visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Drugs And Alcohol

Home / News/ Drugs And Alcohol
Eight people have been arrested for selling drugs in Kochi
Eight people have been arrested for selling drugs in KochiPhoto Credit : Siju Kuriyedam Sreekumar

കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട; ഹോട്ടൽ മുറിയെടുത്ത് എംഡിഎംഎ വിൽപന; യുവതി ഉള്‍പ്പെടെ 8 പേര്‍ അറസ്റ്റില്‍

By - Siju Kuriyedam Sreekumar -- Tuesday, February 15, 2022 , 12:21 PM

കൊച്ചി: ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന രാസ ലഹരിമരുന്നായ മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ കൊച്ചിയിൽ എത്തിച്ച് വിൽപന നടത്തിയ സംഘം അറസ്റ്റിൽ . കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് റെയ്ഡ്. ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പന നടത്തിയ എട്ടു പേര്‍ പിടിയിലായി. 55 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വോഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് എട്ടുപേര്‍ ഹോട്ടലില്‍ നിന്ന് പിടിയിലായത്. 
മാമംഗലത്ത് ഹോട്ടലിൽ മുറിയെടുത്തായിരുന്നു ലഹരി വിൽപന. എക്സൈസ് എൻഫോഴ്സ്മെ‌ന്റിന്റെ റെയ്ഡിൽ ഒരു യുവതി ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായി.  കൊല്ലം, കണ്ണൂർ,  ആലപ്പുഴ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്.  മയക്കുമരുന്ന് വില്‍പനക്കെത്തിയ നാലുപേരും, കൊല്ലത്ത് നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ സ്ത്രീയും ഉള്‍പ്പടെ മറ്റു നാലുപേരുമാണ്‌ പിടിയിലായത്.

ഗൾഫിൽ നിന്നുള്ള പരിചയത്തിന്റെ പുറത്താണ് പ്രതികൾ ഹോട്ടലിൽ മുറിയെടുത്തത്. ഹോട്ടലിൽ വിശദമായി പരിശോധന നടത്തിയതിനു ശേഷമേ പ്രതികളുടെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിടുകയുള്ളു. ബെംഗളൂരുവിലെത്തിയ നൈജീരിയക്കാരിൽ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന് പ്രതികൾ മൊഴി നൽകി. ഇവരുടെ വാഹനങ്ങളും മൊബൈൽ ഫോണും പിടിച്ചെടുത്തു. എക്സ്റ്റസി, മോളി, എക്‌സ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ ഒറ്റത്തവണത്തെ ഉപയോഗം കൊണ്ടുതന്നെ അടിമയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. 

ഇടപ്പള്ളിയിലെ ഒരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്താണ് മയക്കുമരുന്ന് കൈമാറ്റം നടന്നിരുന്നത്. മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് വില്‍പ്പനക്കെത്തിയത്. കൊല്ലത്ത് നിന്ന് വാങ്ങാനും ആളുകളെത്തി. ഇതില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. രണ്ടു സംഘങ്ങളും എത്തിയ മൂന്ന് കാറുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വധശ്രമക്കേസില്‍ ഉള്‍പ്പടെ പ്രതികളായിട്ടുള്ളവര്‍ പിടിയിലായവരില്‍ ഉണ്ടെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായത്. വിദേശത്ത് ജോലി ചെയ്യുന്നവരാണ് മിക്കവരും. അവിടെ വെച്ചുള്ള പരിചയത്തിലാണ് മയക്കുമരുന്ന് പില്‍പനയിലേക്ക് കടന്നത്.

ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് ഇവര്‍ ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്ത് വരുന്നതെന്നാണ് വ്യക്തമായത്. എക്‌സൈസ്-കസ്റ്റംസ് സംഘത്തിന് വില്‍പന സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായാണ് സൂചന. ഇവരും ഇവിടെ റൂം എടുത്തിരുന്നതായാണ് വിവരം. തുടര്‍ന്ന് മയക്കുമരുന്ന് സംഘത്തിന്റെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നു. മലപ്പുറത്ത് നിന്നുള്ള സംഘം ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരിക്കുന്നത്.


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു

Drug raid in Kochi; Party drug  haul in Kochi: 55g of MDMA seized



LEAVE A REPLY

Security code:

COMMENTS

Be the first to comment