visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Fact Check

Home / News/ Fact Check
Indian Railway Speed train , Kerala Map , K Rail
Indian Railway Speed train , Kerala Map , K RailPhoto Credit : Siju Kuriyedam Sreekumar

വസ്തുതാ പരിശോധന : കെ റയലിനെ വെല്ലുന്ന പദ്ധതി കുറഞ്ഞ മുതൽ മുടക്കിൽ ഇന്ത്യൻ റെയിൽവേ കൊണ്ടുവരുന്നു എന്ന് സോഷ്യൽ മീഡിയ , സത്യാവസ്ഥ അറിയാം

By - Siju Kuriyedam Sreekumar -- Thursday, January 06, 2022 , 01:08 PM


ഡൽഹിയിൽ നിന്നും , കേരളത്തിൽ നിന്നും പലരും ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ ചോദിച്ച പ്രകാരം ഞങ്ങൾ ചെക്ക് ചെയ്തു കണ്ടെത്തിയത് എവിടെ പറയാം . അതിനു മുൻപ് രണ്ടു പദ്ധതികളെ പറ്റിയും ചിലതു പറയേണ്ടതായുണ്ട് . 

മോദിയുടെ സ്വപ്ന പദ്ധതി ആയ ഇന്ത്യൻ റെയിൽവേയുടെ സ്പീഡ് ലൈൻ 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു അതിവേഗ റെയിൽ ശൃംഖല. അദ്ദേഹം  പാലിക്കാൻ പോകുന്ന പല വാഗ്ദാനങ്ങളിൽ  ഒരു വാഗ്ദാനമാണ് സ്പീഡ് റെയിൽ . കഴിഞ്ഞ നാലു  വർഷമായി, ആ ദിശയിൽ ശക്തമായ നടപടികൾ സ്വീകരിച്ചു. 2016 ലെ റെയിൽവേ ബജറ്റ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ആവശ്യമായ കൂടുതൽ അടിത്തറ പാകിയെങ്കിൽ, 2017 ലെ ബജറ്റ് ഒന്നുകൂടി മെച്ചമായി: ഡൽഹി-മുംബൈ, ഡൽഹി-ഹൗറ ഇടനാഴികൾ 160 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ അനുവദിക്കുന്നതിന് 18,000 കോടി രൂപ അനുവദിച്ചു. നിലവിൽ ഇന്ത്യൻ റെയിൽ സാദാരണ സ്പീഡ്  -90 കി.മീ . 

     എന്നാൽ ഏറ്റവും മികച്ചത് പ്രത്യക്ഷത്തിൽ വരാനിരിക്കുന്നതാണ് എന്നാണ് അന്ന് ( 2018 ) പറഞ്ഞത്   " എല്ലാ പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിൻ ഇടനാഴികൾ നിർമ്മിക്കുന്നതിന് ഇന്ത്യൻ റെയിൽവേ 10 ലക്ഷം കോടി രൂപയുടെ വൻ പദ്ധതി പ്രഖ്യാപിക്കുമെന്ന് റെയിൽവേ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ നേരത്തെ അറിയിച്ചിരുന്നു. ഏകദേശം 10,000 കിലോമീറ്റർ സഞ്ചരിക്കുന്ന പുതിയ റെയിൽ പാതകൾ ട്രെയിനുകളെ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടിക്കാൻ പ്രാപ്തമാക്കും . ഈ പദ്ധതികൾ നേരത്തേ നടപ്പാക്കുന്നതിന് വേഗതയിലും വൈദഗ്ധ്യത്തിലും പ്രവർത്തിക്കാൻ അന്നത്തെ  റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു .

ഇനി കെ-റെയില്‍ പദ്ധതി 

കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ സ്വപ്ന പദ്ധതിയായാണ് കെ റെയിൽ പറയപ്പെടുന്നത് . അതിനായി ഇ എം ശ്രീധരൻ മുന്നേ തയാറാക്കിയ റൂട്ട് പ്ലാൻ മാറ്റി പുതിയ പ്ലാൻ ഉണ്ടാക്കിയ അന്ന്  മുതൽ ഇതിൽ കല്ലുകടി തുടങ്ങിയതാണ് . കാസർകോട് മുതൽ തിരുവനന്തപുരം വരെ ഹൈ സ്പീഡ് ലൈൻ എന്നതാണ് പദ്ധതി . അതിനായി ഏക്കറുകണക്കിന് ഭൂമി ഏറ്റെടുക്കണം ആയിരകണക്കിന് വീടുകളും തൊഴിൽ സ്ഥാപനവും പൊളിക്കണം , കാടു വെട്ടിത്തെളിക്കണം , മല തുരക്കണം , പാടം  നികത്തണം . ഇത്രയൊക്കെ ചെയ്യാനും സ്പീഡ് ട്രെയിൻ വാങ്ങാനും എല്ലാം ആയി 68000 കോടിയാണ് പദ്ധതിക്കു വേണ്ടി വരുക എന്ന് DPR പറയുമ്പോളും അത് എൺപതിനായിരം കോടി മുതൽ ഒരു ലക്ഷത്തി ഇരുപതിനായിരം കോടി വരെ ആകാം ചെലവ്  എന്നും പറയുന്നു . അതിനു മാത്രം വരുമാനം ഉണ്ടാകുമോ എന്ന് കൃത്യമല്ല DPR . കാരണം DPR ലും വൈരൂധ്യം കാണാം . 

 

ഇനി സോഷ്യൽ മീഡിയയിൽ നടക്കുന്ന വാർത്ത വായിക്കാം 

ഡൽഹി  കെ-റെയില്‍ പദ്ധതി അപ്രസക്‌തമാകും , സില്‍വര്‍ ലൈനിനേക്കാള്‍ വേഗമുള്ള മൂന്നാം ലൈനുമായി ഇന്ത്യന്‍ റെയില്‍വേ

    കേരളം ആവിഷ്‌കരിച്ച സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതയേക്കാള്‍ സഞ്ചാരവേഗമുള്ള മൂന്നാം പാതയുമായി ദക്ഷിണ റെയില്‍വേ രംഗത്ത്‌. മണിക്കൂറില്‍ 160 കി.മീ. വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ പാതയുടെ ആദ്യഘട്ടം എറണാകുളം -ഷൊര്‍ണൂര്‍ റൂട്ടില്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി 1500 കോടി രൂപ അനുവദിച്ചു.
2025 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ ട്രെയിനുകളുടെയും സഞ്ചാരവേഗം മണിക്കൂറില്‍ 160 കി.മീറ്ററായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണിത്‌. നിലവിലുള്ള ഡബിള്‍ ലൈന്‍ കൂടാതെ മൂന്നാം ലൈന്‍ സംസ്‌ഥാനമാകെ നിര്‍മ്മിക്കാനാണു ലക്ഷ്യം. പദ്ധതിക്ക്‌ ആദ്യഗഡു പണം അനുവദിച്ചതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങും. ഈ സാഹചര്യത്തില്‍ കേരളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സില്‍വര്‍ ലൈനിന്റെ പ്രസക്‌തി എന്താണെന്ന ചോദ്യം ബാക്കിയാകുന്നു. സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ കേന്ദ്രാനുമതി ലഭിച്ചാല്‍ത്ത നിലവിലുള്ള അലൈന്‍മെന്റില്‍ കാര്യമായ വ്യത്യാസം വരുത്തേണ്ടിവരുമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

        സില്‍വര്‍ ലൈനിന്റെ പരമാവധി വേഗം മണിക്കൂറില്‍ 200 കി.മീറ്റര്‍ ആണെങ്കിലും ഓപ്പറേറ്റിങ്‌ സ്‌പീഡ്‌ 135 കി.മീ. മാത്രമാണ്‌. എന്നാല്‍ ദക്ഷിണ റെയില്‍വേ നിര്‍മ്മിക്കുന്ന മൂന്നാം പാതയുടെ ശരാശരി വേഗം മണിക്കൂറില്‍ 160 കി.മീ. ആയിരിക്കും. ഒരു വര്‍ഷം മുമ്പു മൂന്നാം ലൈന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കാനുള്ള കാലതാമസവും സാമ്പത്തിക ബാധ്യതയും കണക്കിലെടുത്ത്‌ പദ്ധതി മരവിപ്പിക്കുമെന്നു കഴിഞ്ഞ ഓഗസ്‌റ്റില്‍ പ്രചാരണമുണ്ടായിരുന്നു. മൂന്നാം ലൈന്‍ പദ്ധതിയുടെ ഭാഗമായി ഷൊര്‍ണൂര്‍ യാര്‍ഡ്‌ റീ മോഡലിങ്‌, പാലക്കാട്‌ ഭാഗത്തേക്ക്‌ പുതിയ ലൈനുകള്‍, ഭാരതപ്പുഴയ്‌ക്ക്‌ കുറുകെ പുതിയ പാലം എന്നിവ നിര്‍മ്മിക്കും.നിലവിലുള്ള വള്ളത്തോള്‍ നഗര്‍-ഷൊര്‍ണൂര്‍ ലൈന്‍ കോഴിക്കോടു ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്കായി മാറ്റിവയ്‌ക്കാനാണു നിര്‍ദേശം.

     ഇപ്പോള്‍ ഷൊര്‍ണൂരില്‍നിന്ന്‌ പാലക്കാട്‌-കോയമ്പത്തൂരിലേക്ക്‌ ആരംഭിക്കുന്ന ലൈനിന്‌ പകരം വള്ളത്തോള്‍ നഗറില്‍നിന്നു പുതിയ ലൈന്‍ തുടങ്ങും. എറണാകുളം ഭാഗത്തുനിന്നു വരുന്ന ട്രെയിനുകള്‍ പുതിയ ലൈനിലൂടെയാകും പാലക്കാട്‌ ഭാഗത്തേക്കു സഞ്ചരിക്കുക. ഇതിനായാണ്‌ ഭാരതപ്പുഴയ്‌ക്കു കുറുകെ പുതിയ പാലം നിര്‍മ്മിക്കുന്നത്‌. കോഴിക്കോട്‌ ഭാഗത്തുനിന്നു വരുന്ന ട്രെയിനുകള്‍ ഷൊര്‍ണൂരില്‍നിന്നു നിലവിലുള്ള പാളത്തിലൂടെ പാലക്കാട്ടേക്കു തിരിയും.ഷൊര്‍ണൂര്‍ യാര്‍ഡ്‌ രണ്ടു ഗ്രിഡായി ഭാഗിച്ച്‌ 1,2,3 ഭാഗങ്ങള്‍ പാലക്കാട്‌-കോഴിക്കോട്‌ ട്രെയിനുകള്‍ക്കും 4,5.6,7 ഗ്രിഡ്‌ കോഴിക്കോട്‌-തൃശൂര്‍ റൂട്ടിലെ ട്രെയിനുകള്‍ക്കുമായി ഉപയോഗിക്കും. സിഗ്നല്‍ സംവിധാനത്തിന്റെ നവീകരണവും ഉണ്ടാകും. കെ-റെയിലിന്റെ സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ പാതയേക്കാള്‍ വേഗത്തില്‍ ആദ്യഘട്ടത്തില്‍ ഷൊര്‍ണൂരില്‍നിന്നു ട്രെയിനുകള്‍ക്ക്‌ എറണാകുളത്തെത്താന്‍ കഴിയും.
ചരക്കുനീക്കവും മുന്നില്‍ക്കണ്ടാണ്‌ മൂന്നാം പാത വിഭാവനം ചെയ്‌തിട്ടുള്ളത്‌. ഭാവിയില്‍ മൂന്നാം ലൈന്‍ കാസര്‍ഗോഡ്‌ മുതല്‍ ഷൊര്‍ണൂര്‍ വരെയും എറണാകുളത്തുനിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്കും നീട്ടും. ആരെയും കുടിയൊഴിപ്പിക്കാതെയാകും പദ്ധതി നടപ്പാക്കുക എന്നതും സവിശേഷതയാണ്‌

സത്യാവസ്ഥ  /  കണ്ടെത്തൽ . 

മുകളിൽ വിവരിച്ച എല്ലാ കാര്യങ്ങളും വായിച്ചപ്പോൾ നിങ്ങൾക്ക് ഏറെ കുറെ മനസ്സിലായിക്കാണും ഇതിന്റെ സത്യാവസ്ഥ . സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ മെസ്സേജ് ഏറെ കുറെ ശരി വെക്കുന്നതാണ് ഞങ്ങളുടേ കണ്ടെത്തൽ . പ്രധാനമത്രിയുടെ സ്വപ്ന പദ്ധതി ആയ ഇന്ത്യൻ റെയിൽവേയുടെ സ്പീഡ് ട്രെയിൻ ശ്രിങ്കലയുടെ ഭാഗമാണ് കേരളത്തിൽ വരാൻ പോകുന്ന ഇന്ത്യൻ റെയിൽവേ യുടെ ഈ സ്പീഡ് ട്രാക്ക്   . അതിന്റെ ഭാഗമായി  ആദ്യഘട്ടം എറണാകുളം -ഷൊര്‍ണൂര്‍ റൂട്ടില്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി 1500 കോടി രൂപ അനുവദിച്ചു. നിലവിലുള്ള ഡബിള്‍ ലൈന്‍ കൂടാതെ മൂന്നാം ലൈന്‍ ഇന്ത്യയിലെ എല്ലാ നഗരങ്ങളെയും കൂട്ടിയിണക്കി  നിര്‍മ്മിക്കാനാണു ലക്ഷ്യം . അതിന്റെ ഭാഗമായാണ് കേരളത്തിൽ പുതിയ ട്രാക്ക് വരുന്നത് . നിലവിലുള്ള ഡബിൾ ലൈൻ  ട്രാക്കിന്റെ കൂടെ ആണ്  വരുന്നത് അതിനാൽ സ്ഥലം അതികം ഏറ്റെടുക്കേണ്ടി വരില്ല , അധികം കുടിയൊഴിപ്പിക്കാതെയാകും പദ്ധതി നടപ്പാക്കുക  . കൂടാതെ പൈസയും ചെലവ് കുറവ് . ടിക്കറ്റ് ചാർജ് കുറവായിരിക്കും . രാജധാനി ഫെയർ ആക്കിയാലും 1300 ൽ കൂടില്ല കേരളത്തിലെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ . നിലവിലുള്ള അതെ ടിക്കറ്റ് സംവിധാനവും മറ്റും ഉപയോഗിക്കാൻ പറ്റുന്നതിനാൽ ഇതിനായി അധികം ജോലിക്കാരെയും വേണ്ട . പിന്നെ സ്റ്റേഷൻ നിലവിലുള്ള സ്റ്റേഷന്റെ കൂടെ  ആയതിനാൽ സെക്യൂരിറ്റി ചിലവും കുറയും .  ഭാവിയില്‍ മൂന്നാം ലൈന്‍ കാസര്‍ഗോഡ്‌ മുതല്‍ ഷൊര്‍ണൂര്‍ വരെയും എറണാകുളത്തുനിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്കും നീട്ടും എന്ന് തന്നെ ആണ് അറിയാൻ കഴിഞ്ഞത് 



Fact check: Social media saying  Indian Railways is bringing in low-cost rail in kerala to beat K rail



LEAVE A REPLY

Security code:

COMMENTS

Be the first to comment