visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
PFI
PFIPhoto Credit : Siju Kuriyedam Sreekumar

പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെ എട്ട് സംഘടനകളെ കേന്ദ്രം നിരോധിക്കുകയും സംഘടനയിൽ പ്രവർത്തിക്കുന്നവർക്ക്‌ രണ്ട് വര്‍ഷം തടവും ;ഈ സംഘടനകൾ എങ്ങനെ ഇതിനായി പൈസ സ്വരൂപിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം അറിയാം

By - Siju Kuriyedam Sreekumar -- Wednesday, September 28, 2022 , 11:55 AM
ന്യൂഡൽഹി ∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ  സംഘടനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ (ആർഐഎഫ്) , കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ  (സിഎഫ്ഐ) , ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷനൽ കോൺഫഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ  (എൻസിഎച്ച്ആർഒ), നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, കേരളത്തിലെ എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ എന്നീ സംഘടനകളേ ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി .രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് കേന്ദ്ര നടപടി. ഇതോടെ ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.

രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കൽ, ആയുധ പരിശീലനമടക്കമുള്ള പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ടിനെതിരെ ഉയർന്നിരുന്നു. കേരളത്തിൽ നിന്നുള്ള നേതാക്കളാണ് നിലവിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും. റെയ്ഡിനും അറസ്റ്റിനും എതിരെ കേരളത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന കേന്ദ്ര ഏജന്‍സികളുടെ രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തതായാണ് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്‌ കേന്ദ്രം കര്‍ശന നടപടി സ്വീകരിച്ചത്‌.

ജനാധിപത്യത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളേയും ഭരണഘാടനാ സ്ഥാപനങ്ങളേയും അവഹേളിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനമെന്ന് നിരോധന ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘടനകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ഉത്തരവില്‍ പറയുന്നുണ്ട്.കേരളത്തിൽ ഉടനീളം ഇപ്പോൾ  നടക്കുന്ന സംഭവങ്ങളും ജാഥകളും മൂലം  NIA യുടെ തിരച്ചിലും മറ്റു പ്രവർത്തികളും സംശയം ഉളവാക്കാതെ നടത്താൻ പറ്റുകയും ചെയ്തു എന്നതും പറയാതെ വയ്യ .ഇതെല്ലാം അജിത് ഡോവൽ എന്ന ജെയിംസ് ബോണ്ടിനെ പോലും വെല്ലുന്ന ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ നടത്തിയ പ്ലാനിങ് ആണ് . അതിനായി ഒരു വലിയ ടീം തന്നെ ആയിരുന്നു കേരളത്തിലും മറ്റും കാലങ്ങളായി പല വേഷത്തിൽ തമ്പടിച്ചിരുന്നു . അതിലൂടെ ഒരു സംശയവും കൂടാതെ അവരുടെ  എല്ലാ രഹസ്യവും ചോർത്തി എടുക്കുകയും അവരുടെ എല്ലാ നീക്കവും ഇവരുടെ നിരീക്ഷണത്തിലും ആയിരുന്നു . അതിനാൽ NIA ക്കു എളുപ്പത്തിൽ ഇവരെ കണ്ടെത്താനും അവരുടെ വീടുകൾ ആരും തന്നെ അറിയാതെ റെയ്ഡ് നടത്താന് രാത്രിക്കു രാത്രി അവരെ ഡൽഹി ആസ്ഥാനത്തു എത്തിക്കാനും ആയത് .

എട്ട് സംഘടനകളേയും അഞ്ച് വര്‍ഷത്തേക്ക് വിലക്കിക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ സര്‍ക്കാരുകളാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. നിരോധനത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി. യുഎപിഎ നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കിയിട്ടുണ്ട്. 

യു എ പി എ നിയമം അസാധുവാക്കണം എന്ന് ഏറ്റവും അതികം മുറവിളികൂട്ടിയതും ഇതേ സംഘടനകളാണ് എന്നും ഓർക്കണം . കൂടാതെ ചില തീവ്ര ഇടതു സംഘടനകളും ഇതിനായി മുറവിളി കൂട്ടിയിരുന്നു . രണ്ടു കൂട്ടരുടെയും ലക്‌ഷ്യം ഒന്ന് തന്നെ ആണ് . ഇതിനായി ചില വിദേശ മാധ്യമങ്ങളിൽ ജോലി ചെയുന്ന ഇന്ത്യക്കാരെ വിലക്കെടുത്താണ്  ന്യുസുകൾ  പ്രചരിപ്പിച്ചതു അതിനു നേതൃത്വം കൊടുത്തത് കാപ്പൻ ആയിരുന്നു .  ഈ ആശയത്തിൽ സഹകരിക്കുന്നവരായ   എല്ലാ ആളുകളെയും തങ്ങളുടെ കൂടെ കൂട്ടി    പ്രത്യേകം ഗ്രുപ്പുകൾ  ഉണ്ടാക്കി രാജ്യത്തിനും രാജ്യ സുരക്ഷയ്ക്കും സമാധാനത്തിനും എതിരായി വാർത്തകൾ ശ്രിഷ്ട്ടിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു ഈ കൂട്ടർക്ക് . രാജ്യത്തു നടക്കുന്ന എല്ലാ ചെറിയ സംഭവങ്ങളെയും പൊലിപ്പിച്ചു എഴുതി  ജനവികാരം കേന്ദ്രത്തിനു എതിര്ക്കുക .പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളെ ആണ് ടാർഗറ്റ് ചെയ്തിരുന്നത് .കൂടാതെ   തിരഞ്ഞെടുത്ത സംഭവങ്ങളെ മാത്രം വർത്തയാക്കുക എന്നതും ഇവരുടെ പ്രത്യേകത ആയിരുന്നു  . കോവിഡ് സമയത്തു അന്യസംസ്ഥാന തൊഴിലാളികളുടെ ഡൽഹിയിൽ നിന്നുള്ള കൂട്ട പാലായനം ഇവരുടെ വാർത്തയുടെ ഭാഗമായി ഉണ്ടായതാണ് . വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു തൊഴിലാളികളെ കൂട്ടമായി പല ബസ് ടെര്മിനലുകളിലും എത്തിച്ചു കലാപം സൃഷ്ട്ടിച്ചതും ഇവരുടെ നേതൃത്വത്തിൽ ആയിരുന്നു . അതിനായി പല വിദേശ മാധ്യമങ്ങളുടെ ഇന്ത്യൻ റിപ്പോർട്ടേഴ്സും കൂട്ടായി ഉണ്ടായിരുന്നു . അവർ ഫേസ്ബുക് വാട്സാപ്പ് വഴി ഇതിനായി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു .കാൽനടയായി പാലായനം ചെയ്യുന്നവരുടെ ഇടയിൽ രാജ്യവിരുദ്ധത പ്രചരിപ്പിക്കുക പൈസ കൊടുത്തു കേന്ദ്രത്തിനെതിരായി അഭിപ്രായം പറയാൻ പ്രേരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ഇക്കൂട്ടർ ചെയ്തിരുന്നു .    ഇക്കൂട്ടർ ഒരിക്കലും ഇന്ത്യയിൽ നടക്കുന്ന നല്ല കാര്യങ്ങളെ പറ്റി പറയാറില്ല എന്നതും ഇവരുടെ ഇന്ത്യ വിരുദ്ധ നയം  വ്യക്തമാക്കുന്നതാണ് . 

തീവ്രവാദത്തിനും   , ആളുകളെ തങ്ങൾക്കു അനുകൂലമാക്കാനും , പത്ര റിപ്പോർട്ടർ മാരെ വിലക്ക് വാങ്ങാനും , രാജ്യ വിരുദ്ധ അന്തരീക്ഷം ഉണ്ടാക്കാനും വേണ്ട പണം കണ്ടെത്തിയിരുന്നത് പല മാര്ഗങ്ങളിലൂടെ ആയിരുന്നു .  സ്വർണ്ണ കടത്തിലൂടെയും , മയക്കുമരുന്ന് കച്ചവടത്തിലൂടെയും കോടികൾ ഉണ്ടാക്കി . കഴിഞ്ഞ കുറച്ചു കാലം കൊണ്ട് കേരളത്തിൽ മാത്രം പിടിച്ചത് 984 കോടി രൂപയുടെ സ്വർണ്ണം ആണ് അതിന്റെ ഇരുന്നൂറു ഇരട്ടി അവർ കടത്തിട്ടുണ്ട് എന്ന് രഹസ്യ വിവരം ഉണ്ട് . ഇരുപതോ അമ്പതോ കോടികളുടെ സ്വർണ്ണം  കടത്തുന്ന അതെ ദിവസം ലക്ഷങ്ങളുടെയോ അല്ലെങ്കിൽ ഒന്നോ രണ്ടോ കോടികളുടെ സ്വർണം മനപ്പൂർവം പിടിക്കാൻ കൊടുക്കും അതിലൂടെ ശ്രദ്ധ തിരിച്ചു വിട്ടാണ് യഥാർത്ഥ  സ്വർണക്കടത്തു നടത്തിയിരുന്നത് . ഇത് തന്നെ ആണ് മയക്കുമരുന്നിന്റെ കാര്യത്തിലും നടക്കുന്നത് . അപ്പോൾ ഇവർക്കായി കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർ സംശയത്തിന്റെ മുനയിൽ ആവില്ല ഒപ്പം തന്നെ ഇവരുടെ കാര്യങ്ങൾ സുഗമമായി നടക്കും . 

 കൂടാതെ  അതിന്റെ ഇരട്ടി  ഓൺലൈൻ മാധ്യമങ്ങളിലൂടെയും , യൂട്യൂബ് ചാനലിലൂടെയും , ട്രാവൽ വ്‌ളോഗിലൂടെയും , ഇന്ത്യ പര്യടനം നടത്തിയും   ഉണ്ടാക്കിയിരുന്നു എന്നത് ഞെട്ടിക്കുന്ന സത്യം ആണ് . ആർക്കും സംശയം തോന്നാത്ത തരത്തിൽ ആയിരുന്നു ഇത്തരക്കാരുടെ പ്രവർത്തികൾ . അതിനാലാണ് കേന്ദ്രം ഓൺലൈൻ മാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കും പെയ്ഡ് പ്രമോസഷൻ നടത്തുന്നതിലും , റിവ്യൂ ചെയ്യുന്നതിലും നിബന്ധനകൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്   . ഇത്തരം ആളുകളുടെ ഓൺലൈൻ ന്യൂസിലും  , യൂട്യൂബ് ചാനലിലും , ട്രാവൽ വ്‌ളോഗിലും വരുന്നത്തിന്റെ ലിങ്ക് ഈ സംഘടനകൾ അവരുടെ ഇന്ത്യ ഒട്ടുക്കുള്ള പതിനായിരക്കണക്കിന്  വാട്സാപ്പ് ഫേസ്ബുക് കൂട്ടായ്മയിൽ ഷെയർ ചെയുകയും അതിൽ അംഗമായ എല്ലാവരും ഭാഷ അറിയില്ലെങ്കിലും തുറന്നു കാണുകയും അല്ലെങ്കിൽ വായിക്കാനുള്ളതാണ് എങ്കിൽ കുറച്ചുനേരം ഓപ്പൺ ചെയ്തു വക്കുകയും ചെയ്യും അതിലൂടെ റെവന്യൂ കിട്ടുകയും അതിന്റെ ഒരു ഭാഗം ഇവരുടെ സംഘടനകൾക്ക് ഡോനെഷൻ ആയി കൊടുക്കുകയും വേണം . യാതൊരു തരത്തിലും സംശയം ഉണ്ടാക്കാതെ കോടികളുടെ പൈസ സംഘടനക്ക് ഉണ്ടാക്കാൻ ഉള്ള നിയമപരമായ വഴി ആണ് ഇത് .പല മദ്രസ ഗ്രൂപ്പുകളും , ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളും ഇതിനായി സഹായം ചെയ്തിരുന്നു . എന്തിനേറെ ഇന്ത്യക്കു പുറത്തുള്ള രാജ്യങ്ങളിലെ ഗ്രൂപുകളിൽ വരെ ഇത് പ്രചരിപ്പിച്ചിരുന്നു അവർക്കു അറിയാത്ത ആശ ആണെങ്കിലും അവർ അത് തുറക്കും . അപ്പോൾ അത്തരം ന്യൂസ് അല്ലെങ്കിൽ യൂട്യൂബ് ലിങ്ക് ആദ്യ ഒരുമണിക്കൂറിൽ ദശലക്ഷക്കണക്കിനു ആളുകൾ കാണുകയും അത് തനിയെ ട്രെൻഡിങ് ആകുകയും ചെയ്യും .

 ഈ സംഘടനകൾ മറ്റുള്ള വ്യക്തികളുടെ  യൂട്യൂബ്  ചാനലും ഫേസ്ബുക്  പേജുകളും പ്രൊമോട്ട് ചെയ്തു കൊടുക്കുന്നുണ്ട് അതിനായി  പൈസ വാങ്ങുന്നു . പൈസ കൊടുക്കുന്നവർക്ക് തക്കതായ റിസൾട്ട് ഈ സംഘടനകൾ അവരുടെ വാട്സാപ്പ് ഫേസ്ബുക് ഗ്രൂപ്പ് വഴി ഉണ്ടാക്കി കൊടുക്കുന്നതിനാൽ ഇതിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നു . കൂടാതെ അവരുടെ ആശയങ്ങളുമായി പൊരുത്തപ്പെടുന്ന സിനിമകളെയും കഥകളെയും അവർ പ്രൊമോട്ട് ചെയുകയും , അവർക്കു എതിരായതിനെ നെഗറ്റീവ് ട്രെൻഡിങ് വഴി തരം താഴ്ത്തുകയും ചെയ്യും  അപ്പോൾ അവർക്കു അനുകൂലമായ  സിനിമ ഉണ്ടാക്കാൻ പ്രൊഡ്യൂസർ മാർ  നിർബന്ധിതരാകുന്നു . ഇതിനെല്ലാം  ഒരു പരിധി  വരെ തട ഇടാൻ പറ്റും എന്ന് തന്നെ ആണ് കരുതുന്നത് .

ഇത് വായിക്കുമ്പോൾ പലർക്കും എതിർപ്പ് ഉണ്ടാകാം കാരണം അവരുടെ കൂട്ടാളികളെ അല്ലെങ്കിൽ ബന്ധുക്കളെ ആണല്ലോ അകത്താക്കിയത് എന്നത് തന്നെ കാരണം . അതിനു ഞങ്ങൾ ഉത്തരവാദികൾ അല്ല . രാജ്യം , രാജ്യസുരക്ഷ , രാജ്യനമ്മ ഇതാണ് നമ്മുടെ ലക്‌ഷ്യം . അതിനു കോട്ടം തട്ടുന്ന അല്ലെങ്കിൽ എതിരാവുന്ന  ആരും അല്ലെങ്കിൽ എന്തും പാർട്ടി ജാതി  മതം എന്ന വേർതിരിവില്ലാതെ നമ്മുടെയും ശത്രുക്കൾ ആണ് . എന്തായാലും ഇനി കുറച്ചുകാലത്തേക്ക് എങ്കിലും ഇക്കൂട്ടർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് രണ്ടു വട്ടം ആലോചിക്കും . എല്ലാം നല്ലതിനാവട്ടെ എന്ന് ആശ്വസിക്കാം .   

Central government banned Popular Front of India; know how  they find money for their activitis  


 



LEAVE A REPLY

Security code:

COMMENTS

Be the first to comment