visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Fraud And Scam

Home / News/ Fraud And Scam
bribery case image for  Representation only
bribery case image for Representation onlyPhoto Credit : Siju Kuriyedam Sreekumar

കോടികണക്കിന് രൂപയുടെ കൈക്കൂലിക്കേസില്‍ ഒളിവില്‍ പോയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ തിരികെ ജോലിയില്‍, വിവാദമായപ്പോൾ സ്ഥലമാറ്റത്തോടെ സംരക്ഷണം

By - Visum Expresso -- Tuesday, January 18, 2022 , 06:24 PM

തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ  കൈക്കൂലിക്കേസില്‍ ഒളിവില്‍ പോയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ നാടകീയമായി  തിരികെ ജോലിയില്‍ പ്രവേശിച്ചു. കോടിക്കളുടെ കൈക്കൂലി വീട്ടില്‍ ഒളിപ്പിച്ച കേസിലെ രണ്ടാംപ്രതി ജോസ് മോനാണ് കോഴിക്കോട്ടെ ഓഫീസിലെത്തി ചുമതലയേറ്റത്. സംഭവം വിവാദമായതിന് പിന്നാലെ ജോസ്‌മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയും ഉത്തരവിറക്കി. കൈക്കൂലി കേസിൽ ഒളിവിലായ ആളെ എന്തിനു തിരികെ എടുത്തു എന്നും വിവാദ മായപ്പോൾ സസ്‌പെൻഡ് ചെയ്യാതെ സ്ഥലം മാറ്റം നടത്തിയത് ജോസ്‌മോൻറെ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചാണ് എന്ന് ആരോപണം ഉണ്ട് 

കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിലെ സീനിയര്‍ എഞ്ചിനിയറായിരുന്നു ജോസ് മോന്‍. അദ്ദേഹം കോട്ടയത്ത് ജോലി ചെയ്തിരുന്ന സമയത്ത്  നിരവധി ആളുകളില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നതായി കണ്ടെത്തിയിരുന്നു .ഇതിലൂടെ  കോടികളുടെ സ്വത്ത് സമ്പാദിക്കുകയും ചെയ്തു . ഈ വിവരങ്ങളെല്ലാം കോട്ടയത്തെ പൊലുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇതിനിടെയാണ് നാടകീയമായി  ജോസ് മോന്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്. ഏതു പല ഉന്നതരുടെയും ഒത്താശയോടെ ആണ് എന്ന് ആരോപണം ഉണ്ട് . 

എന്നാൽ  ജോസ് മോനെക്കുറിച്ചുള്ള  വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്ന ന്യായികരണം . ജോസ്‌മോനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി നടത്തിയ സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എ.ബി പ്രദീപ്  പറഞ്ഞു. ജോസ്‌മോന്‍ ചുമതല ഏല്‍ക്കാനെത്തില്ലെന്ന് കരുതിയാണ് ഉത്തരവിറക്കിയതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. കൈക്കൂലി കേസിൽ തെളിവ് സഹിതം പിടിച്ച ഒരാളെ റിപ്പോർട്ട് കൈയിൽ കിട്ടിയില്ല എന്ന് പറഞ്ഞു ആളുടെ ക്രമക്കേട്  അറിയാത്ത സ്ഥലത്തേക്ക്   മാറ്റി  അപ്പോയ്ൻറ് ചെയുക എന്നിട്ടു വരില്ലായിരുന്നു എന്ന് കരുതി അപ്പോയ്ന്റ് ചെയ്തതാണ് എന്ന് ന്യായികരിക്കുക ഇതൊക്കെ ആരെ ബോദിപ്പിക്കാനാണ് എന്നാണ് മനസിലാകാത്തത് . 

സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനിയറായ  ജോസ് മോനെ കോഴിക്കോട്ടേക്ക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനിയറായാണ് സ്ഥലംമാറ്റിയത് എന്നും  ഇത് തരംതാഴ്ത്തലാണെന്നാണും ചെയര്‍മാന്‍ വിശദീകരണം നൽകിയത് . കോഴിക്കോട് ഓഫീസിലെ സ്വതന്ത്ര ചുമതലയുള്ള പദവിയാണിത്. വിവാദം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് സ്വതന്ത്ര ചുമതലയില്‍ നിന്ന് മാറ്റി അദ്ദേഹത്തെ വീണ്ടും ഹെഡ് ഓഫീസിലേക്ക് തന്നെ സ്ഥലംമാറ്റി ഉത്തരവ് നല്‍കിയതെന്നും ചെയര്‍മാന്‍ പറഞ്ഞു. പക്ഷെ സ്വതന്ത്ര ചുമതലയിൽ സ്ഥലമാറ്റം നൽകിയതിന്റെ കാരണം കൃത്യമായി പറയുന്നില്ല എന്ന് മാത്രം അല്ല കൈക്കൂലി കേസിൽ പിടിച്ചു ഒളിവിൽ പോയ ആളെ എന്തിനു സ്വതന്ത്ര ചുമതലയുള്ള പോസ്റ്റിൽ വച്ചു എന്നും വ്യക്തമല്ല . വിവാദമായപ്പോൾ വീണ്ടും തിരുവനന്തപുരത്തേക്ക് മാറ്റുകയാണ് ചെയ്തത് .  

ചുമതലയേല്‍ക്കുന്നതിന് മുമ്പായി ഇയാള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനെ വിളിച്ച് ചുമതലയേല്‍ക്കട്ടെയെന്ന് ചോദിച്ചിരുന്നു. അനുമതി കിട്ടിയ ശേഷമാണ് ചുമതലയേറ്റത്. കൈക്കൂലി കേസിലെ ഒന്നാം പ്രതിയായ എഎം ഹാരിസ് നിലവില്‍ ജയിലിലാണ് എന്നാണ് അറിയാൻ കഴിഞ്ഞത് . 

Bribery case accused has returned to work with Independent charge 



LEAVE A REPLY

Security code:

COMMENTS

Be the first to comment