visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Karnataka

Home / News/ Karnataka
PFI protest
PFI protestPhoto Credit : Siju Kuriyedam Sreekumar

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിനായി കേന്ദ്രസർക്കാർ നടപടിക്രമങ്ങള്‍ ആരംഭിച്ചെന്ന് റിപ്പോർട്ട് , വടി കൊടുത്തു അടിവാങ്ങി പി ഫ് ഐ

By - Siju Kuriyedam Sreekumar -- Friday, September 23, 2022 , 05:32 PM
ബെം​ഗളുരു: വടി കൊടുത്തു അടിവാങ്ങിയതാണ് പോപ്പുലർ ഫ്രണ്ട് . ഈ അടുത്ത് ഉണ്ടായ സംഭവവികാസങ്ങൾ ആണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനം എടുത്തത് . ഇപ്പോൾ അതിനായുള്ള എല്ലാ തെളിവുകളും ശേഖരിച്ചുവരികയാണ് അതിന്റെ ഭാഗമായാണ് 15 സംസ്ഥാനങ്ങളിലായി നടന്ന NIA  റെയ്ഡ് . റെയ്ഡ്ൽ  പല നിർണായക രേഖകളും മറ്റും കിട്ടി എന്ന് തന്നെ ആണ് അറിയാൻ കഴിഞ്ഞത് . കഴിഞ്ഞ 3 മാസമായി ഇതിനായുള്ള തയാറെടുപ്പുകൾ നടത്തുകയായിരുന്നു . തിടുക്കം കൂട്ടി നിരോധിച്ചാൽ അവർ കോടതിയെ സമീപിച്ചാൽ ചിലപ്പോൾ തിരിച്ചടി കിട്ടും എന്നതിനാൽ ആണ് വേണ്ട എല്ലാ തെളിവുകളും ശേഖരിച്ചത് .  

ഇപ്പോൾ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ എത്രയും വേഗം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) നിരോധിക്കാനാകും എന്നാണ് അറിയാൻ കഴിഞ്ഞത് . പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും  വ്യക്തമാക്കിട്ടുണ്ട് . കേന്ദ്ര സർക്കാർ ഇതിനായുള്ള നീക്കങ്ങളിലേക്ക് കടന്നുവെന്നാണ് കർണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

തീവ്രവാദ ഫണ്ടിംഗ് ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കഴിഞ്ഞ ദിവസം രാജ്യവ്യാപകായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. വിവിധയിടങ്ങളിൽ നിന്നായി നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ എൻഐഎ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.

കർണാടകത്തിലെ 18 സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധനകൾ നടന്നത്. 15 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഇതിൽ 7 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ അന്വേഷണം നടക്കുന്നതായും സംസ്ഥാന പോലീസും വിവിധ കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി.

എൻഐഎയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കർണാടക പോലീസും വ്യാഴാഴ്ച ബെംഗളൂരു, മൈസൂരു, കലബുറഗി, ശിവമോഗ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ പിഎഫ്‌ഐയുടെ ഏഴ് ഭാരവാഹികളെ അറസ്റ്റ് ചെയ്തിരുന്നു.

മംഗളൂരുവിൽ പിഎഫ്‌ഐക്കെതിരെ നടന്ന റെയ്ഡുകളിൽ പ്രതിഷേധിച്ച 50ലധികം പിഎഫ്‌ഐ പ്രവർത്തകരെ ഹൂബ്ലിയിൽ കസ്റ്റഡിയിലെടുത്തു. ഉച്ചയോടെ ഡക്കപ്പ സർക്കിളിൽ തടിച്ചുകൂടിയ പ്രവർത്തകർ എൻഐഎയ്ക്കും ബിജെപി സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ച് റോഡ് ഉപരോധിക്കാൻ ശ്രമിച്ചിരുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന-പ്രാദേശിക നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തിയതായി എൻഐഎ വാർത്താക്കുറിപ്പിൽ പറയുന്നു. കാവൂർ സ്വദേശിയും പിഎഫ്ഐ നേതാവുമായ നവാസ്, ജോക്കാട്ടെ എ കെ അഷ്റഫ്, ഹാലേയങ്ങാടി സ്വദേശി മൊയ്തീൻ, കങ്കനാടി സ്വദേശി അഷ്റഫ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയിരുന്നത്.


It is reported that the central government has started the process to ban the Popular Front
 



LEAVE A REPLY

Security code:

COMMENTS

Be the first to comment