visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Draupadi Murmu , Sabha Adhir Ranjan Chowdhary
Draupadi Murmu , Sabha Adhir Ranjan ChowdharyPhoto Credit : Siju Kuriyedam Sreekumar

രാഷ്‌ട്രപതിയെ രാഷ്‌ട്രപത്‌നിയെന്ന് വിളിച്ച് കോൺഗ്രസ് അധിക്ഷേപിച്ചതായി ആരോപണം; രാഷ്ട്രപതിയോ അതോ രാഷ്ട്രപത്നിയോ ? സത്യാവസ്ഥ നോക്കാം

By - Siju Kuriyedam Sreekumar -- Thursday, July 28, 2022 , 04:19 PM
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കോൺഗ്രസ് അപമാനിച്ചതായി ആരോപണം. രാഷ്‌ട്രപതിയെ ‘രാഷ്‌ട്രപത്‌നി’യെന്ന് വിളിച്ചാണ് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അപമാനിച്ചത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ലോക്‌സഭയില്‍ ശക്തമായ പ്രതിഷേധമാണ് ബിജെപി നടത്തുന്നത്.

ലോക്‌സഭയില്‍ സംസാരിക്കുന്നതിനിടെയാണ് രാഷ്‌ട്രപതിയെ രാഷ്‌ട്രപത്‌നിയെന്ന് അധീര്‍ രഞ്ജന്‍ ചൗധരി വിളിച്ചത്. ഈ വിഷയം രാജ്യസഭയിലും ലോക്‌സഭയിലും ഉയര്‍ത്തി ശക്തമായ പ്രതിഷേധമാണ് ബിജെപി നടത്തുന്നത്. രാജ്യസഭയില്‍ നിര്‍മ്മല സീതാരാമനും, ലോക്‌സഭയില്‍ സ്മൃതി ഇറാനിയുമാണ് വിഷയം ഉയര്‍ത്തി പ്രതിഷേധിക്കുന്നത്. കോൺഗ്രസ് ആദിവാസി വിരുദ്ധരാണെന്ന് സ്മൃതി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അധിക്ഷേപം ചൂണ്ടിക്കാട്ടി ബിജെപിയുടെ വനിതാ എംപിമാര്‍ ഇന്ന് രാവിലെ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വിഷയമുന്നയിച്ച് സ്മൃതി ഇറാനി പത്ര സമ്മേളനവും നടത്തിയിരുന്നു. അധിക്ഷേപ പരാമര്‍ശത്തില്‍ സോണിയ ഗാന്ധി മാപ്പ് പറയണം എന്നാവശ്യപ്പെട്ട് രണ്ട് സഭകളിലും ബിജെപി ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. എന്നാല്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നും, മാപ്പ് പറയാനില്ലെന്നുമാണ് അധീര്‍ രഞ്ജര്‍ ചൗധരിയുടെ നിലപാട്.

നേരത്തെ ദ്രൗപദി മുര്‍മുവിനെ പാവ എന്നു വിളിച്ചും കോണ്‍ഗ്രസ് അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും രാഷ്‌ട്രപതിയെ അപമാനിക്കാനുള്ള കോണ്‍ഗ്രസ് നീക്കം. ലോക്‌സഭ 12 മണി വരെ നിര്‍ത്തി . കോണ്‍ഗ്രസിനെതിരെ ലോക്സഭയിലും രാജ്യസഭയിലും ബി.ജെ.പി എം.പിമാര്‍ നോട്ടിസ് നല്‍കും. ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് അധിര്‍ രഞ്ജന്‍ ചൗധരി വിവാദ പരാമര്‍ശം നടത്തിയത്.

രാഷ്ട്രപതിയോ അതോ രാഷ്ട്രപത്നിയോ ? ദ്രൗപദി മുര്‍മു അറിയപ്പെടുന്നത് ഇങ്ങനെ..

പ്രതിഭാ പാട്ടീൽ രാഷ്ട്രപതി സ്ഥാനാർഥിയായ സമയം. അത്തവണ രാഷ്‌ട്രപതിയെ ചിലപ്പോൾ ‘രാഷ്‌ട്രപത്നി’യെന്നു വിളിക്കേണ്ടിവരുമെന്നു ശിവസേനാ നേതാവ് ബാൽ താക്കറെ പറഞ്ഞിരുന്നു. തിരഞ്ഞെടുക്കപ്പെട്ടശേഷം പ്രതിഭാ പാട്ടീലിനെ എല്ലാവരും രാഷ്ട്രപതിയെന്നുതന്നെ വിളിച്ചു. ദ്രൗപദി മുർമുവിന്റെ കാര്യത്തിലും അങ്ങനെതന്നെ. ഭരണഘടനയുടെ ഇംഗ്ലിഷ് പതിപ്പിൽ ‘പ്രസിഡന്റ്’, ഹിന്ദി പതിപ്പിൽ ‘രാഷ്ട്രപതി’ – ഇതു പദവിയുടെ പേരാണ്. ലിംഗപരമായ വ്യത്യാസമില്ല. ഗവർണൾ ഉൾപ്പെടെയുള്ള മറ്റു ഭരണഘടനാപദവികളും അങ്ങനെതന്നെ.

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ രാഷ്ട്രപതിയാകുന്നത് സൗഭാഗ്യമാണെന്ന് ദ്രൗപദി മുർമു രാഷ്ട്രപതിയായശേഷമുള്ള ആദ്യ പ്രസംഗത്തിൽ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പ്രയത്നിക്കണമെന്നും അവർ പറഞ്ഞു.
 
 


Demanding an apology from Congress interim president Sonia Gandhi on MP Adhir Chowdhury's 'Rashtrapatni' remark 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment