visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Karnataka

Home / News/ Karnataka
Karnataka College ABVP students Protest
Karnataka College ABVP students ProtestPhoto Credit : Siju Kuriyedam Sreekumar

വേറിട്ട പ്രതിഷേധം , കാവി ഷാളണിഞ്ഞ് എ.ബി.വി.പി പെൺകുട്ടികളും ആൺകുട്ടികളും , ഒടുവിൽ കോളജിൽ ഹിജാബ് നിരോധിക്കാൻ അധ്യാപക-രക്ഷാകർതൃ യോഗത്തിൽ തീരുമാനിച്ചു .

By - Siju Kuriyedam Sreekumar -- Saturday, January 15, 2022 , 05:43 PM

മംഗളൂരു: വേറിട്ട പ്രതിഷേധത്തിലൂടെ കർണാടക ചിക്കമഗളൂരു ജില്ലയിലെ ബലഗാഡി ഗവ. കോളജിൽ മുസ്‍ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു. എ.ബി.വി.പി പ്രവർത്തകർ കാവി ഷാളണിഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്നാണ് തീരുമാനം. ഒരു മത വിഭാഗത്തിന് മാത്രമായി പ്രത്യേക ആനുകൂല്യം കൊടുക്കാൻ പറ്റില്ല എന്നാണ് അവരുടെ നിലപാട് .

ക്ലാസ് മുറികളിൽ മുസ്‍ലിം കുട്ടികൾ ഹിജാബ് ധരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസമാണ് എ.ബി.വി.പി പ്രവർത്തകർ  കാവി നിറത്തിലുള്ള സ്കാർഫുകൾ ധരിച്ച് ക്ലാസ്സിൽ വന്ന്  പ്രതിഷേധിച്ചത്. തുടർന്ന് ഇന്നലെ ഹിജാബും കാവി ഷാളും നിരോധിക്കാൻ അധ്യാപക-രക്ഷാകർതൃ യോഗത്തിൽ തീരുമാനിച്ചതായി പ്രിൻസിപ്പൽ അനന്ത് മൂർത്തി അറിയിച്ചു.

'ഹിന്ദു വിദ്യാർഥികൾ കാവി സ്കാർഫും മുസ്‍ലിം പെൺകുട്ടികൾ ഹിജാബും ധരിക്കരുതെന്ന് തീരുമാനിച്ചു. അതേസമയം, തലമറയ്ക്കാൻ അവർക്ക് ഷാൾ ധരിക്കാം. ആരെങ്കിലും നിയമം ലംഘിച്ചാൽ അവരെ കോളജിൽനിന്ന് പിരിച്ചുവിടും'  എന്ന് പ്രിൻസിപ്പൽ പറഞ്ഞു 

850 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളജിൽ ജനുവരി 4 നാണ് 50 ഓളം എ.ബി.വി.പിക്കാർ കാവി സ്കാർഫ് ധരിച്ചെത്തിയത്. സ്ഥാപനത്തി​ന്റെ പ്രവേശന കവാടത്തിൽ കുത്തിയിരുന്ന് സംഘം മുദ്രാവാക്യം വിളിക്കുകയായിരുന്നു.

കഴിഞ്ഞ മാസം ഉഡുപ്പി ജില്ലയിലെ ഗവ. പി.യു കോളജിൽ ഹിജാബ് ധരിക്കുന്നത് പ്രിൻസിപ്പൽ തടഞ്ഞിരുന്നു. എന്നാൽ, ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് കാണിച്ച് എട്ട് പെൺകുട്ടികൾ ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ കുർമ റാവുവിനെ സമീപിച്ചതോടെ നിരോധനം നീക്കി. ഇതിനുപിന്നാലെയാണ് ചിക്കമഗളൂരിൽ എ.ബി.വി.പി രംഗത്തെത്തിയത്.
Karnataka College ABVP students Protest
Karnataka College ABVP students ProtestPhoto Credit : Siju Kuriyedam Sreekumar

Karnataka College ABVP students Protest
Karnataka College ABVP students ProtestPhoto Credit : Siju Kuriyedam Sreekumar


Karnataka college students wear saffron scarves protesting against hijab in classrooms 



LEAVE A REPLY

Security code:

COMMENTS

Be the first to comment