visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Dr Shraddha Bindroo daughter Makhan Lal Bindroo
Dr Shraddha Bindroo daughter Makhan Lal Bindroo

ശ്രീനഗറില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട അച്ഛനെ കൊന്ന ഭീകരരെ വെല്ലുവിളിച്ച് മകള്‍ ശ്രദ്ധ ബിന്ദ്രു ,കരഞ്ഞിരിക്കാൻ ഞാനില്ല, ധൈര്യമുണ്ടെങ്കിൽ സംവാദത്തിന് വരൂ

By - Siju Kuriyedam Sreekumar -- Wednesday, October 06, 2021 , 11:16 PM

Click here to read in Malayalam

എന്റെ അച്ഛന്‍ ഒരു ശക്തനായ  പോരാളിയായിരുന്നു. പോരാടിക്കൊണ്ടേ മരണം വരിക്കുകയുള്ളുവെന്ന് എപ്പോഴും പറയുമായിരുന്നു'. ശ്രീനഗറില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ്‌ മഖാന്‍ ലാല്‍ ബിന്ദ്രുവിന്റെ മകള്‍ ഡോ. ശ്രദ്ധ ബിന്ദ്രുവിന്റെ വാക്കുകളാണിത്. മഖാന്‍ ലാല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വീട്ടിലെത്തിയ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഒരിക്കല്‍ പോലും ശ്രദ്ധയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നില്ല. 

'എന്റെ അച്ഛന്‍ ഇന്ന് ജീവനോടെയില്ല. എന്നാല്‍ ഇപ്പോഴും ചിരിതൂകിയ മുഖത്തോടെയാണ് ഞാന്‍ സംസാരിക്കുന്നത്. കാരണം എന്റെ അച്ഛനൊരു ശക്തനായ പോരാളിയായിരുന്നുവെന്ന് എനിക്കറിയാം. പോരാളിയെ പോലെയാണ് അച്ഛന്റെ വിയോഗവും. അതുകൊണ്ടുതന്നെ ഞാന്‍ കണ്ണീര്‍ പൊഴിക്കില്ല. മരണപ്പെട്ടെങ്കിലും അച്ഛന്റെ ആത്മാവ് ഏപ്പോഴും ജീവിക്കും'. - ഉറച്ച ശബ്ദത്തോടെ ശ്രദ്ധ പറഞ്ഞു. 

ജോലിക്കിടെയാണ് ഭീകരര്‍ അച്ഛനെ കൊലപ്പെടുത്തിയത്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ നേരിട്ടൊരു സംവാദത്തിന് തയ്യാറാകണമെന്നും നിങ്ങളെല്ലാം എന്താണെന്ന് അപ്പോള്‍ മനസിലാക്കാമെന്നും ശ്രദ്ധ ഭീകരരെ വെല്ലുവിളിച്ചു. പിന്നില്‍ നിന്ന് കല്ലെറിയാനും വെടിയുതിര്‍ക്കാനും മാത്രമേ ഭീകരവാദികള്‍ക്ക് അറിയുവെന്നും ശ്രദ്ധ പറഞ്ഞു. 

എന്റെ അച്ഛന്‍ ഒരു സൈക്കിളില്‍ നിന്നാണ് ജീവിതം ആരംഭിച്ചത്. ഇന്ന് ഞാനൊരു അസോസിയേറ്റ് പ്രൊഫസറാണ്. സഹോദരന്‍ ഡയബറ്റോളജിസ്റ്റും. മാതാവ് ഒരു കടയും നോക്കി നടത്തുന്നു. ഇത്രയുമെല്ലാം ഞങ്ങള്‍ക്ക് തന്നത് അച്ഛനാണ്. ഒട്ടും ഭയമില്ലാതെയാണ് അച്ഛന്‍ ജീവിച്ചത്. ഞങ്ങളെ വളര്‍ത്തിയതും അങ്ങനെയാണ്. ശ്രീനഗറിലെ വളരെ മോശം സാഹചര്യങ്ങളില്‍ പോലും കട പൂട്ടിയിടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. 

  അച്ഛന് നേരെ വെടിയുതിര്‍ത്തവര്‍ ആരാണെങ്കിലും എനിക്ക് മുന്നില്‍ വരണം. എനിക്ക് വിദ്യാഭ്യാസം തന്നത് അച്ഛനാണ്. എന്നാല്‍ രാഷ്ട്രീയക്കാര്‍ നിങ്ങള്‍ക്ക് തന്നത് തോക്കുകളും കല്ലുകളുമാണ്. തോക്കുകളും കല്ലുകളുമായി പോരാടാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? അതാണ് ഭീരുത്വം. എല്ലാ രാഷ്ട്രീയക്കാരും നിങ്ങളെ ഉപയോഗപ്പെടുത്തുകയാണ്. വിദ്യാഭ്യാസവുമായാണ് പോരാടേണ്ടതെന്നും അച്ഛന്റെ ഘാതകരോടായി ശ്രദ്ധ പറഞ്ഞു.  കശ്മീരി പണ്ഡിറ്റും പ്രദേശത്തെ പ്രമുഖ ഫാര്‍മസിസ്റ്റുമായ മഖാന്‍ ലാല്‍ ശ്രീനഗരിലെ കടയില്‍വെച്ച് കഴിഞ്ഞ ദിവസമാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. മഖാന്‍ ലാലിന് പുറമേ മറ്റു രണ്ടു പേരും ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.  



LEAVE A REPLY

Security code:

COMMENTS

Be the first to comment