഴിച്ചുവിട്ടത്. ഈ അപമാനിക്കൽ കേട്ട് സഹികെട്ടിട്ടാണ് ഒടുക്കം നുപുർ ശർമ രൂക്ഷമായ ഭാഷയിൽ തന്നെ തിരിച്ചടിക്കുന്നത്.

‘നിങ്ങൾ ഹിന്ദു മതത്തിന്റെ വിശ്വാസങ്ങളേയും ആരാധനാ രീതികളെയും ഒക്കെ ആക്ഷേപിക്കുന്നത് പോലെ ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ നിങ്ങൾ സഹിക്കുമോ? അങ്ങനെയെങ്കിൽ പറക്കുന്ന കുതിരപ്പുറത്ത് കയറി പ്രവാചകൻ ചന്ദ്രനിലേക്ക് പോയതിനെ പറ്റിയും, അറുപത് വയസ്സിൽ ആറ് വയസ്സുള്ള ആയിഷയെ വിവാഹം ചെയ്തതിനെ പറ്റിയും, ഒമ്പത് വയസ്സിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനെ പറ്റിയും, 88:20 വാക്യത്തിൽ ഭൂമി പരന്നതാണെന്ന് പറഞ്ഞതിനെ പറ്റിയും ഒക്കെ ഞാനും പറയട്ടെ? നിങ്ങൾ കേട്ടിരിക്കുമോ?’ എന്നാണ് അവർ ചോദിച്ചത്.

അതോടെ നുപുർ ശർമ്മ പ്രവാചക നിന്ദ നടത്തി എന്നാവുകയായിരുന്നു . യഥാർഥത്തിൽ അവർ ആരെയും നിന്ദിക്കുകയല്ല, ആരും ആരെയും നിന്ദിക്കരുത് എന്ന് പറയുകയും, അങ്ങനെ തുടങ്ങിയാൽ എല്ലാവർക്കും പറയാൻ എല്ലാ മതത്തിലും പലതുമുണ്ടാവും എന്ന് ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്തത്. ബഹുമാനം എന്നത് ഏകപക്ഷീയമല്ല, പരസ്പരം വേണ്ടതാണെന്ന് ഓർമിപ്പിക്കുകയും ആണ് അവർ ചെയ്തത്. പക്ഷെ ഈ ചർച്ച ചിലർ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇട്ടതോടെ നുപുർ ശർമ്മയുടെ ചോരയ്ക്ക് വേണ്ടിയുള്ള മുറവിളി തുടങ്ങി.

അതെ ചർച്ചയിൽ കാശിയിലെ ജ്യോതിർ ലിംഗത്തെ അധിക്ഷേപിച്ച് സംസാരിച്ചയാൾക്കെതിരെ ഇപ്പോഴും ആർക്കും ഒരു രോഷവുമില്ല. പക്ഷേ ആയിരക്കണക്കിന് വധ ഭീഷണികളും ബലാത്സംഗ ആഹ്വാനങ്ങളും കുടുംബത്തെ ആക്രമിക്കാനുള്ള മുറവിളികളും ഒക്കെയാണ് നൂപുർ ശർമ്മക്കുനേരെ ഉണ്ടായത്. കാൺപൂരിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത കലാപം പോലുമുണ്ടായി. മോദിയുടെ വലംകൈ പ്രവാചക നിന്ദ നടത്തി എന്ന പ്രചാരണം ഗൾഫ് രാജ്യങ്ങളിൽ നടത്തി അവിടെ ഇന്ത്യാ ബഹിഷ്‌കരണത്തിനുള്ള സംഘടിത ശ്രമം നടന്നു.
ഖത്തറും സൗദിയും ഇറാനും ഒക്കെ ഇന്ത്യൻ പ്രതിനിധികളെ വിളിച്ചു വരുത്തി അതൃപ്തി അറിയിക്കുന്ന സാഹചര്യം പോലും സൃഷ്ടിച്ചു.

അതേസമയം നുപുർ ശർമ്മ പറഞ്ഞത് ഹദീസുകളിൽ ഉള്ളതാണെന്നും, സത്യം പറയുന്നതിൽ എന്താണ് പ്രവാചക നിന്ദയുള്ളത് എന്ന് ചോദിച്ച് എക്സ് മുസ്ലീങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമായതും ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുള്ളതുമായ കാര്യങ്ങൾ പെറയുന്നതെങ്ങനെയാണ് നിന്ദ ആവുന്നത് എന്നാണ് അവർ ചോദിക്കുന്നത്.

അതേസമയം ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ സംഘപരിവാറിന് അകത്തും ഇത് വലിയ വിവാദമാവുകമാണ്. നുപുർ ശർമ്മക്കെതിരെ നടപടിയെടുത്ത് അനാവശ്യമായിപ്പോയി എന്നും അത് പൊളിറ്റിക്കൽ ഇസ്ലാമിന് വളം വെക്കുന്നതാണെന്നും സംഘപരിവാറിന് അകത്തുനിന്ന് ശക്തമായ ആരോപണം വരുന്നുണ്ട്. സ്റ്റാൻഡ് വിത്ത് നുപൂർ ശർമ്മ എന്ന പേരിൽ ട്വിറ്റിറിൽ ഇപ്പോൾ കാമ്പയിൻ നടക്കുന്നുണ്ട്.

അതിനിടെ സമ്മർദത്തെ തുടർന്ന് തന്റെ പരാമർശം പിൻവലിച്ചതായി നുപുർ ശർമ അറിയിച്ചിട്ടുണ്ട്. തന്റെ പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കുകയാണെന്ന് നുപുർ പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഇവർ പ്രസ്താവന പിൻവലിക്കുന്നതായി അറിയിച്ചത്. ബിജെപിയുടെ ഡൽഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് നവീൻ കുമാർ ജിൻഡലിനെയും നീക്കിയിരുന്നു.

‘മഹാദേവനെ അവഹേളിക്കുന്ന, അധിക്ഷേപിക്കുന്ന ടെലിവിഷൻ ചർച്ചകളിൽ കഴിഞ്ഞ കുറച്ചുനാളായി ഞാൻ പങ്കെടുക്കുന്നുണ്ട്. അത് ശിവലിംഗമല്ല, ജലധാരയ്ക്കുള്ള സ്തൂപമാണെന്നായിരുന്നു പരിഹാസം. ഡൽഹിയിലെ റോഡരികിലുള്ള തൂണുകളുമായി ശിവലിംഗത്തെ താരതമ്യപ്പെടുത്തുകയും ചെയ്തു. തുടരുന്ന ഈ അവഹേളനങ്ങളും മഹാദേവനെതിരായ അധിക്ഷേപങ്ങളും എനിക്ക് സഹിക്കാനായില്ല. തിരിച്ച് ഞാനും എന്തൊക്കെയോ പറഞ്ഞു. എന്റെ പ്രസ്താവന ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലോ ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിലോ ഞാൻ പ്രസ്താവന നിരുപാധികം പിൻവലിക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല.’- നുപുർ ട്വീറ്റ് ചെയ്തു.

നേരത്തെ നുപൂർ ശർമ്മക്കെതിരെ പൊലീസും കേസ് എടുത്തിരുന്നു. പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 153 എ, 153 ബി, 295 എ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ സമാനമായ ഒരു കേസ് മുംബൈ പൊലീസും രജിസ്റ്റർ ചെയ്തിരുന്നു.

അഭിഭാഷകയായ നുപുർ ശർമ ഡൽഹി ഹിന്ദു കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് എൽഎൽഎം ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. കോളജ് കാലം മുതൽ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു ഇവർ. എബിവിപി ടിക്കറ്റിൽ ഡൽഹി സർവകലാശാല വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബിജെപി യൂത്ത് വിംഗിന്റെ നാഷ്ണൽ എക്‌സിക്യൂട്ടിവ് കമ്മിറ്റി, സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ബിജെപിയുടെ വാക്താവായി ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു നുപുർ. കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്രിവാളിനെതിരായി മത്സരിച്ചുവെങ്കിലും തോറ്റുപോയി. ചാനലുകളിൽ ബിജെപിയുടെ തീപ്പൊരിയായി അറിയപ്പെട്ടിരുന്ന വിവാദത്തെ തുടർന്ന് വധഭീഷണിയിലാണ് കഴിയുന്നത്.

As uproar over Prophet remark spreads to more countries, now Taliban lectures India on fanatics

 



LEAVE A REPLY

Security code:

COMMENTS

Be the first to comment