visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Sabarimala Temple  Supreme Court
Sabarimala Temple Supreme CourtPhoto Credit : Siju Kuriyedam Sreekumar

ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണം എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുന്‍ തന്ത്രിയുടെ ഭാര്യ കത്തയച്ചു

By - Siju Kuriyedam Sreekumar -- Tuesday, November 16, 2021 , 11:17 PM

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനമാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്ന് കത്തില്‍ ദേവകി അന്തര്‍ജനം ചൂണ്ടിക്കാട്ടി. 2020 ജനുവരിയില്‍ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ ശബരിമല കേസില്‍ വാദം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കേസിലെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.

87 വയസ്സായി. വിധി കേള്‍ക്കുവാന്‍ വേണ്ടി താന്‍ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. എന്നാല്‍ ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കര്‍മ്മമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല പ്രക്ഷോഭ സമയത്ത് പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment