visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Fraud And Scam

Home / News/ Fraud And Scam
K K Shailaja , Pinarayi Vijayan  , PPE Kit
K K Shailaja , Pinarayi Vijayan , PPE KitPhoto Credit : Siju Kuriyedam Sreekumar

കോവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ള മുഖ്യമന്ത്രി പിണറായിയുടേയും തോമസ് ഐസക്കിന്റേയും അറിവോടെ; തെളിവായി വിവരാവകാശ രേഖ പുറത്ത്

By - Siju Kuriyedam Sreekumar -- Saturday, April 09, 2022 , 05:14 PM


തിരുവനന്തപുരം: കോവിഡ് കാലത്ത് ഉയര്‍ന്ന കൊള്ള നിരക്കില്‍ പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജന്റേയും അക്കാലത്തെ ധനമന്ത്രി തോമസ് ഐസക്കിന്റേയും അറിവോടെയാണ് എന്നതിന്റെ തെളിവുകള്‍ പുറത്ത്. മൂന്നിരട്ടി ഉയര്‍ന്ന വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ട് എന്ന് വ്യക്തമാക്കുന്ന വിവരാവകാശ വിവരങ്ങളാണ് പുറത്തുവന്നത്. കോവിഡ് കാല വാങ്ങലുകള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമായിരിക്കെ 2020 മാര്‍ച്ച് 30ന് സാന്‍ ഫര്‍മാ എന്ന കമ്പനിയില്‍ നിന്നും മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകളാണ് പുറത്തുവന്നത്. ഒരു ദിവസം മുന്നേ പി പി ഇ കിറ്റ് ഒന്നിന് 446 രൂപയ്ക്ക് വാങ്ങിയത് 30ാം തിയതിയില്‍ 1550 രൂപയായി ഉയര്‍ന്നുവെന്ന് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. വിവരാവകാശ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ സി.ആര്‍ പ്രാണകുമാറാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.  

PPE KIt Scam RTI
PPE KIt Scam RTIPhoto Credit : Siju Kuriyedam Sreekumar

കോവിഡിന്റെ പ്രാരംഭ കാലത്ത് പിപിഇ കിറ്റ് വിപണിയില്‍ ആവശ്യത്തിന് ലഭ്യമായിരുന്നില്ല. അതിനാല്‍ 1500 രൂപയുടേത് വാങ്ങേണ്ടി വന്നെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ന്യായം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കൂടിയ വിലയ്ക്ക് പിപിഇ കിറ്റുകള്‍ വാങ്ങി ശേഖരിക്കുകയായിരുന്നു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ ടെന്‍ഡറുകളൊന്നും വിളിക്കാതെ ഇത്തരത്തില്‍ വാങ്ങാന്‍ സാധിക്കുമെന്നുമായിരുന്നു കെ.കെ. ശൈലജ പറഞ്ഞത്. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളാണ് പുറത്തുവന്നത്.  

എല്ലാ സമയത്തും സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കൊടുത്തിരുന്നു എന്നാണ് 550 രൂപയ്ക്ക് കിറ്റ് വിതരണം ചെയ്ത കെയ്‌റോണ്‍ കമ്പനി അറിയിച്ചത്. മാര്‍ക്കറ്റിലേക്ക് ധാരാളം പിപിഇ കിറ്റുകള്‍ വന്ന ശേഷമല്ല 550 രൂപയുടെ പിപിഇ കിറ്റ് വാങ്ങിയത്. കെയ്‌റോണില്‍ നിന്നും 550 രൂപയുടെ പിപിഇ കിറ്റ് വാങ്ങി അതിന്റെ അടുത്ത ദിവസമാണ് 1550 രൂപയുടെ പിപിഇ കിറ്റ് വാങ്ങിയത് എന്നാണ് വിവരാവകാശ രേഖകളിലുള്ളത്. കൊള്ള വിലയ്ക്ക് സ്വകാര്യ കമ്പനിയില്‍ നിന്നു പിപിഇ കിറ്റ് വാങ്ങാന്‍ തോമസ് ഐസക്കും അനുമതി നല്‍കി.

2020 ജനുവരി 30 ന് കൊച്ചിയിലെ കെയ്‌റോണ്‍ കമ്പനിയോട് പിപിഇ കിറ്റിന് ആവശ്യപ്പെട്ടു. ഒരു കിറ്റിന് 550 രൂപയായിരുന്നു വില. ആ ഫയല്‍ ഇഴഞ്ഞ് നീങ്ങി രണ്ട് മാസത്തിന് ശേഷം മാര്‍ച്ച് 29 ന് പര്‍ചേസ് ഓര്‍ഡര്‍ നല്‍കി. 550 രൂപയ്ക്ക് പിപിഇ കിറ്റിന് ഓര്‍ഡര്‍ കൊടുത്തതിന്റെ തൊട്ടടുത്ത ദിവസമാണ് മഹാരാഷ്ട്രാ ആസ്ഥാനമായ സാന്‍ഫാര്‍മ എന്ന തട്ടിക്കൂട്ട് കമ്പനിക്ക് 1550 രൂപയുടെ പിപിഇ കിറ്റിന് ഓര്‍ഡര്‍ കൊടുക്കുന്നത്. 550 രൂപയുടെ പിപിഇ കിറ്റിന് ഓര്‍ഡറാവാന്‍ രണ്ട് മാസമെടുത്തപ്പോള്‍ 1550 രൂപയുടെ കിറ്റ് വാങ്ങാന്‍ വേണ്ടി വന്നത് ഒരേയൊരു ദിവസം. സാന്‍ഫാര്‍മയുടെ പേരോ എത്ര രൂപയുടെ പിപിഇ കിറ്റ് വാങ്ങിയെന്നോ കോവിഡ് പര്‍ചേസ് കണക്കില്‍ എവിടെയും രേഖപ്പെടുത്തിയില്ല എന്നതും ദുരൂഹമാണ്.  


550 രൂപയ്ക്ക് കിറ്റ് വാങ്ങിയ കെയ്‌റോണില്‍ നിന്ന് 27 കോടി രൂപയുടെ പിപിഇ കിറ്റ് വാങ്ങിയിരുന്നു എന്നതും സര്‍ക്കാര്‍ രേഖകളില്‍ കാണിക്കുന്നുണ്ട്.. 550 രൂപയ്ക്ക് പിപിഇ കിറ്റ് ഇഷ്ടം പോലെ കിട്ടുമായിരുന്ന സമയത്തും ധൃതി പിടിച്ച് എന്തിന് 1550 രൂപയ്ക്ക് വാങ്ങി എന്നത് അഴിമതിയിലേക്കാണ് നീങ്ങുന്നത്.  

ppe kit scam in Kerala 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment