visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
M M  Mani , Mahila Congress

മണിയുടെ മുഖചിത്രം ആൾക്കുരങ്ങിന്റെ ചിത്രത്തോട് ചേർത്തുവച്ച് മഹിളാ കോൺഗ്രസ് പ്രതിഷേധം; വിവാദമായതോടെ ചിത്രം ഒളിപ്പിച്ചു

By - Siju Kuriyedam Sreekumar -- Monday, July 18, 2022 , 05:18 PM
തിരുവനന്തപുരം∙ മണിയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തി. മണിയുടെ മുഖചിത്രം ആൾകുരങ്ങിന്റെ ചിത്രത്തോട് ചേർത്തുവച്ചായിരുന്നു മാർച്ച്. കെ.കെ. രമയെ അധിക്ഷേപിച്ചതിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിത്രം ഒളിപ്പിച്ചു.

അതേസമയം, എം.എം.മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. മണിയുടെ പരാമര്‍ശം സഭാ രേഖയില്‍നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ആവശ്യം പരിശോധിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മറുപടി നല്‍കി. ഇത് ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, പുരോഗമന ആശയങ്ങളുള്ള കേരളത്തിന്‍റെ നിയമസഭയല്ല ഇതെന്നും പറഞ്ഞു.

കമ്മ്യൂണിസ്റ്റ് നിലപാടുകളെക്കുറിച്ച് എപ്പോഴും വാതോരാതെ സംസാരിക്കുന്ന ആളുകൾ ഭർത്താവ് മരിച്ചുപോയ ഒരു സ്ത്രീയുടെ വിധി അവർ ഉണ്ടാക്കി വച്ചതാണ് എന്ന് പറയുന്നു. കേരളം എങ്ങോട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്നത് എന്ന കാര്യത്തിൽ അത്ഭുതപ്പെടുത്തുന്നു. മറ്റൊരു കാര്യം ഞാൻ സ്‌പീക്കറോട് ചോദിച്ചത് ഇത് കൗരവ സഭയല്ല,നിയമസഭയെ അങ്ങനെ ആക്കരുത് എന്നാണ്. എത്രമാത്രം പാരമ്പര്യമുള്ള നിയമ നിർമ്മാണങ്ങൾ നടത്തിയിട്ടുള്ള മഹത്തായ സഭയെ കൗരവ സഭയാക്കി മാറ്റുന്നതാണ് എംഎം മണിയുടെ പരാമർശം’. – വി.ഡി.സതീശന്‍ നിയമസഭയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഇ.പി. ജയരാജന്‍ ചെയ്ത കുറ്റം ഗുരുതരമാണെന്ന് തെളിഞ്ഞു. ശബരീനാഥിന് നിയമപരമായും രാഷ്ട്രീയപരമായും പിന്തുണ നല്‍കും. യൂത്ത് കോണ്‍ഗ്രസ് ആലോചിച്ച് നടത്തിയ സമരമാണ്. ശബരിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടാകാമെന്നും സതീശൻ പറഞ്ഞു

Mahila Congress protest against M M Mani 


 



LEAVE A REPLY

Security code:

COMMENTS

Be the first to comment