visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Landslide in Kollam aryankavu
Landslide in Kollam aryankavuPhoto Credit : Siju Kuriyedam Sreekumar

കൊല്ലം ആര്യങ്കാവ് ഇടപ്പാളയം ഭാഗത്ത് ഉരുൾപൊട്ടി

By - Siju Kuriyedam Sreekumar -- Friday, October 29, 2021 , 12:11 AM

കൊല്ലം: വ്യാഴാഴ്ച വൈകിട്ട് അരമണിക്കൂർ മഴ തിമിർത്തു പെയ്തതിനെ തുടർന്ന് കൊല്ലം ആര്യങ്കാവ് ഇടപ്പാളയം ഭാഗത്ത് ഉരുൾപൊട്ടി. മൂന്നു വാഹനങ്ങൾ ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലിലെ ഒഴുക്കിൽപ്പെട്ട ഒരാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കഴുതുരുട്ടി ആറ്റിലേക്ക് ഒഴുകിയെത്തിയ ഓട്ടോറിക്ഷ ഒന്നര മണിക്കൂറിനു ശേഷം കരയ്ക്ക് എടുത്തപ്പോഴും എൻജിൻ ഓഫ് ആകാഞ്ഞത് അദ്ഭുത സംഭവമായി മാറി. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ഓട്ടോറിക്ഷ കരയ്ക്ക് എത്തിച്ചത്. ഇടപ്പാളയം ഷംനാദ് മൻസിലിൽ ഷാജിയുടെ ഓട്ടോറിക്ഷയാണ് ഒഴുക്കിൽപ്പെട്ടത്.

ഇടപ്പാളയം ആറുമുറിക്കടയ്ക്ക് സമീപം നടക്കടവിങ്കൽ വീട്ടിൽ മോനച്ചന്റെ ജീപ്പാണ് വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത്. ജീപ്പ് നാട്ടുകാർ ഇടപെട്ട് തടസ്സം സൃഷ്ടിച്ചതിനെ തുടർന്ന് കഴുതുരുട്ടി ആറ്റിലേക്ക് ഒഴുകി പോയില്ല. ഇടപ്പാളയം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ഉരുൾപൊട്ടലിൽ ബന്ധുവീട്ടിലെത്തിയ തെന്മല സ്വദേശിയുടെ കാർ ഒഴുകിപ്പോയി. ഏകദേശം 150 മീറ്റർ ഒഴുകിപ്പോയ കാർ നാട്ടുകാർ കയർകെട്ടി നിർത്തിയതിനാൽ കൂടുതൽ അപകടം ഒഴിവായി.

ഇടപ്പാളയം ആനകുത്തി വളവിനു സമീപം റെയിൽവേ കോമ്പൗണ്ടിൽനിന്നു കൂറ്റൻ പാറകളും മണ്ണും ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണു അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇടപ്പാളയം മുഹമ്മദ് ദൗലത്തിന്റെ വീടിന്റെ അടുക്കള ഭാഗം പൂർണമായി ഒലിച്ചുപോയി. ഇടപ്പാളയം പള്ളിമുക്ക് ഭാഗത്ത് റെയിൽവേ കോമ്പൗണ്ടിൽനിന്നും വെള്ളപ്പാച്ചിൽ ഉണ്ടായി ശ്രീദേവി പ്രകാശിന്റെയും സുനിലിന്റേയും വീടുകൾക്ക് ഭാഗിക നാശമുണ്ടായി. നാട്ടുകാർ ഒത്തുചേർന്ന് ഏറെ പണിപ്പെട്ടാണ് മഴയത്തും രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. രാത്രി വൈകിയും കനത്തമഴയാണ്.


1992 ഈ മേഖലയിൽ വ്യാപകമായി ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. റെയിൽവേ പാതയിൽ ഗേജുമാറ്റ പണികൾ നടന്നപ്പോൾ കുറെ ഓടകൾ അടച്ചത് മൂലമാണ് പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഇവിടെനിന്നു വെള്ളം കൃത്യമായി ഒഴുകി കഴുതുരുട്ടി ആറ്റിലേക്ക് പോകാത്തതെന്നും ഇതുമൂലം ഉണ്ടായ പ്രശ്നങ്ങളാണ് ഇപ്പോൾ നാശംവിതച്ചതെന്നും നാട്ടുകാർ പറയുന്നു. മേഖലയിൽ വീടുകൾ ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. റവന്യൂ അധികൃതർ കണക്കുകൾ തിട്ടപ്പെടുത്തിവരികയാണ്.



LEAVE A REPLY

Security code:

COMMENTS

Be the first to comment