visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
PFI Banned
PFI BannedPhoto Credit : Siju Kuriyedam Sreekumar

പോപ്പുലർ ഫ്രണ്ട് ബാങ്ക് അക്കൗണ്ടുകൾക്കും ഓഫീസുകൾക്കും പൂട്ട് വീഴുന്നു; ഒട്ടു മിക്ക ഇടതു നേതാക്കളും നിരോധനത്തെ എതിർക്കുന്നു എങ്കിലും അവസാനം നിരോധനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കി

By - Siju Kuriyedam Sreekumar -- Thursday, September 29, 2022 , 10:23 AM
തിരുവനന്തപുരം: ഒട്ടു മിക്ക ഇടതു  നേതാക്കളും  നിരോധനത്തെ എതിർക്കുന്നു എങ്കിലും അവസാനം   പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിരോധനം നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കും കളക്ടർമാർക്കും നിർദേശം നൽകി. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കാനുമാണ് സര്‍ക്കാര്‍ ഉത്തരവ്. ഓഫീസുകള്‍ ഇന്ന് തന്നെ പൂട്ടി സീല്‍ ചെയ്യും. കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കുമാണ് നടപടികള്‍ക്കുള്ള അധികാരം നല്‍കിയിരിക്കുന്നത്. ആഭ്യന്തരസെക്രട്ടറിയാണ് ഉത്തരവിറക്കിയത്. നടപടികള്‍ ക്രമീകരിക്കാന്‍ ഡിജിപി ഉടന്‍ സര്‍ക്കുലറും പുറത്തിറക്കും. ( PFI offices and bank account  in kerala to be sealed )

സി പി എം അധ്യക്ഷൻ സീതാറാം യച്ചൂരി നിരോധനത്തെ പരസ്യമായി എതിർത്ത് ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു .  സംസ്ഥാന നേതാക്കളായ ഗോവിന്ദൻ മാസ്റ്റർ , വിജയരാഘവൻ തുടങ്ങി വലിയ ഒരു നിര തന്നെ നിരോധനത്തെ എതിർത്ത് പരസ്യ പ്രസ്താവന ഇറക്കിയിരുന്നു . കൂടാതെ കാരശ്ശേരി മാഷും നിരോധനത്തെ എതിർത്തിരുന്നു . ഉപകാരത്തിനുള്ള പ്രത്യുപകാരം ആണ് ഇതെല്ലാം എന്ന് വിമർശനം ഉണ്ട് .   സി പി എം നു ഒരിക്കലും പരസ്യമായി പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ അനുകൂലിക്കാൻ പറ്റില്ല കാരണം അവരുടെ കൂടി പിൻബലത്തിലാണ് സി പി എം ഭരിക്കുന്നത് എന്ന് പരസ്യമായ രഹസ്യം ആണ്.  

കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ പൂട്ടുന്നത്. ഇന്നലെ രാവിലെയാണ് പിഎഫ്‌ഐ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ക്യാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസെഷന്‍, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍ സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായി ഉത്തരവിന് പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞിരുന്നു. ‘പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ഥിക്കുന്നു’, അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. സംഘടനയെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നുവെന്നും അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ( PFI offices and bank account  in kerala to be sealed )


PFI offices and bank account in kerala to be sealed


 



LEAVE A REPLY

Security code:

COMMENTS

Be the first to comment