visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Terrorist Attack

Home / News/ Terrorist Attack
Armed attackers have stormed Hotel shahar-e-Naw in a posh locality of Kabul
Armed attackers have stormed Hotel shahar-e-Naw in a posh locality of KabulPhoto Credit : Screengrab from Video

അഫ്ഗാനിസ്ഥാനിലെ മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥർ പതിവായി സന്ദർശിക്കുന്ന കാബൂളിലെ ആഡംബര ഹോട്ടൽ ഷഹര്‍ ഇ നൗ ഹോട്ടലിനുനേർക്ക് ( ലോങ്ഗന്‍ )ആക്രമണം; 3 പേരെ വധിച്ചെന്ന് താലിബാൻ

By - Siju Kuriyedath Sreekumar -- Monday, December 12, 2022 , 07:10 PM
കാബൂള്‍:അഫ്ഗാനിസ്ഥാനില്‍ കാബൂളില്‍ ചൈനീസ് വ്യവസായികള്‍ താമസിക്കുന്ന ഹോട്ടലില്‍ ആക്രമണം നടത്തി  ഹോട്ടല്‍ സായുധസംഘം പിടിച്ചെടുത്തതായും    താമസക്കാരെ ബന്ദികളാക്കിയെന്നും  റിപ്പോര്‍ട്ട് . കാബൂളിലെ ഷഹര്‍ ഇ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലിലാണ് സംഭവം നടന്നത് . ഹോട്ടലിനടുത്ത് രണ്ട് തവണ ശക്തമായ സ്‌ഫോടനമുണ്ടാവുകയും വെടിയൊച്ച കേള്‍ക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ചൈനീസ് ഉദ്യോഗസ്ഥർ അഫ്ഗാനിലെത്തുമ്പോൾ താമസിക്കാൻ സ്ഥിരമായി തിരഞ്ഞെടുക്കുന്നതിനാൽ ചൈനീസ് ഹോട്ടലെന്നാണ് ലോങ്ഗന്‍ ഹോട്ടലിനെ പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്. ഇവിടേക്ക് സായുധരായ സംഘം കടന്നുകയറിയിട്ടുണ്ടെന്ന് പാകിസ്താനില്‍ നിന്നുള്ള താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന്‍ പ്രത്യേക ദൗത്യ സംഘം സ്ഥലത്തെത്തിയതായും സ്ഥിരീകരണമുണ്ട്. രക്ഷപ്പെടാനായി ജനൽ വഴി താഴേക്കു ചാടിയ വിദേശികളായ രണ്ടുപേർക്കു പരുക്കേറ്റുവെന്ന് താലിബാൻ സർക്കാരിന്റെ വക്താവ് സബിഹുല്ലാ മുജാഹിദ് പറഞ്ഞു. 

അതേസമയം ഹോട്ടലില്‍ എത്രപേര്‍ ബന്ദികളായുണ്ടെന്നും അക്കൂട്ടത്തില്‍ വിദേശികള്‍ ഉണ്ടോ എന്നും വ്യക്തമല്ല. അത്യാഹിതങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും വ്യക്തമല്ല. രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്. താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം ആക്രമണങ്ങളോ സ്‌ഫോടനങ്ങളോ അഫ്ഗാനിസ്ഥാനില്‍ നടന്നിട്ടില്ല.

ചൈന  അഫ്ഗാനിസ്ഥാനുമായി 76 കിമീ അതിര്‍ത്തി പങ്കിടുന്നുണ്ട്  .അഫ്ഗാനിലെ  താലിബാന്‍ ഭരണകൂടത്തെ ചൈന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല എങ്കിലും ചൈന ഇപ്പോഴും അഫ്ഗാനുമായി നയതന്ത്ര ബന്ധം തുടരുന്നുണ്ട് . അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ ചൈനയിലെ ന്യൂനപക്ഷമായ ഉയിഗുര്‍ വിഘടനവാദികളുടെ കേന്ദ്രങ്ങളായി മാറുമോ എന്ന് ചൈനയുടെ പ്രധാന ആശങ്കകളിലൊന്നാണ്  അതിന് അനുവദിക്കില്ലെന്ന് താലിബാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതിന് പകരമായി സാമ്പത്തിക പിന്തുണയും അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണ്തതിനുള്ള നിക്ഷേപങ്ങളുമാണ് ചൈന വാഗ്ദാനം ചെയ്യുന്നത്. അതിനുള്ള മറുപടി ആകാം ഈ ആക്രമണം എന്നും പറയപ്പെടുന്നു 

ആയുധധാരികളായ മൂന്നുപേരെ വധിച്ചതായി താലിബാൻ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെയും വെടിവയ്പ്പിന്റെയും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ആക്രമണം ആയിരുന്നു ഇതെന്ന് കാബൂൾ പൊലീസിനുവേണ്ടി നിയമിതനായ താലിബാൻ വക്താവ് ഖാലിദ് സദ്രാൻ അറിയിച്ചു. ആക്രമണം അവസാനിച്ചുവെന്നും ഇപ്പോൾ പരിശോധനകൾ നടക്കുകയാണെന്നുമാണ് സദ്രാൻ പറയുന്നത്.  ആക്രമണവിവരം പുറത്തുവന്നതിനു പിന്നാലെ സ്ഥലത്തെത്തിയ താലിബാൻ സേന പ്രദേശത്തേക്കുള്ള റോഡുകൾ തടഞ്ഞു എന്നും  ആക്രമണം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന വിവരങ്ങളും പ്രദേശവാസികളെ ഉദ്ധരിച്ച് വരുന്നുണ്ട്.

അതേസമയം,  ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്റെ ശത്രുക്കളായ ഇസ്‌ലാമിക് സ്റ്റേറ്റ് ഇൻ ഖൊറാസൻ പ്രൊവിൻസ് എന്ന സംഘടന നിരന്തരമായി അഫ്ഗാനിൽ ആക്രമണം നടത്തുന്നുണ്ട്. താലിബാൻ കഴിഞ്ഞ വർഷം അധികാരം പിടിച്ചെടുത്തതിനു പിന്നാലെ ശക്തമായ ആക്രമണങ്ങളാണ് ഇവർ നടത്തിവരുന്നത്.







Armed attackers have stormed Hotel shahar-e-Naw in a posh locality of Kabul, Afghanistan

 



LEAVE A REPLY

Security code:

COMMENTS

Be the first to comment