visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Drugs And Alcohol

Home / News/ Drugs And Alcohol
Shihab , Shabna , Ansari ഷിഹാബ് , ശബ്‌ന, അൻസാരി
Shihab , Shabna , Ansari ഷിഹാബ് , ശബ്‌ന, അൻസാരിPhoto Credit : Siju Kuriyedam Sreekumar

മയക്കുമരുന്ന് കേസിൽ എസ്.ഡി.പി.ഐ പ്രവര്‍ത്തകൻ അന്‍സാരിയും ഭാര്യ ശബ്‌നവും അറസ്റ്റില്‍, അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികൾ

By - Siju Kuriyedam Sreekumar -- Thursday, March 24, 2022 , 04:06 PM

കണ്ണൂര്‍: കണ്ണൂരില്‍നിന്ന് ഒന്നരക്കോടിയോളം രൂപ വിപണിവിലവരുന്ന എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് പിടിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മാര്‍ച്ച് 16-ന് അറസ്റ്റിലായ പ്രധാനപ്രതി നിസാം അബ്ദുള്‍ ഗഫൂറിന്റെ മയക്കുമരുന്ന് വിപണന ശൃംഖലയില്‍പ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടില്‍ ശിഹാബ് (35), മരക്കാര്‍കണ്ടി ചെറിയ ചിന്നപ്പന്റവിട സി.സി.അന്‍സാരി (33), ഇയാളുടെ ഭാര്യ ശബ്‌ന (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍നിന്നും മയക്കുമരുന്നും കണ്ടെടുത്തു.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. നിസാം അബ്ദുള്‍ ഗഫൂറിന് പുറമെ, കോയ്യോട് സ്വദേശി അഫ്‌സല്‍, ഭാര്യ ബള്‍ക്കീസ് എന്നിവരാണ് നേരത്തെ പിടിയിലായത്. റിമാന്‍ഡിലായിരുന്ന നിസാമിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മറ്റ് രണ്ടുപേരും ജയിലിലാണ്. ഒരു ഗ്രാം എം.ഡി.എം.എ. 1500 രൂപക്കാണ് ആവശ്യക്കാര്‍ക്ക് വിറ്റിരുന്നതെന്ന് നിസാം പോലീസിനോട് വെളിപ്പെടുത്തി. ഒരു ഗ്രാം എം.ഡി.എം.എ. അയ്യായിരം രൂപക്ക് മുകളിലുള്ള വിലക്കാണ് പലരും വില്‍ക്കുന്നതെന്നും ഇയാള്‍ പറഞ്ഞു.

കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നും മയക്കുമരുന്ന് പിപണനസംഘത്തിലെ മറ്റുചിലരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചെന്നും കണ്ണൂര്‍ അസി. കമ്മിഷണര്‍ പി.പി.സദാനന്ദന്‍ പറഞ്ഞു. ഇവരുമായി ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി പോലീസിന്റെ വലയിലായതായി സൂചനയുണ്ട്. ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനംചെയ്യുന്ന നിസാമും ഇവരും തമ്മില്‍ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും ഇടപാടുകള്‍ക്കായി മൊബൈല്‍ ഫോണ്‍ വഴി കൈമാറിയ ശബ്ദസന്ദേശങ്ങളും കണ്ടെടുത്തു.

നിസാം, ദിവസം ശരാശരി ഒരുലക്ഷം രൂപയുടെ മയക്കുമരുന്ന് ഇടപാട് നടത്തിയതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളും നിസാമുമായി 20,000-30,000 രൂപയുടെ ഇടപാടുകള്‍ നടന്നതായും കണ്ടെത്തി. നിസാമിന്റെ സംഘത്തില്‍ ഇവര്‍ സമീപകാലത്താണ് ചേര്‍ന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.


പോലീസ് സ്റ്റേഷനിലെ ജനാലക്കമ്പിയില്‍ തലയിടിച്ചും പൊട്ടിക്കരഞ്ഞും ബഹളമുണ്ടാക്കിയും മയക്കുമരുന്ന് കേസ് പ്രതിയുടെ പരാക്രമം. അറസ്റ്റിലായ സി.സി.അന്‍സാരിയാണ് പോലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. അറസ്റ്റിലായ ഇയാളുടെ ഭാര്യ ശബ്‌നയും പോലീസ് സ്റ്റേഷനില്‍ പൊട്ടിക്കരഞ്ഞു. ശബ്‌നയും മരക്കാര്‍കണ്ടി സ്വദേശിനിയാണ്. ശരിയായ പേര് ആതിര.

ആതിരയുടെ സഹോദരന്‍ ആദര്‍ശും മുമ്പ് അന്‍സാരിയോടൊപ്പം മയക്കുമരുന്ന് കടത്ത് സംഘത്തിലുണ്ടായിരുന്നു. ഈ ബന്ധംവെച്ച് അന്‍സാരി ഈ വീട്ടില്‍ നിത്യസന്ദര്‍ശകനായി. അങ്ങനെ ആതിരയുമായി പ്രണയത്തിലുമായി. ഇവര്‍ വീട്ടില്‍നിന്ന് ഒളിച്ചോടി വിവാഹിതരായി. ആതിര മതംമാറി ശബ്‌ന എന്ന പേര് സ്വീകരിച്ചു. 11 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. രണ്ട് മക്കളുണ്ട്. അന്‍സാരി പത്താം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ. ശബ്‌ന പ്ലസ് ടു വരെയും. എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണിയാള്‍.


Three more arrested in Kannur MDMA Case

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   https://twitter.com/VisumExpresso  



LEAVE A REPLY

Security code:

COMMENTS

Be the first to comment