visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Guruvayoor temple
Guruvayoor templePhoto Credit : Siju Kuriyedam Sreekumar

ഗുരുവായൂർ ഏകാദശി വ്രതം ആചരിക്കുന്നത് സംബന്ധിച്ച് തിയ്യതികളിലുണ്ടായ വിവാദത്തിനു മറുപടിയുമായി ശ്രീകുമാർ എഴുവപ്പാടി

By - Sreekumar Ezhuvapadi -- Sunday, November 20, 2022 , 05:42 PM
ഗുരുവായൂർ ഏകാദശി വ്രതം ആചരിക്കുന്നത് സംബന്ധിച്ച് തിയ്യതികളിലുണ്ടായ വിവാദം ഉടലെടുത്ത സാഹചര്യത്തിൽ കേരളത്തിലെ ചില ജോതീഷ പണ്ഡിതന്മാരുമായും തന്ത്രി പ്രമുഖരുമായി എനിക്കു  ചർച്ച ചെയ്യുവാനുള്ള സൗഭാഗ്യം  ലഭിച്ചിരുന്നു. അവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു ഡിസംബർ 4ാം (വൃശ്ചികം 18) തിയ്യതിയാണ് ഏകാദശി എടുക്കണ്ടതെന്ന്. ഗുരുവായൂർ ദേവസ്വം പഞ്ചാംഗം ഗണിച്ച കാണിപ്പയ്യൂരും പറയുന്നു ഡിസംബർ 4നാണ് ഏകാദശിയെന്ന്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദേവസ്വം മാസികയായ ഭക്തപ്രിയയിലും എഴുതിവെച്ചിരിക്കുന്നു വൃശ്ചികം 18നാണ് ഏകാദശി വ്രതം. പിന്നെ ഗുരുവായൂർ ദേവസ്വം ഭരണാധികാരികൾക്ക് മാത്രമായി എവിടെ നിന്നുമാണ് ഡിസംബർ 3 എന്ന് കിട്ടിയത് ???

മേൽ സൂചിപ്പിച്ച ജോതീഷികളുമായും തന്ത്രി പ്രമുഖരുമായി നടത്തിയ ചർച്ചകളിൽ നിന്നും ലഭിച്ച അറിവുകൾ ഭക്തജന സമക്ഷം അവതരിപ്പിക്കുന്നു.

ഏകാദശി ആഘോഷിക്കേണ്ടതിനെ കുറിച്ചു വ്യക്തമായ പ്രമാണം ഗർഗ്ഗ സംഹിതയിൽ  രേഖപ്പെടുത്തിയിട്ടുള്ളത് താഴെ ചേർക്കുന്നു.

   ശ്രീരാധോവാച:  ദശമിപഞ്ചപഞ്ചാശാദ്ഘടികാചേത്പ്രദൃശ്യതെ തർഹിചൈകാദശീ ത്യാജ്യാ ചൈകാദശി  തിഥി:  മദിരാബിന്ദു പാതേന ത്യാജ്യോ ഗംഗാഘടോ യഥാ (32-33)
എകാദശി യദാവൃദ്ധിം ദ്വദശീചാ യദാഗതാ തദാപരാ ഹ്യുപോഷ്യ സ്യാത് പൂർവാവൈദ്വാദശീവ്രതേ
                             
                   (ഗാർഗ സംഹിത)      (34)
ഗോപികമാർ ചോദിച്ചു: എകാദശി വ്രതത്തിൻ്റെ സമയം പറഞ്ഞു തരു രാധേ! കൂടാതെ എകാദശി വ്രതം കൊണ്ട് ഫലം എന്താണു ഫലമെന്നും അതിൻ്റെ മാഹാത്മ്യം എന്താണെന്നും താത്വികമായി പറഞ്ഞു തന്നാലും  
(31)
ശ്രീ രാധ പറഞ്ഞു :
അമ്പത്തിയഞ്ചു നാഴികയിൽ കൂടുതൽ ദശമി ഉള്ള ദിവസം എകാദശി അനുഷ്ഠിക്കരുത് അതിന് പകരമായി ദ്വാദശി നാളിലാണ് ഏകാദശിവ്രതം അനുഷ്ഠിക്കേണ്ടത്.
ദശമി കലർന്ന എകാദശി വ്രതം പാടില്ല. മദ്യം കലർന്ന ഗംഗാജലം പോലെ ദശമിയുള്ള ദിവസത്തെ എകാദശിയുള്ള ദിവസത്തെ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടതില്ല (32-33)
എകാദശി രണ്ട് ദിവസങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ് എങ്കിൽ രണ്ടാമത്തെ ദിവസമാണ് ഏകാദശി വ്രതം അനു്ഠിക്കേണ്ടത്. ആദ്യത്തെ ദിവസം അനുഷ്ഠിക്കരുത് (34 )

ഇങ്ങനെ വിപരീതം ചെയ്താൽ ഹൈന്ദവ വിശ്വാസ പ്രകാരം നരകത്തിലേക്ക് പതിക്കാം എന്നും പറയപ്പെടുന്നു.

ഇത്തരത്തിൽ രണ്ട് ദിവസങ്ങളിലായി ഏകാദശി വ്യാപിച്ചു കിടക്കുന്ന ഒരവസ്ഥ കൊല്ലവർഷം 1168ാം ആണ്ടിൽ നേരിടേണ്ടി വന്നിരുന്നു..
1992 ഡിസംബർ 5ാം തിയതിയും ഡിസംബർ 6ാം തിയതിയിലും ഏകാദശി വ്യാപിച്ചു കിടന്ന അവസ്ഥയിൽ
രണ്ടാം ദിവസമായ ദ്വാദശി തന്നെയാണ് അന്ന് ഗുരുവായൂരിൽ ഏകാദശി വൃതമായി അനുഷ്ഠിക്കപ്പെട്ടത്.

മഹാഭാഗവതത്തിൽ ഏകാദശി വ്രത ഭംഗം വരുത്തിയതിനെ തുടർന്ന് ഇന്ദ്രന് പദവി നഷ്ടപ്പെട്ട കഥ കൂടി ഇവിടെ നാം ഓർമിക്കേണ്ടിയിരിക്കുന്നു. കൂടാതെ ഏകാദശി തെറ്റായി ആചരിച്ചതിന്റെ ഫലമായി ഗാന്ധാരിക്ക് നൂറ്റവരെ നഷ്ടപ്പെട്ടതും ഇവിടെ പ്രതിപാദിക്കേണ്ടി വരുന്നു. അതായത് തെറ്റായി ആചരിച്ചാൽ സന്താന നാശവും, സ്ഥാനഭ്രംശവും ഫലമെന്നർത്ഥം. ആയതു കൊണ്ട് ഏകാദശിയിലെ ആചാര ലംഘനത്തെ തുടർന്ന് ഏകാദശി വ്രത ഭംഗം വരുന്നതിനാൽ അധികാരികൾക്ക് വരേ സ്ഥാന നാശത്തിനു കാരണമായേക്കാവുന്ന ഒന്ന് കൂടിയാണ് ഈ വർഷത്തെ ഗുരുവായൂർ ഏകാദശിയിലെ ആചാര ലംഘനം എന്ന് പറയട്ടെ. 

2022 ഡിസംബർ 3ാം തിയതി ഏകാദശി നോറ്റിട്ടുണ്ടെങ്കിൽ 2022 ഡിസംബർ 4ാം തിയതി ആണ് പാരണ ചെയ്യേണ്ടത് എന്നാണ് വിധി. 2022 ഡിസംബർ 4 നു ഹരിവാസരം 11:40 വരേ ഉണ്ട് എന്നതിനാൽ അത് കഴിയാതെ പാരണ വീടാൻ പാടില്ല ദ്വാദശി പണം സ്വീകരിക്കാനും പാടില്ല.

 ആചാരം അറിഞ്ഞു ആചരിക്കുകയും അത് ശാസ്ത്ര യുക്തമായ നിയമത്തിൽ ആചരിക്കുമ്പോൾ മാത്രമാണ് നാടിനും ഭക്തർക്കും സകല മനുഷ്യർക്കും ഐശ്വര്യം പ്രധാനം ചെയ്യുകയുള്ളൂ എന്നാൽ തന്നെയാണ് അത് ആചാരമായി തീരുന്നതും.

Guruvayur ekadashi when and how Sreekumar Ezhuvapadi 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment