visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Fraud And Scam

Home / News/ Fraud And Scam
CPM controlled Vellore Service Co-operative Bank
CPM controlled Vellore Service Co-operative Bank

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന് ശേഷം ,സിപിഎം നിയന്ത്രണത്തിലുള്ള വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും തട്ടിപ്പ് , 44 കോടി

By - Siju Kuriyedam Sreekumar -- Tuesday, July 27, 2021 , 10:20 AM
വെള്ളൂര്‍: കോട്ടയം വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും വന്‍ തട്ടിപ്പ്. വായ്പ എടുത്തവരറിയാതെ ഈടിന്‍മേല്‍ വായ്പകള്‍ അനുവദിച്ചും, വ്യാജ രേഖ ചമച്ചും സോഫ്‌ട്വെയറില്‍ ക്രമക്കേട് നടത്തിയും വെട്ടിച്ചത് 44 കോടിയോളം രൂപ. എന്നാല്‍ തട്ടിപ്പ് കണ്ടെത്തി രണ്ട് വര്‍ഷങ്ങളായിട്ടും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.

തുക ഇതിലും കൂടുതലാക്കാനാണ് സാധ്യത എന്നാണ് പറയുന്നത് . പല ലോണുകളും വ്യാജ രേഖ ചമച്ചന് എന്ന് സംശയം ഉണ്ടായ സാഹചര്യത്തിൽ . ലോൺ എടുത്ത എല്ലാവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം മാത്രമേ തട്ടിപ്പിന്റെ പൂർണമായ രൂപം കിട്ടു.

വെള്ളൂര്‍ സഹകരണ ബാങ്കില്‍ ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാരും ബോര്‍ഡംഗങ്ങളുമുള്‍പ്പടെ 29 പേരോടാണ് പണം തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും സഹകരണ വകുപ്പ് ഈ വിഷയത്തില്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.

നടപടിയില്ലാതായതോടെ ബാങ്ക് നിക്ഷേപ സംരക്ഷണ സമിതി ഹൈക്കോടതിയെയും വിജിലന്‍സിനെയും സമീപീച്ചു. ചട്ടം ലംഘിച്ച് ഇഷ്ടക്കാര്‍ക്ക് നല്‍കിയ വായ്പാ തുക തിരിച്ചുപിടിച്ചാല്‍ തന്നെ നിക്ഷേപകരുടെ തിരികെ നല്‍കാനാകും. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട തട്ടിപ്പില്‍, ചില നേതാക്കള്‍ക്കെതിരെ നടപടി എടുത്തിരുന്നു. എന്നാല്‍ നടപടികള്‍ ഇതില്‍ മാത്രം ഒതുങ്ങുകയായിരുന്നു. സഹകരണ നിയമം അനുസരിച്ച് വെട്ടിച്ച തുക തിരിച്ചുപിടിക്കാമെന്നിരിക്കെ നടപടികള്‍ എങ്ങും എത്തിയിട്ടില്ല.




LEAVE A REPLY

Security code:

COMMENTS

Be the first to comment