visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Book Release

Home / Literature/ Book Release
Union Minister of State for External Affairs Shri V Muralidharan performed the cover release of the book Kadalinivedyam
Union Minister of State for External Affairs Shri V Muralidharan performed the cover release of the book KadalinivedyamPhoto Credit : Siju Kuriyedam Sreekumar

ഗുരുവായൂർ ക്ഷേത്രചരിത്രവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട ഒരു പുതിയ പുസ്തകത്തെ പരിചയപ്പെടുത്തുന്നു

By - Siju Kuriyedam Sreekumar -- Monday, September 26, 2022 , 03:55 PM
ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം മുൻ കളിയോഗം ആശാൻ ശ്രീ കെ സുകുമാരന്റെ ജീവചരിത്രമാണ് ഒരു ലഘു ജീവചരിത്ര നോവലായി എഴുതിയിട്ടുള്ളത്.  പത്രപ്രവർത്തകനായ ജയപ്രകാശ് കേശവനാണ്  ( Jayaprakash Kesav ) പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിട്ടുള്ളത്. ''കദളീനിവേദ്യം'' എന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകം തൃശ്ശൂർ കറന്റ്‌ ബുക്‌സാണ്  പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ കവർ റിലീസിങ്ങ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളിധരൻ നിർവ്വഹിച്ചു. 

ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ കഥാകരൻ ജയപ്രകാശ് കേശവൻ, തൃശ്ശൂർ കറന്റ് ബുക്കസിന്റെ പബ്ലീഷിങ്ങ് മാനേജർ കെ ജെ ജോണി, കൃഷ്ണനാട്ടം മുൻ കളിയോഗം ആശാൻ കെ സുകുമാരൻ, സംവിധായകൻ ദേവരാജൻ, കേന്ദ്ര സെൻസർ ബോർഡ് അംഗം രാജൻ തറയിൽ, നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി സെക്രട്ടറി ടി കൃഷ്ണദാസ്, മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത്ത് സമിതി സെക്രട്ടറി ശ്രീകുമാർ ഇഴുവപ്പാടി, ദൃശ്യ ഗുരുവായൂരിന്റെ ഭാരവാഹികളായ ആർ രവികുമാർ, കെ കെ ഗോവിന്ദദാസ്, അജിത്കുമാർ ഇഴുവപ്പാടി, ജി കെ പ്രകാശൻ, എം ആനന്ദ്,  ബി ജെ പി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് കെ കെ അനീഷ്കുമാർ, പക്ഷി നിരീക്ഷകൻ സി പി സേതുമാധവൻ എന്നിവർ സന്നിഹിതരായിരുന്നു. 

മാടമ്പ് കുഞുകുട്ടൻ സുഹൃത് സമിതിയും തൃശ്ശൂർ കറന്റ് ബുക്കസും ചേർന്ന് 2022 ഒക്ടോബർ 8ന് ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ഗുരുവായൂർ രുഗ്മണി റീജൻസിയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ച്  മലയാളത്തിന്റെ കഥാകാരൻ സി രാധാകൃഷ്ണൻ പ്രസ്തുത നോവലിന്റെ പ്രകാശനം നിർവ്വഹിക്കും.

കദളീനിവേദ്യം എന്ന  പുസ്തകത്തിന്റെ കവർ റിലീസിങ്ങ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളിധരൻ നിർവ്വഹിച്ചു     

Cover of the book Kadalinivedyam
Cover of the book KadalinivedyamPhoto Credit : Siju Kuriyedam Sreekumar

Introducing a new book written on Guruvayur temple history



LEAVE A REPLY

Security code:

COMMENTS

Be the first to comment