visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Terrorist Attack

Home / News/ Terrorist Attack
Multiple blasts rock boys school in Afghanistan
Multiple blasts rock boys school in AfghanistanPhoto Credit : Wall street journal And Wion

അഫ്ഗാനിസ്ഥാനിൽ സ്കൂളില്‍ സ്ഫോടനത്തിൽ കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു

By - Siju Kuriyedam Sreekumar -- Tuesday, April 19, 2022 , 03:30 PM

Input from wall street journal And Wion

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ  പടിഞ്ഞാറന്‍  ഭാഗത്തുള്ള കാബൂളിലെ ഒരു സ്കൂളിലുണ്ടായ സ്ഫോടന പരമ്പരയിൽ   നിരവധിപേർ കൊല്ലപ്പെട്ടതായി സൂചന.മൂന്ന് സ്ഫോടനങ്ങളുണ്ടായതയാണ് റിപ്പോർട്ട്  .  കുട്ടികളടക്കം ആറു പേർ  മരിച്ചതായാണ് ഒടുവിൽ കിട്ടുന്ന റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു.  

നിരവധി ആളുകള്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷിയ ഹസാര സമുദായത്തില്‍ പെട്ടവരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഐഎസ്എസ്  ഉള്‍പ്പടെയുള്ള സുന്നി തീവ്രവാദി സംഘടനകള്‍ പതിവായി ലക്ഷ്യമിടുന്ന ന്യൂനപക്ഷ സമൂഹമാണ് ഇവര്‍.  


സ്ഫോടനത്തിന്റെ  ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്‍റാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണസംഖ്യ എത്രയെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകുന്നില്ല. ''അബ്ദുൾ റഹിം ഷാഹിദ് സ്കൂളിന് മുന്നിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്ഫോടനത്തിൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട ഒരു അധ്യാപകൻ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ ലേഖകൻ എഹ്സാനുള്ള അമീറി റിപ്പോർട്ട് ചെയ്യുന്നു.  

കുട്ടികൾ രാവിലത്തെ ക്ലാസുകൾ കഴിഞ്ഞ് പുറത്തുവന്ന സമയത്താണ് ആക്രമണമുണ്ടായത്. രണ്ടാം സ്ഫോടനം പടിഞ്ഞാറൻ കാബൂളിൽത്തന്നെയുള്ള മുംതാസ് ട്രെയിനിംഗ് സെന്‍ററിന് സമീപത്താണുണ്ടായത് എന്നാണ് വിവരം. ഇവിടെ ഒരു ഹാൻഡ് ഗ്രനേഡ് എറിയുകയായിരുന്നു അക്രമി എന്നാണ് റിപ്പോർട്ടുകൾ. ഈ ആക്രമണത്തിൽ അഞ്ച് പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

Multiple blasts rock boys school in Afghanistan capital, at least 6 people killed and dozens injured
Multiple blasts rock boys school in Afghanistan
Multiple blasts rock boys school in AfghanistanPhoto Credit : Wall street journal And Wion

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment