visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Road in Kerala and Kerala High Court
Road in Kerala and Kerala High CourtPhoto Credit : Siju Kuriyedam Sreekumar

ജനങ്ങൾക്കു റോഡിലെ കുഴിയിൽ വീണു മരിക്കാതെ വീട്ടിലെത്താൻ കഴിയണമെന്നു ഹൈക്കോടതി , പാതി പണമെങ്കിലും റോഡിന് ചെലവിടണം കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഹസിച്ചു.

By - Siju Kuriyedam Sreekumar -- Wednesday, December 15, 2021 , 10:32 PM


കൊച്ചി ∙കേരളത്തിലെ റോഡിൻറെ ശോചനീയാവസ്ഥയിൽ കോടതിയുടെ ഇടപെടൽ വീണ്ടും . ജനങ്ങൾക്കു റോഡിലെ കുഴിയിൽ വീണു മരിക്കാതെ വീട്ടിലെത്താൻ കഴിയണമെന്നു ഹൈക്കോടതി. കൊച്ചിയിലെ റോഡു നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. റോഡു പണിക്കായി 100 രൂപ നീക്കിവച്ചാൽ അതിൽ പകുതിയെങ്കിലും ശരിയായി ചെലവഴിക്കണം. അതിൽ കൂടുതൽ വേണമെന്നു പറയുന്നില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഹസിച്ചു. 

ഗുണനിലവാരമുള്ള റോഡുകൾ ജനങ്ങൾക്ക് വേണമെന്നതിൽ വിട്ടുവീഴ്ചയില്ല. ശരിക്കു റോഡു പണിയാൻ അറിയില്ലെങ്കിൽ എൻജിനീയർമാർ എന്തിനാണ് ഈ ജോലി ചെയ്യുന്നത്. മേസ്തിരിമാരെ വച്ചാൽ മതിയാകും. മേസ്തിരി എന്നല്ല എന്‍ജിനീയര്‍ എന്നാണ് ഇവരെ വിളിപ്പിക്കുന്നതെന്നു മറക്കേണ്ട. എൻജിനീയർമാർ അറിയാതെ റോഡു പണിയിൽ ഒരു അഴിമതിയും നടക്കില്ല.

ശരാശരി നിലവാരമുള്ള റോഡുകളെങ്കിലും ജനങ്ങൾക്കു ലഭിക്കണം. സംസ്ഥാനത്തെ റോഡുകളെപ്പറ്റി ജനങ്ങൾക്ക് വ്യാപക പരാതിയാണുള്ളത്. ഇക്കാര്യത്തിൽ കോടതി നിർദേശിച്ച പ്രകാരം 49 പരാതികളാണ് ലഭിച്ചത്. മികച്ച രീതിയിൽ റോഡുകൾ പണിയാം എന്നതിന്റെ ഉദാഹരണമാണ് പാലക്കാട്‌–ഒറ്റപ്പാലം റോഡ്. ഇത്രയും കാലമായിട്ടും ആ റോഡിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.

പക്ഷേ ആ റോഡു നിർമിച്ച മലേഷ്യൻ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു. മഴയാണ് റോഡുകൾ തകരാനുള്ള കാരണം എന്ന് പറയാനാകില്ല. റോഡ്‌ പൊളിഞ്ഞു നശിക്കുന്നതുവരെ എവിടെയാണ് എൻജിനീയർമാർ? കിഴക്കമ്പലം–നെല്ലാട് റോഡ് എത്രയും പെട്ടെന്നു നന്നാക്കണം. 2019 മുതൽ അതുവഴി സഞ്ചരിക്കുമ്പോൾ തകർന്നു കിടക്കുന്ന അവസ്ഥയാണുള്ളത്. ഇക്കാലമത്രയും അതു നന്നാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം 26നു കേസ് പരിഗണിക്കുമ്പോഴും കോടതി സർക്കാരിനെയും എൻജിനീയർമാരെയും രൂക്ഷമായി വിമർശിച്ചിരുന്നു. കാലവർഷം നേരിടാനാവുന്ന രീതിയിൽ റോഡ് അറ്റകുറ്റപ്പണി നടത്താനാവില്ലെങ്കിൽ എൻജിനീയർമാരോടു രാജിവച്ചു പോകാനും കോടതി വാക്കാൽ പറഞ്ഞു. കൊച്ചി കോർപറേഷനും മറ്റു ഭരണ നേതൃത്വങ്ങളും നിർമിച്ച റോഡുകൾ മാസങ്ങൾക്കുള്ളിൽ തകർന്നത് അമിക്കസ് ക്യൂറി കോടതിയെ ചൂണ്ടിക്കാണിച്ചിരുന്നു.

Kerala High Court on Broken Roads 



LEAVE A REPLY

Security code:

COMMENTS

Be the first to comment