visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Other Sports

Home / Sports/ Other Sports
Mahjabin Hakimi, a member of the Afghan women's national volleyball team
Mahjabin Hakimi, a member of the Afghan women's national volleyball teamPhoto Credit : Photo From Sahraa Karimi's Twitter Post

അഫ്ഗാന്‍ വനിതാ വോളിബോള്‍ താരത്തെ തലയറുത്ത് കൊന്നു താലിബാന്‍ തീവ്രവാദികൾ ;പുറത്തു പറയരുത് എന്ന് ഭീഷണി , സഹതാരങ്ങള്‍ ഒളിവില്‍

By - Siju Kuriyedam Sreekumar -- Thursday, October 21, 2021 , 06:49 AM


കാബൂള്‍: വീണ്ടും താലിബാൻ ക്രൂരത; അഫ്ഗാൻ വനിതാ താരത്തെ കഴുത്തറുത്തു കൊന്നു , സഹതാരങ്ങള്‍ ഒളിവില്‍. അഫ്ഗാനിസ്താന്‍ വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ ടീം അംഗത്തെ താലിബാന്‍ തലയറുത്ത് കൊന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്‍ഡന്റിന് നല്‍കിയ അഭിമുഖത്തില്‍ വോളിബോള്‍ ടീമിന്റെ പരിശീലകയായ സുരയ്യ അഫ്‌സാലിയാണ് (യഥാര്‍ഥ പേരല്ല) ഇക്കാര്യം വെളിപ്പെടുത്തിയത്.

മഹ്ജബിന്‍ ഹക്കീമി എന്ന യുവതാരത്തെയാണ് താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. കൊലപാതകം പുറത്തുപറയരുതെന്ന് താരത്തിന്റെ കുടുംബത്തെ താലിബാന്‍ ഭീഷണിപ്പെടുത്തിയതായും പരിശീലകന്‍ പറയുന്നു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മെഹ്ജബിന്റെ അറ്റുപോയ തലയുടേയും രക്തക്കയുള്ള കഴുത്തിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകന്റെ വെളിപ്പെടുത്തല്‍. 

അഷറഫ് ഗാനി സര്‍ക്കാരിന്റെ കാലത്ത് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിലെ മികച്ച താരമായിരുന്നു മഹ്ജബിന്‍. ഈ ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്താന്‍ ഭരണം പിടിച്ചെടുക്കുന്നതിന് മുമ്പ് രണ്ട്‌ താരങ്ങള്‍ക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുള്ളൂവെന്നും ബാക്കിയുള്ളവരെല്ലാം ഒളിവിലാണെന്നും പരിശീലകന്‍ പറയുന്നു. താരങ്ങള്‍ ആഭ്യന്തര, വിദേശ ടൂര്‍ണമെന്റുകളില്‍ മത്സരിച്ചതും ചാനല്‍ പരിപാടികളില്‍ പങ്കെടുത്തതുമാണ് താലിബാനെ ചൊടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1978-ലാണ് അഫ്ഗാനിസ്താന്‍ ദേശീയ വനിതാ വോളിബോള്‍ ടീം നിലവില്‍ വന്നത്. 

ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിക്കുന്നതിനു മുൻപ് അഫ്ഗാൻ വോളിബോൾ ടീമിലെ രണ്ടു താരങ്ങൾക്കു മാത്രമാണ് രാജ്യത്തുനിന്നു രക്ഷപ്പെടാൻ സാധിച്ചതെന്നാണ് ഈ പരിശീലകൻ സൂചിപ്പിക്കുന്നത്. അഫ്ഗാനിൽ കുടുങ്ങിപ്പോയവരുടെ കൂട്ടത്തിലായിരുന്നു മഹ്ജാബീൻ ഹക്കിമി. 

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റതുമുതൽ വനിതകളെ കായികരംഗത്തു തടയുന്ന നയമാണ് താലിബാന്റേത്. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ വനിതകൾ മത്സരിക്കുന്നത് താലിബാൻ വിലക്കിയിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് വിദേശത്തും സ്വദേശത്തുമായി ടൂർണമെന്റുകളിൽ കളിക്കുകയും ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത വോളിബോൾ താരങ്ങൾക്കായും താലിബാൻ രാജ്യവ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു.
  അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ നൂറോളം വനിതാ ഫുട്ബോൾ താരങ്ങളെ ഫിഫയും ഖത്തർ സർക്കാരും രക്ഷപ്പെടുത്തിയ വാർത്ത പുറത്തുവന്ന് ഒരാഴ്ച തികയുന്നതിനിടെയാണ് വനിതാ വോളിബോൾ താരം കൊല്ലപ്പെട്ട വാർത്തയും പുറത്തുവരുന്നത്. അഫ്ഗാൻ വനിതാ ടീമിലെ താരങ്ങളെ അവരുടെ കുടുംബങ്ങൾക്കൊപ്പമാണ് ഫിഫയും ഖത്തർ സർക്കാരും ചേർന്ന് രക്ഷപ്പെടുത്തിയത്.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment