visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Guruvayoor Temple , Supreme Court
Guruvayoor Temple , Supreme CourtPhoto Credit : Siju Kuriyedam Sreekumar

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി കൊടുത്തത് നിയമവിരുദ്ധമെന്ന ഹൈ കോർട്ട് ഫുൾ ബെഞ്ചു വിധിക്കു എതിരെ ഗുരുവായൂർ ദേവസ്വം സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

By - Siju Kuriyedam Sreekumar -- Saturday, January 01, 2022 , 02:15 PM


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത്  നിയമവിരുദ്ധമെന്ന് വിധിനടത്തിയ ഹൈ കോർട്ട് വിധിക്കു എതിരെ ഗുരുവായൂർ ദേവസ്വം സുപ്രീം കോടതിയിലേക്ക്  . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വത്തിന്  പണം നൽകാനാകില്ലെന്ന ഹൈ കോർട്ട്  ഉത്തരവിനെതിരെ ആണ്  ഗുരുവായൂർ ദേവസ്വം സുപ്രീം കോടതിയെ സമീപിച്ചത് . ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നത് നിയമപരമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഭക്തരുടെ താത്‌പര്യം കൂടി കണക്കിലെടുത്താണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത്. ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെയും ഫണ്ട് നൽകുന്നതിൽ തെറ്റില്ലെന്നും ബോർഡ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ അവകാശപ്പെട്ടിട്ടുണ്ട്.

 നിയമോപദേശങ്ങൾക്കു മാത്രം ഗുരുവായൂർ ദേവസ്വം ലക്ഷങ്ങളാണ് ചെലവാക്കിയത് , കേസ് നടത്താൻ വേറെയും .നിയമവിരുദ്ധമായി ഇടപാടുകളാണ് ഗുരുവായൂ ദേവസ്വം ചെയ്തത് എന്നും ആക്ഷേപം ഉണ്ട് . ഭക്തരുടെ പൈസ കടം കയറി നിൽക്കുന്ന സർക്കാർ ഖജനാവിലേക്ക് മാറ്റുകയാണ് എന്നാണ് ഭക്തരുടെ പ്രതിനിധികളുടെ ആരോപണം . മാത്രം അല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പല കാര്യങ്ങൾക്കും ദുരുപയോഗം ചെയുന്നുണ്ട് എന്നും ആരോപണം ഉയർന്നിട്ടുണ്ട് . ദേവസ്വങ്ങളുടെ പൈസ സർക്കാർ വകമാറ്റുന്നുണ്ട് എന്ന ആരോപണം മുമ്പുതന്നെ ഉണ്ടായിരുന്നു , ആ ആരോപണങ്ങളെ ശരിവെക്കുന്നതാണ് ദേവസ്വം ബോർഡിന്റെ ഇപ്പോളത്തെ നീക്കം .

പ്രളയ കാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. എന്നാൽ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത് ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി ഫുൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഗുരുവായൂർ ദേവസ്വം നിയമത്തിലെ വകുപ്പ് 27 പ്രകാരം ദുരിതാശ്വാസ ഫണ്ടിനായി പണം നീക്കിവയ്‌ക്കാനാകില്ലെന്ന് ഫുൾ ബഞ്ച് വ്യക്തമാക്കിയിരുന്നു. 

ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ്. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കൽ ആണ് ദേവസ്വം ബോർഡിന്റെ ചുമതലയെന്നും ഫുൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ദേവസ്വം നിയമത്തിന്റെ അടിസ്ഥാനത്തിൽ സംഭാവന കൈമാറാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത് നിയമപരവും ചട്ടങ്ങൾക്ക് അനുസൃതമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2020 ഡിസംബറിൽ ഹൈക്കോടതി ഫുൾ ബെഞ്ച് പുറപ്പടിവിച്ച വിധിക്കെതിരെ സംസ്ഥാന സർക്കാർ ഇതുവരെയും അപ്പീൽ നൽകിയിട്ടില്ല. എന്നാൽ വിശദമായ നിയമഉപദേശങ്ങൾക്ക് ശേഷമാണ് ഗുരുവായൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. 

CMDRF Fund case Guruvayoor devaswom board in supreme court against High court verdict  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment