visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Thottam Sivakaran Namboothiri
Thottam Sivakaran NamboothiriPhoto Credit : Thottam Sivakaran Namboothiri Facebook post

ഗുരുവായൂര്‍ മേല്‍ശാന്തിയായി തോട്ടം ശിവകരന്‍ നമ്പൂതിരി; ഏപ്രില്‍ ഒന്നു മുതല്‍ ചുമതലയേൽക്കും

By - Siju Kuriyedath Sreekumar -- Saturday, March 18, 2023 , 03:16 PM
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയെതിരഞ്ഞെടുത്തു. ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്ക് തോട്ടം  ശിവകരന്‍ നമ്പൂതിരിയാണ് (58) ഗുരുവായൂര്‍ മേല്‍ശാന്തി. 

ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി. ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് ശിവകരന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. ഉച്ചപൂജ നിര്‍വ്വഹിച്ച പി.എം. ഭവദാസന്‍ നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍വെച്ച് വെള്ളിക്കുടത്തില്‍ നിന്ന് നറുക്കെടുത്തത്.

മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ക്ഷേത്രം തന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 39 പേരില്‍ 33 പേര്‍ ഹാജരായി. ഇവരില്‍നിന്നു യോഗ്യത നേടിയ 28 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്. തിരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31-ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. 

   നിലവിലെ ക്ഷേത്രം മേല്‍ശാന്തി ഡോ.കിരണ്‍ ആനന്ദ് നമ്പൂതിരി കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.  നിലവിലെ ക്ഷേത്രം മേല്‍ശാന്തി ഡോ. കിരണ്‍ ആനന്ദ് നമ്പൂതിരിക്ക് ഇന്ന് നടന്ന  ചടങ്ങില്‍ പങ്കെടുക്കാനായില്ല. ഭാര്യാ പ്രസവിച്ച പുല (വാലായ്മ) ആയത് കൊണ്ട് അമ്പലത്തിലെ  പൂജകളിൽ നിന്ന് മേൽശാന്തി വിട്ട് നിൽക്കേണ്ടതുള്ളതിനാൽ ആണ് പങ്കെടുക്കാൻ പറ്റാഞ്ഞത് 



Thottam Sivakaran Namboothiri has been elected as the next melsanthi of Guruvayur temple

Sivakaran Namboothiri , Guruvayur temple New Melsanthi , Thottam Sivakaran Namboothiri ,  Guruvayur temple ,  Guruvayur 



LEAVE A REPLY

Security code:

COMMENTS

Be the first to comment