visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
kerala high court
kerala high court

പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ അബ്ദുല്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം കെട്ടിവെക്കേണ്ടത് 5.20 കോടി; കേരള ഹൈക്കോടതിയുടേതാണ് ഉത്തരവ്

By - Siju Kuriyedam Sreekumar -- Thursday, September 29, 2022 , 07:48 PM
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്ന അക്രമസംഭവങ്ങളിൽ പ്രതികൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ കെട്ടിവെക്കേണ്ടത് 5.20 കോടി രൂപ. രണ്ടാഴ്ചക്കുള്ളിൽ നിർദിഷ്ട തുക കെട്ടിവെച്ചാൽ മാത്രം പ്രതികൾക്ക് ജാമ്യം നൽകിയാൽ മതിയെന്ന് മജിസ്‌ട്രേറ്റ് കോടതികൾക്ക് ഹൈക്കോടതി നിർദേശം നൽകി. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. കോടതി സ്വമേധയ എടുത്ത കേസിലാണ് നിർണായക ഇടപെടൽ.

ഹർത്താൽ ദിനത്തിൽ നടന്ന അക്രമസംഭവങ്ങളിൽ നാശനഷ്ടമുണ്ടായവർക്ക് പണം നൽകാൻ ക്ലെയിംസ് കമ്മീഷനെയും ഹൈക്കോടതി നിയമിച്ചു. പി ഡി സാരംഗധരനാണ് ക്ലെയിം കമ്മീഷണർ. മൂന്നാഴ്ചക്കകം കമ്മീഷൻ ആരംഭിക്കണമെന്നും കോടതി നിർദേശിച്ചു. അക്രമസംഭവുമായി ബന്ധപ്പെട്ട് ആകെ 487 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 1992 പേരെ അറസ്റ്റ് ചെയ്തു. 687 പേരെ കരുതൽ കസ്റ്റഡിയിലെടുത്തതായും കോടതിയെ അറിയിച്ചു.

ഹർത്താലിൽ അഞ്ച് കോടിക്ക് മേൽ നഷ്ടം സംഭവിച്ചതായും ഇത് ഹർത്താൽ അനുകൂലികളിൽ നിന്ന് ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി അടക്കം കോടതിയെ സമീപിച്ചിരുന്നു. അതേസമയം, പോപ്പുലർ ഫ്രണ്ടിനെതിരെ സ്വീകരിക്കേണ്ട തുടർ നടപടികൾ വിശദീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം ഡിജിപി അനിൽ കാന്ത് വിളിച്ചു. സർക്കാർ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ഡിജിപി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. രണ്ട് മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. തലസ്ഥാനത്ത് കലക്ടർമാരുടേയും വകുപ്പ് മേധാവിമാരുടേയും യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഡിജിപി വിളിച്ചുചേർത്ത യോഗം നടക്കുക.

പിഎഫ്‌ഐയെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ കർശനനടപടികൾ നിർദേശിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും പോപ്പുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ മുദ്രവയ്ക്കാനുമാണ് സർക്കാർ ഉത്തരവ്. ഓഫീസുകൾ ഇന്ന് തന്നെ പൂട്ടി സീൽ ചെയ്യും. കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കുമാണ് നടപടികൾക്കുള്ള അധികാരം നൽകിയിരിക്കുന്നത്. ആഭ്യന്തരസെക്രട്ടറിയാണ് ഉത്തരവിറക്കിയത്. നടപടികൾ ക്രമീകരിക്കാൻ യോഗത്തിന് ശേഷം ഡിജിപി സർക്കുലറും പുറത്തിറക്കും.

കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂർ, കണ്ണൂർ, തൊടുപുഴ, തൃശൂർ, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളാണ് ആദ്യഘട്ടത്തിൽ പൂട്ടുന്നത്. ഇതിനിടെ പത്തനംതിട്ട കോന്നി കുമ്മണ്ണൂരിൽ മൂന്ന് പിഎഫ്‌ഐ നേതാക്കളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. മുഹമ്മദ് ഷാൻ, അജ്മൽ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഹർത്താൽ ദിനത്തിൽ അക്രമക്കേസുകളിലെ പ്രതികളായ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹർത്താലിലെ ആക്രമം സംബന്ധിച്ച് കണ്ണൂരിലും മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. മട്ടന്നൂരിൽ പൊലീസിനെ ആക്രമിച്ച കേസിൽ സത്താർ, സജീർ എന്നിവരാണ് അറസ്റ്റിലായത്. ബൈക്ക് യാത്രികന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രതിയായ സഫ്വൻ എന്ന പിഎഫ്‌ഐ പ്രവർത്തകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളും നിരോധന ഉത്തരവ് നടപ്പാക്കി തുടങ്ങി. സംഘടനയുടെ പ്രവർത്തനങ്ങൾ നിരോധിച്ച് യുഎപിഎ നിയമപ്രകാരം കർണാടകയും മഹാരാഷ്ട്രയും ഉത്തരവിറക്കി. കർണാടകയിലെ മംഗളൂരുവിൽ സംഘടനയുടെ പത്തോളം ഓഫീസുകളും അടച്ചുപൂട്ടി. കസബ ബെംഗ്രെ, ചൊക്കബെട്ട്, കാട്ടിപ്പള്ള, കിന്നിപദവ്, കെസി റോഡ്, ഇനോളി, മല്ലൂർ, നെല്ലിക്കൈ റോഡ്, കുദ്രോളി, അസിസുദ്ദീൻ റോഡ് ബന്തർ എന്നിവിടങ്ങളിൽ പിഎഫ്‌ഐ ഓഫീസുകളും റാവു ആൻഡ് റാവു സർക്കിളിലെ ഇൻഫർമേഷൻ ആൻഡ് എംപവർമെന്റ് ഓഫീസുമാണ് മംഗളൂരു പൊലീസ് സീൽ ചെയ്തത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പിഎഫ്‌ഐ ശക്തികേന്ദ്രങ്ങളിൽ കൂടുതൽ സേനയെയും വിന്യസിച്ചിട്ടുണ്ട്.ഇന്നലെ രാവിലെയാണ് പിഎഫ്‌ഐ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ക്യാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസെഷൻ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

Kerala High Court said that Abdul Sattar should be accused in all cases in Popular Front's hartal and 5.20 crores should be tied up by PFI for compensation

 



LEAVE A REPLY

Security code:

COMMENTS

Be the first to comment