visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Many  KSRTC bus attacked by PFI  hartal supporters
Many KSRTC bus attacked by PFI hartal supportersPhoto Credit : Siju Kuriyedam Sreekumar

KSRTC സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയതുമൂലമുള്ള നഷ്ട്ടവും നൂറോളം ബസുകളുടെ ചില്ലു പോയതും ചില്ലു വക്കും വരെ ഓടാൻ പറ്റാത്തതും കണക്കിലെടുത്താൽ PFI ഹർത്താലിൽ നഷ്ടം 50 ലക്ഷം എന്നത് ഇനിയും കൂടും

By - Siju Kuriyedam Sreekumar -- Monday, September 26, 2022 , 05:50 PM
തിരുവനന്തപുരം: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ കെഎസ്ആര്‍ടിസിയുടെ നഷ്ടം ഇനിയും കൂടും. ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത 71 ബസുകളുടെ നഷ്ടം 50 ലക്ഷം രൂപയായാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഈ ബസുകള്‍ സര്‍വീസ് നടത്താത്തതു മൂലമുണ്ടാകുന്ന നഷ്ടവും ഹര്‍ത്താല്‍ ദിന നഷ്ടമായി കണക്കാക്കും. ആദ്യമായാണ് ഇത്തരമൊരു നടപടിയിലേക്ക് കെ എസ് ആര്‍ ടി സി നീങ്ങുന്നത്.

NIA റെയ്‌ഡിലും അറസ്റ്റിലും പ്രതിഷേധിച്ചു അരിശം തീർത്തത് ഒന്നും അറിയാത്ത ജനങ്ങൾക്കും KSRTC ബസുകൾക്കും നേരെ . കാരണം കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെ തൊട്ടാൽ വിവരം അറിയും എന്ന് പോപ്പുലർ ഫ്രന്റ് നേതാക്കൾക്ക് അറിയാം . KSRTC യും കേരളത്തിലെ ജനങ്ങൾക്കും നേരെ ആകുമ്പോൾ സംസ്ഥാന സർക്കാർ ഒന്നും പറയില്ല എന്ന ധൈര്യം ആണ് ഇതിനു പ്രേരിപ്പിച്ചത് . 

71 ബസുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഇതില്‍ ഭൂരിഭാഗം ബസുകളുടെയും മുന്‍വശത്തെ ചില്ലുകളാണ് തകര്‍ന്നത്. കൂടാതെ പല ബസുകളുടെയും പിന്‍വശത്തെ ചില്ലിനും ബോഡിയിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുത്താണ് 50 ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയത്. 71 ബസുകളും കേടുപാടുകള്‍ പരിഹരിക്കാതെ ഇനി നിരത്തിലിറക്കാനാകില്ല. മുന്‍വശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാല്‍ അവ പിടിപ്പിക്കും വരെ ചില്ല് തകര്‍ന്ന ബസുകളുടെയും സര്‍വീസുകള്‍ മുടങ്ങും.ഇങ്ങനെ സര്‍വീസ് മുടങ്ങിയുളള നഷ്ടം കൂടി പരിഗണിച്ചാകും അന്തിമനഷ്ടം കണക്കാക്കുകയെന്നാണ് കെ എസ് ആര്‍ ടിസിയില്‍ നിന്നും ലഭിക്കുന്ന വിവരം. 


50 lakh loss in the popular front hartal for KSRTC 








( no stock of front glasses )



LEAVE A REPLY

Security code:

COMMENTS

Be the first to comment