visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Asia

Home / News/ Asia
Kerala State Cars
Kerala State CarsPhoto Credit : Kerala Gov Website

സാമ്പത്തിക പ്രതിസന്ധി രൂക്ഷം എന്നാലും ധൂർത്തിനു ഒരു കുറവും ഇല്ലാ കേരളത്തിൽ; കോടികൾ ചിലവിട്ടു മുഖ്യമന്ത്രിയ്ക്ക് പിന്നാലെ മന്ത്രിമാർക്കും കാറുകൾ വാങ്ങുന്നതിലെ അഴിമതി നോക്കാം.

By - Siju Kuriyedam Sreekumar -- Tuesday, August 09, 2022 , 03:59 PM
തിരുവനന്തപുരം: ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണം എന്ന ചൊല്ല് നടപ്പാക്കുകയാണ് പിണറായി സർക്കാർ . KSRTC ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പൈസ ഇല്ലാ ,ഡീസൽ അടിക്കാൻ പൈസ ഇല്ലാത്തതിനാൽ KSRTC വണ്ടികൾ പലതും പെരുവഴിയിൽ . കേരളത്തിലെ സർവകലാശാലകൾക്ക് കേരള സർക്കാർ കൊടുക്കുന്ന ഗ്രാൻഡ് കൊടുക്കാൻ പൈസ ഇല്ലാത്തതിനാൽ ശമ്പളം മുടങ്ങാൻ സാധ്യത , സഹകരണ ബാങ്കുകൾ കട്ട് മുടിച്ചു നിക്ഷേപകർ ആത്മഹത്യാ വക്കിൽ . പിൻവാതിൽ നിയമനം നടത്തി ഉദ്യോഗാർത്ഥികളെ മണ്ടന്മാരാക്കി . കേരളത്തിൽ തൊഴിൽ ഇല്ലായ്മ രൂക്ഷം . സംരംഭകരെ കൊടികുത്തി ഓടിച്ചു ഓടിച്ചു ഇപ്പോൾ ആരും വരാതായി , ഉള്ളവരാണെങ്കിൽ  കൂടും കുടുക്കയും എടുത്തു  മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നു .  മുഖ്യന്റെ മകളും ടൂറിസം പൊതുമരാമത്തു മന്ത്രിയുടെ സഹധർമിണിയുമായ വീണ വിജയൻ വരെ കേരളത്തിൽ വ്യവസായം തുടങ്ങാതെ കർണാടകയിൽ ആണ് തുടങ്ങിയത്  . എന്തിനു ഇടതു എം എൽ എ അൻവർ വരെ കേരളത്തിൽ വ്യവസായം തുടങ്ങാൻ പറ്റില്ല എന്ന് പറഞ്ഞു മറ്റു സ്ഥലങ്ങളിൽ തുടങ്ങുന്നു . ഇതെല്ലാം കൊടുമ്പിരികൊള്ളുമ്പോളും അഞ്ചു പൈസ ഖജനാവിലേക്ക് കിട്ടാനില്ലാത്ത അവസ്ഥയിലും ചിലവാക്കുന്നതിൽ ഒരു കുറവും ഇല്ലാ പിണറായി സർക്കാരിന് . ഒരിക്കലും നടക്കില്ല എന്ന് ഉറപ്പുള്ള കെ റയലിന് വരെ കോടിക്കണക്കിനു പൈസ വെറുതെ 
കായം  കലക്കി . കൂടാതെ ഇപ്പോൾ മുഖ്യനെ കൂടാതെ മന്ത്രിമാർക്കും കോടികൾ മുടക്കി കാറുകൾ വാങ്ങാൻ പോകുന്നു .സ്വന്തം കാലിന്റെ  അടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും    ന്യായികരിക്കാൻ കുറെ വിഡ്ഢികൾ ഉണ്ട് എന്നതാണ് സർക്കാരിന്റെ ഏക ആശ്വാസം . അവരെ വച്ചും പ്രീണന രാഷ്ട്രീയം കളിച്ചും എത്രകാലം ജനങ്ങളെ വിഡ്ഢിയാക്കി ഭരണം നടത്താൻ പറ്റും . 

ശ്രീലങ്കയിൽ ഉള്ള സ്ഥിതി ആണ് ഇപ്പോൾ കേരളത്തില് എങ്കിലും അതിനെ പുകമറ കൊണ്ട് മൂടി കെട്ടി എന്തിനും കേന്ദ്രത്തെ കുറ്റം പറഞ്ഞു ന്യൂനപക്ഷത്തെ കയ്യിലെടുത്തു ഭരിക്കുന്ന രീതി എത്രനാൾ നടക്കും . ജനങ്ങൾ  എല്ലാം അറിയുന്ന കാലം വിദൂരമല്ല. അന്ന് അവർ പുറംകാലുകൊണ്ടു  തട്ടും പോളണ്ടിലും ചെക്കസ്ലോവാക്യയിലും , എന്തിനു അതികം ദൂരെ   ബംഗാളിലും ത്രിപുരയിലും ഉണ്ടായപോലെ .  

 കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മുഖ്യമന്ത്രിയ്ക്ക് പിന്നാലെ മന്ത്രിമാർക്കും കാറുകൾ വാങ്ങാൻ സർക്കാർ എടുത്ത തീരുമാനം എന്തുകൊണ്ടും ശരി ആയില്ല . രണ്ടരക്കോടി രൂപ ചെലവിൽ 10 ഇന്നോവ ക്രിസ്റ്റ കാറുകളാണ് പുതിയതായി വാങ്ങുന്നത്. ഇതിൽ എട്ടെണ്ണം മന്ത്രിമാർക്കും രണ്ടെണ്ണം വി.ഐ.പി.കൾക്കുമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം കടുത്ത വിമർശനത്തിനാണ് വഴിവെച്ചിരിക്കുന്നത്.

മുഖ്യമന്ത്രി നാട്ടിൽ രണ്ടു പ്രാവശ്യം കരുമാറ്റുകയും   ഡൽഹിയിലേക്ക് മുഖ്യമന്ത്രിക്കും ഗവർണ്ണർക്കും വിലകൂടിയ വാഹനങ്ങൾ  വാങ്ങിക്കുകയും ചെയ്തത് കൂടാതെ  മന്ത്രിമാരേ നിരാശരാകാത്തിരിക്കാൻ ആണ് ഈ പുതിയ കാർ വാങ്ങൽ .  അങ്ങനെ കാർ വാങ്ങൽ മഹാമഹം തുടരുകയാണ്.

പത്ത് ബസ് വാങ്ങുമ്പോൾ ഒരു ബസ് കമ്മീഷനായി കിട്ടുമെന്നത് പഴയൊരു കഥയാണ്. കെ എസ് ആർ ടി സിയെ നശിപ്പിച്ചത് ഇങ്ങനെ ഫ്രീ ബസ്ന് വേണ്ടിയുള്ള മോഹമാണെന്നും വിലയിരുത്തൽ എത്തിയിരുന്നു. ഇതിന് സമാനമാണോ ഇപ്പോഴത്തെ കാർ വാങ്ങൽ എന്ന ചർച്ച സജീവമാണ്. എന്നാൽ അങ്ങനെ അല്ലെന്നാണ് സർക്കാർ പറയുന്നത്. ലാഭത്തിലോടിയ കെ എസ് ആർ ടി സിയെ ബസ് വാങ്ങി ചതിച്ചതിന്റെ ദുരന്തമാണ് ഇപ്പോൾ ആ സ്ഥാപനം അനുഭവിക്കുന്നത്. സമാന സാഹചര്യം ഖജനാവിനും കാറുവാങ്ങൾ തുടർന്നാൽ ഉണ്ടാകും.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പുതുതായി വാഹനങ്ങൾ വാങ്ങുന്നതിന് സർക്കാർ വിലക്ക് എർപ്പെടുത്തിയിരുന്നു. എന്നാൽ, നിലവിലുള്ള കാറുകൾ പഴകിയതാണെന്നും പലപ്പോഴും വഴിയിൽക്കുടുങ്ങേണ്ടിവരുന്നെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പടെയുള്ള മന്ത്രിമാർ ടൂറിസം വകുപ്പിനെ അറിയിച്ചു. ഇവ മാറ്റി പുതിയവ നൽകാൻ ടൂറിസം വകുപ്പ് ധനവകുപ്പിനുമുന്നിൽ നിർദ്ദേശം വെച്ചു. ധനവകുപ്പിന്റെ അനുമതിയോടെ ടൂറിസം വകുപ്പാണ് ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ വാങ്ങുന്നത്. ധനമന്ത്രിയുടെ കൂടെ ആവശ്യമായതു കൊണ്ട് ഒന്നിനും തടസ്സം വന്നില്ല. ഇത് കേൾക്കുമ്പോൾ ഓർമ വരുന്ന കാര്യം നെഹ്‌റുവിന് ഭാരതരത്ന കൊടുക്കാൻ നെഹ്‌റു നെഹ്‌റുവിന് തന്നെ നിർദേശിച്ച സംഭവം ആണ് ഓര്മ വരുന്നത് . 

ധനമന്ത്രിയുടെ  ആവശ്യം ടൂറിസം മന്ത്രിക്കു ധനമന്ത്രി അയച്ചത് ധനമന്ത്രിയുടെ അംഗീകാരത്തിനായി ടുറിസം മന്ത്രി അയച്ചത് ധനമന്ത്രി അംഗീകരിച്ചു . വായിച്ചിട്ടു കിളി പോയി എങ്കിൽ ക്ഷമിക്കുക ഇതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത് എല്ലാം ഒരു കറക്കു കമ്പിനി. ഇതിനെല്ലാം ന്യായികരിക്കുന്ന തലയിൽ ആള്താമസം ഇല്ലാത്ത കുറെ സൈബർ തൊഴിലാളികളും .  

ചീഫ് വിപ് എൻ.ജയരാജ്, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, റോഷി അഗസ്റ്റിൻ, പി.പ്രസാദ്, കെ.രാജൻ, ജി.ആർ.അനിൽ, വി.അബ്ദുറഹ്‌മാൻ എന്നിവർക്കായാണിത്. സംസ്ഥാനത്തു വരുന്ന വിഐപികൾക്കായാണ് 2 കാറുകൾ. ധനവകുപ്പിനു ടൂറിസം വകുപ്പ് ശുപാർശ കൈമാറി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഔദ്യോഗിക വാഹനങ്ങൾ വാങ്ങി നൽകുന്നതു ടൂറിസം വകുപ്പാണ്.

ഇപ്പോഴത്തെ കാറുകൾ ഏറെദൂരം ഓടിക്കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണു പുതിയവ വാങ്ങുന്നത്. മുൻപു മന്ത്രിമാർക്കു കാർ അനുവദിച്ചപ്പോൾ ഇന്നോവ ക്രിസ്റ്റ തികയാതിരുന്നതിനാൽ അബ്ദുറഹ്‌മാൻ സ്വന്തം കാറാണ് ഉപയോഗിക്കുന്നത്. വിവിധ വകുപ്പുകൾ അനാവശ്യമായി കാറുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ കണ്ടെത്തി പുതിയ കാറുകൾക്കു പകരം ഉപയോഗിക്കാൻ 3 വർഷം മുൻപു സർക്കാർ തീരുമാനിച്ചിരുന്നു. ഈ കണക്കെടുപ്പ് പൂർത്തിയാക്കാതെയാണു പുതിയ കാറുകൾ വാങ്ങുന്നത്.

മന്ത്രിമാർക്കും ഉദ്യോഗസ്ഥരും എല്ലാം ഇപ്പോൾ ഇന്നോവയാണ് വാങ്ങുന്നത്. അതിൽ വില കുറഞ്ഞ കാറുകളോട് താൽപ്പര്യമില്ല. 7 സീറ്റുള്ള സർക്കാർ വാഹനം അഞ്ചു സീറ്റും കാലിയാക്കി ഓടുന്നതു തിരുവനന്തപുരത്തെ പതിവുകാഴ്ചയാണ്. ഒരാൾക്കു സഞ്ചരിക്കാൻ എന്തിനാണ് 7 സീറ്റുള്ള കാർ എന്ന ചോദ്യം മുന്നിലെത്തുന്ന ഫയലിൽ ധനവകുപ്പ് എഴുതാറില്ല. അഡ്വക്കറ്റ് ജനറലിനു 16 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങണമെന്ന ശുപാർശ ജൂണിൽ എത്തിയപ്പോൾ ധനവകുപ്പ് ഫയലിൽ എഴുതി. ”5 വർഷം പോലും പൂർത്തിയാക്കാത്ത, 86,000 കിലോമീറ്റർ മാത്രം ഓടിയ കാർ മാറ്റി പുതിയതു വാങ്ങണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയുന്നതല്ല.” ഫയൽ നിയമമന്ത്രിവഴി മുഖ്യമന്ത്രിക്കു മുന്നിലേക്കും മന്ത്രിസഭയിലേക്കുമെത്തി. അത് അംഗീകരിച്ചു.

ഉന്നതരുടെ വീട്ടുകാര്യത്തിനോടാൻ വകുപ്പുകൾക്കു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ നീണ്ടനിരയാണ് തലസ്ഥാനത്ത്. പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, പ്രധാന വകുപ്പു മേധാവികൾ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവർക്കാണു താമസസ്ഥലത്തുനിന്ന് ഓഫിസിലെത്താൻ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതിയുള്ളത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ടൂറിസം വകുപ്പ് വാങ്ങിയതു 37 കാറുകളാണ്. ചെലവ് 7.13 കോടി രൂപ. പഴക്കംമൂലം അന്നു കാറുകൾ മാറ്റിനൽകിയതു രണ്ടു മന്ത്രിമാർക്കു മാത്രമാണ് എ.കെ.ബാലനും ഇ.പി.ജയരാജനും. എന്നാൽ, രണ്ടാം പിണറായി സർക്കാർ ഒരു വർഷം തികയ്ക്കുമ്പോഴേക്കും 6 പുതിയ കാറുകൾക്കു തുക അനുവദിച്ചു. മൂന്നെണ്ണം കറുത്ത ഇന്നോവയാണ്; അതിൽ രണ്ടെണ്ണം ഡൽഹിയിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും വേണ്ടി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുപുറമേ 10 കാറുകൾ അദ്ദേഹത്തിന്റെ ഓഫിസിനായി ഓടുന്നു. ടൂറിസം മന്ത്രിയുടെ വീട്ടിലേക്കുകൂടി ഒരു കാർ ടൂറിസം വകുപ്പ് നൽകിയിട്ടുണ്ട്. 

എന്നെങ്കിലും  ഒരു പൊട്ടു പൊട്ടും ഈ നുണ ബോംബ് അന്ന് ഹിരോഷിമയിൽ പൊട്ടിയപോലെ ആകില്ല ഇത് കേരളത്തെ മൊത്തം വിഴുങ്ങും , അവസാന ശ്വാസത്തിലും ന്യായികരണത്തിനു ഒരു കുറവും ഉണ്ടാവില്ല അതാണ് അണികൾ എന്ന ചിന്താ ശക്തി നശിച്ച  കൂലി തൊഴിലാളികളുടെ പ്രത്യേകത . അപ്പോൾ ഈ അണികൾ മുങ്ങിത്താഴുന്നതും നോക്കി ആകാശത്തിലൂടെ നാടുകടക്കുന്നുണ്ടാവും അവർക്കു  ഈ അവസ്ഥ സമ്മാനിച്ചവർ . അവർ മുകളിലിരുന്ന് അണികളെ നോക്കി മനസ്സിൽ  പാടും നിങ്ങൾ മരിക്കുന്നില്ല  ഞങ്ങൾ പണിയെടുക്കാതെ നിങ്ങളിലൂടെ നിങ്ങളെ തന്നെ പറ്റിച്ചു  ജീവിക്കുന്നു  , നിങ്ങളുടെ വിവരമില്ലായ്മയിലൂടെ. വിഡ്ഢികൾ ആകാൻ അണികൾ  ഉള്ളിടത്തോളം ഞങ്ങളും ഉണ്ടാകും നിങ്ങളെ പറ്റിച്ചു ജീവിക്കാൻ . സ്വാതന്ത്ര്യം സോഷ്യലിസം ജനാതിപത്യം സിന്ദാബാദ്  , ഞങ്ങൾക്ക് വേണ്ടി രക്ത സാക്ഷികൾ ആയവർ നിങ്ങൾ, നിങ്ങൾ മരിക്കുന്നില്ല .... സിന്ദാബാദ് സിന്ദാബാദ്  ഇങ്കുലാബ്  സിന്ദാബാദ് .     

Even though the economic crisis is severe, there is no shortage of extravagance in Kerala

 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment