visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Drugs And Alcohol

Home / News/ Drugs And Alcohol
Aquil Muhammad Hussain
Aquil Muhammad HussainPhoto Credit : Siju Kuriyedam Sreekumar

ലഹരി ഉപയോഗം ആരോഗ്യത്തിനു ഹാനികരം എന്ന് ഉപദേശിക്കേണ്ടവർ തന്നെ അതിന്റെ ഉപഭോക്താക്കൾ , ഡോക്ടർ അക്വിൽ മുഹമ്മദ് ഹുസ്സൈൻന്റെ അറസ്റ്റിൽ വെളിപ്പെട്ട സത്യങ്ങൾ പേടിപ്പിക്കുന്നത് .

By - Siju Kuriyedam Sreekumar -- Wednesday, January 19, 2022 , 05:58 PM

തൃശ്ശൂർ . ലഹരി ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം എന്ന് ഉപദേശിക്കേണ്ടവർ അതിന്റെ ഏജന്റാകുമ്പോൾ  ,തൃശൂർ മെഡിക്കൽ കോളേജ്  ഡോക്ടർ  അക്വിൽ മുഹമ്മദ് ഹുസ്സൈൻ അറസ്റ്റിൽ വെളിപ്പെട്ട സത്യങ്ങൾ പേടിപ്പിക്കുന്നത് .
തൃശ്ശൂർ മെഡിക്കൽ കോളേജിലെ 15 ഓളം ഡോക്ടർമാർ സ്ഥിരമായി മാരക മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തൽ. മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായ യുവഡോക്ടർ  അക്വിൽ മുഹമ്മദ് ഹുസ്സൈൻന്റെതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

മെഡിക്കൽ കോളേജിലെ ഡോക്ടർ ആയ  അക്വിൽ മുഹമ്മദ് ഹുസ്സൈൻന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ   അലാവുദിൻ , സോണി , സഹൽ , ഹർഷദ് , അജ്മൽ , ആൽബിൻ  ഉൾപ്പെടെ 15 ഡോക്ടർമാർ സ്ഥിരമായി മാരക ലഹരി മരുന്നായ MDMA ഉപയോഗിക്കുന്നവരാണ് . 

കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടിവരുന്നതിന്റെ തെളിവാണ് ഇതു കാണിക്കുന്നത് . ഇതിനു മുന്പും ധാരാളം കേസ് രണ്ടു കൊല്ലത്തിനിടയിൽ പലസ്ഥലത്തുനിന്നും  റിപ്പോർട്ട് ചെയ്തിട്ടും പൊലീസിന് ഇതിന്റെ ശരിയായ ഉറവിടം കണ്ടെത്താനായിട്ടില്ല എന്നതാണ് ഭയപ്പെടുത്തുന്നത് . 

എംബിബിസ്  കഴിഞ്ഞു ഹൗസ് സര്‍ജൻസി യുടെ ഭാഗമായ ഇന്റഷിപ് ചെയ്യുകയായിരുന്നു  അക്വിൽ മുഹമ്മദ് ഹുസ്സൈൻ തൃശൂർ മെഡിക്കൽ കോളേജിൽ വർക്ക്  . കഴിഞ്ഞ മൂന്ന് കൊല്ലമായി ഉപയോഗിക്കുന്നുണ്ട് എന്നും കൂടെ വർക്ക് ചെയുന്ന 15 ഓളം ഡോക്ടർമാരും ഇതു ഉപയോകിക്കുന്നവരാണ് എന്നാണ് പറഞ്ഞത് . ആദ്യം കഞ്ചാവിൽ തുടങ്ങി പിന്നെ ഹെറോയിൻ ഓയിൽ യൂസ് ചെയ്തു പിന്നെ MDMA  യും ചിലപ്പോൾ LSD യും ഉപയോഗിക്കും എന്നാണ് . കേരളത്തിൽ ഇതെല്ലാം യദേഷ്ടം കിട്ടാനുണ്ടെന്നാണ് അറിഞ്ഞത് . എന്നിട്ടും പൊലീസിന് ഇതേ പറ്റി അറിയില്ല എന്നത് അത്ഭുതപ്പെടുത്തുന്നു .  

ഇതിനു മുൻപ് പിടിച്ച പലരുടെയും വെളിപ്പെടുത്തലിൽ നിന്ന് മനസിലായത് അഫ്‌ഗാനിൽ നിന്നും മറ്റും ശ്രീലങ്ക വഴിയാണ് മയക്കുമരുന്ന് എത്തിയിയരുന്നത് . ഇവിടെ നാവികസേനയും കോസ്ററ് ഗാർഡും  തിരച്ചിൽ ശക്തമാക്കിയപ്പോൾ പഞ്ചാബ് രാജസ്ഥാൻ വഴി ഇന്ത്യയിൽ കടത്തി കേരളത്തിൽ നിന്ന് പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും ട്രിപ്പ് എന്ന വ്യാജേന ആളുകളെ ട്രെയിനിൽ വിട്ടു അവരുടെ ബാഗിൽ കൊണ്ട് വരും . ട്രെയിനിൽ ആകുമ്പോൾ അത്ര ചെക്കിങ് ഉണ്ടാകില്ല . ഇതിനായി ധാരാളം  ഏജന്റുമാര്  ഉണ്ട് എന്നാണ് അറിയുന്നത് . 
അഫ്ഗാനിൽ നിന്ന് വരുന്ന മയക്കുമരുന്ന് പാക്കിസ്ഥാൻ വഴി അതിർത്തിയിൽ എത്തിക്കും . അവിടെ നിന്ന് ഡ്രോൺ വഴിയോ അല്ലെങ്കിൽ അതിർത്തിയിൽ കമ്പി വേലികൾ ദുർബലമായ സ്ഥലത്തു കൂടെയോ അല്ലെങ്കിൽ തുരങ്കങ്ങൾ ഉണ്ടാക്കി അതിലൂടെ മൃഗങ്ങളെയോ അല്ലെങ്കിൽ ആളുകളെയോ കടത്തിവിട്ടാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത് .പിന്നെ രാജസ്ഥാനിലേയും പഞ്ചാബിലെയും അതിർത്തി ഗ്രാമങ്ങളിലെ ആട്ടിടയൻ മാരോ അല്ലെങ്കിൽ അത്തരം ജോലിയിൽ ഏർപ്പെടുന്ന വരെ പൈസ കൊടുത്തു പ്രലോഭിപ്പിച്ചു   ആടുകളുടെ അല്ലെങ്കിൽ അത്തരം മൃഗങ്ങളുടെ ഉള്ളിൽ പൊതികളായോ കടത്തി അല്ലെങ്കിൽ മൃഗങ്ങളുടെ അടിവയറ്റിൽ കാണാത്ത തരത്തിൽ കെട്ടി വച്ച് BSF ന്റെ കണ്ണ് വെട്ടിച്ചു ഇന്ത്യയുടെ അതിർത്തി യിൽ നിന്ന്     സുരക്ഷിതമായ സ്ഥലത്തു എത്തിക്കുന്നത്  എന്ന് മുൻപ് പലസ്ഥലങ്ങളിൽ പിടിച്ച പ്രതികൾ വെളിപ്പെടുത്തിയതിൽ നിന്ന് മനസിലായത്  . ഏതാണ് കേരളത്തിൽ നിന്ന് ട്രിപ്പ് പോകുന്നവരുടെ കൈയിൽ കൊടുത്തു വിടുന്നതും . അതാകുമ്പോൾ എല്ലാം സുരക്ഷിതം .ഒറ്റുകാർ ഉണടായത്‌ മാത്രമാണ് ചിലപ്പോൾ പിടിക്കപ്പെടുന്നത് . 
 
     മെഡിക്കല്‍ കോളജ് പരിസരത്തുള്ള ഹോസ്റ്റലുകളില്‍ ലഹരി ഉപയോഗം വന്‍തോതില്‍ നടക്കുന്നുണ്ട് എന്നും പോലീസ് അന്വേഷിക്കണം ,  ഇല്ലെങ്കില്‍, മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി നശിക്കും എന്ന സന്ദേശം  സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യയ്ക്കു കിട്ടി . ഇതിനെ തുടർന്നാണ്  സിറ്റി ഷാഡോ പൊലീസിനോട് ഇതേപ്പറ്റി അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്  . മെഡിക്കല്‍ കോളജിലും പരിസരത്തും ഷാഡോ പൊലീസ് ഒട്ടേറെ ദിവസം പരിശോധിച്ചു. ആരാണ്, ലഹരി എത്തിക്കുന്നതെന്ന് അറിയാനായിരുന്നു ശ്രമം. ഒപ്പം, ആരെല്ലാം ഉപയോഗിക്കുന്നു എന്നതും. ഹോസ്റ്റലുകളില്‍ പൊലീസുകാര്‍ ‘ചാരന്‍മാരെയും’ നിയോഗിച്ചു.

 
പിടിച്ചത് എങ്ങനെ 

പുലര്‍ച്ചെ രണ്ടു മണിക്കു ശേഷമായിരുന്നു ഷാഡോ പൊലീസിന്  വീണ്ടും  നിര്‍ണായക മെസ്സേജ്  കിട്ടുന്നത്. ഹോസ്റ്റലില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ട് എന്നും  വേഗം വന്നാല്‍ ആളെ പിടിക്കാം എന്നും . പൊലീസ് സംഘം മൂന്നു മണിയാകുമ്പോഴേക്കും  ഹോസ്റ്റലിലേക്ക് എത്തി പെട്ടന്ന് തന്നെ സെർച്ച് ആരംഭിച്ചു . മുറിയിലുണ്ടായിരുന്നത് കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി സ്വദേശിയായ അക്വില്‍ മുഹമ്മദ് ഹുസൈന്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് . എംബിബിസ്  കഴിഞ്ഞു ഹൗസ് സര്‍ജൻസി യുടെ ഭാഗമായ ഇന്റഷിപ് ചെയ്യുകയായിരുന്നു 15 ദിവസം കൂടിയാണു ഹൗസ് സര്‍ജന്‍ ഡ്യൂട്ടി. 
അക്വിലിനെ പിടികൂടിയ ഉടനെ പൊലീസ് ചോദ്യം ചെയ്തു. സഹപാഠികളായ ആരെല്ലാം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ട്? ചുരുങ്ങിയത് 15 പേരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെന്നു മറുപടി. അഞ്ചു പേരുകളും പറഞ്ഞു. എത്ര കാലമായി ലഹരി ഉപയോഗിക്കുന്നു? മൂന്നു വര്‍ഷമായെന്നു മറുപടി. ലഹരിയുടെ പ്രത്യാഘാതങ്ങള്‍ നന്നായി അറിയുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍തന്നെ ഇങ്ങനെ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ കേട്ട് പൊലീസും ഞെട്ടി.

ഡ്യൂട്ടിക്കിടയിലും ഉപയോഗം 

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ  ഇടക്കൊക്കെ ഹോസ്റ്റലില്‍ വന്ന് ലഹരിമരുന്ന് ഉപയോഗിച്ചിട്ടുള്ളതായും പ്രതി വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.  ഉറക്കമൊഴിച്ച് ജോലി ചെയ്യുമ്പോള്‍ ‘ഉഷാര്‍’ കിട്ടാനാണ് ആദ്യം ലഹരി ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട്, ഇതിന് അടിമപ്പെടുകയായിരുന്നു. ലഹരി ഉപയോഗത്തില്‍നിന്നു പിന്മാറാന്‍ പലകുറി ശ്രമിച്ചിട്ടും നടന്നില്ല. ലഹരി കിട്ടിയില്ലെങ്കില്‍ ശാരീരിക അസ്വസ്ഥതകള്‍ ഏറെയാണെന്നാണു പൊലീസിന്റെ ചോദ്യംചെയ്യലിനിടെ പ്രതി പറഞ്ഞത്. 

പ്രതിയുടെ കുടുംബ പശ്ചാത്തലം 

 അക്വിൽ മുഹമ്മദ് ഹുസ്സൈൻന്റെ മാതാപിതാക്കള്‍ വിദേശത്താണ് കുറേകാലമായി . അതിനാൽ  ഹോസ്റ്റലില്‍ ആണ് താമസിച്ചിരുന്നത് . സ്വകാര്യ ഹോസ്റ്റല്‍ ആയതിനാല്‍ വാര്‍ഡന്മാരും ഇല്ലായിരുന്നു ഇവിടെ ‘സ്വാതന്ത്ര്യം’ ലഭിച്ചിരുന്നു . 

   ഹോസ്റ്റലില്‍ വരുന്ന അപരിചതരെ നിയന്ത്രിക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ തുടരും മെന്നും പോലീസ് പറഞ്ഞു . അക്വിലിന്റെ ഫോണ്‍വിളി പട്ടിക പരിശോധിക്കുന്നുണ്ട്. സ്ഥിരമായി വിളിക്കുന്നവരുടെ പേരുവിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാം .

Thrissur government medical college surgeon held with MDMA case know the route  



LEAVE A REPLY

Security code:

COMMENTS

Be the first to comment